കെജ്രിവാളിന് നേരെ ചീമുട്ടയേറും മഷിയൊഴിക്കലും
വാരണാസി: നരേന്ദ്ര മോദിക്കെതിരായ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനായി വാരണാസിയിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് നേരെ ചീമുട്ടയേറും മഷിയൊഴിക്കലും. രാവിലെ വാരണാസിയിലെത്തിയ കെജ്രിവാള്‍ പുണ്യനദിയായ ഗംഗയില്‍ മുങ്ങിയാണ് വാരണാസിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഗംഗാ മാതാവിന്റെ അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നാണ് കെജ്രിവാള്‍ ഇതിനെ വിശേഷിപ്പിച്ചത്.
കാശി വിശ്വനാഥ ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് കെജ്രിവാളിന് നേരെ ചീമുട്ടയേറ് ഉണ്ടായത്. ആം ആദ്മി പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായി. കെജ്രിവാള്‍ ചതിയന്‍, കെജ്രിവാള്‍ ഗോ ബാക്ക് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് ബി ജെ പി പ്രവര്‍ത്തകര്‍ കെജ്രിവാളിനെ എതിരേറ്റത്. കെജ്രിവാളിന്റെ വാഹനത്തിന് നേരെയാണ് ചീമുട്ടയേറ് ഉണ്ടായത്.

മുട്ടയേറിന് പിന്നാലെയാണ് കെജ്രിവാളിന് നേരെ മഷിയേറ് ഉണ്ടായത്. ചതിയന്‍ എന്ന് വിളിച്ചായിരുന്നു പ്രതിഷേധക്കാര്‍ കെജ്രിവാളിനെ നേരിട്ടത്. കെജ്രിവാളിന് നേരെയുണ്ടായ പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അപലപിച്ചു. ഫാസിസ്റ്റ് രീതിയിലുള്ള ആക്രമണമാണ് കെജ്രിവാളിന് നേരെ ഉണ്ടായത്. വാരണാസിയില്‍ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications