കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തകര്‍ന്നടിയും!! പ്രതിഷേധം കനത്തു; ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ലക്ഷക്കണക്കിന് കര്‍ഷകരും

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുത്തു വരവെ ബിജെപിക്ക് കൂടുതല്‍ തിരിച്ചടി നല്‍കി ഉദ്യോഗസ്ഥരും കര്‍ഷകരും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്നവരാണ് ഇത്തവണ എതിരായിരിക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരും കര്‍ഷകരുമാണ് ബിജെപിക്ക് എതിരേ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്നതിനിടെയാണ് ബിജെപിയെ വെട്ടിലാക്കി ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും പ്രഖ്യാപനം. കഴിഞ്ഞാഴ്ച കര്‍ഷകര്‍ നടത്തിയ ദില്ലി മാര്‍ച്ച് പോലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞത് വിവാദമായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെയാണ് ഇവരുടെ പ്രതിഷേധം. വിവരങ്ങള്‍ ഇങ്ങനെ....

കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു

കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു

ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഒട്ടേറെ കര്‍ഷക സംഘങ്ങളുടെ കൂട്ടായ്മയാണ് ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ കനത്ത തിരിച്ചിടയാകും ഫലം.

പ്രതിഷേധക്കാര്‍ ഇവര്‍

പ്രതിഷേധക്കാര്‍ ഇവര്‍

കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (സിഐഎഫ്എ) ആണ് ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് അറിയിച്ചത്. 13 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണിത്. മെയ് മാസത്തില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്തമാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കെതിരേ വോട്ട് ചെയ്യുമെന്ന് ഇവര്‍ പറയുന്നു.

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ബിജെപി വര്‍ഷങ്ങളായി ഭരിക്കുന്ന ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു കര്‍ഷകരും ഉദ്യോഗസ്ഥരും. അവരാണിപ്പോള്‍ മാറ്റി വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ഇത് കോണ്‍ഗ്രസിന് ഗുണമാകാനാണ് സാധ്യത.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ

തിരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്നാണ് കണ്‍സോര്‍ഷ്യം പ്രസിഡന്റ് സത്‌നാം സിങ് ബെഹ്‌റു പറയുന്നത്. ബിജെപി സ്ഥാനാര്‍ഥികളെ ബഹിഷ്‌കരിക്കാനാണ് ഇവരുടെ തീരുമാനം. ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് കണ്‍സോര്‍ഷ്യം പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ പോലും ബിജെപിയെ....

എന്നാല്‍ പോലും ബിജെപിയെ....

ഛാണ്ഡീഗഡില്‍ വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് സത്‌നാം സിങ് നിലപാട് വ്യക്തമാക്കിയത്. ബിജെപിക്കാരല്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യും. അല്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യും. എന്നാല്‍ പോലും ബിജെപിക്ക് വോട്ട് ചെയ്യില്ല. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും സത്‌നാം സിങ് വ്യക്തമാക്കി.

കുറ്റപ്പെടുത്താന്‍ കാരണം

കുറ്റപ്പെടുത്താന്‍ കാരണം

2014ല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും നടപടി സ്വീകരിച്ചില്ല. കൃഷിക്കാരെ പാടേ അവഗണിക്കുകയാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും സത്‌നാം സിങ് പറഞ്ഞു.

ജീവനക്കാരും സംഘടിച്ചു

ജീവനക്കാരും സംഘടിച്ചു

ജീവനക്കാര്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷകരും രംഗത്തുവന്നിരിക്കുന്നത്. ബിജെപിയുടെ ഉരുക്കു കോട്ടകളായ രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലുമാണ് ജീവനക്കാരുടെ സംഘടിക്കല്‍. ഉന്നത ജാതിയിലും ഒബിസിയിലും ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. അടുത്തിടെ വിരമിച്ച രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പുതിയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നേതൃത്വം ഇവര്‍

നേതൃത്വം ഇവര്‍

മധ്യപ്രദേശില്‍ മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായിരുന്ന ഹരിലാല്‍ ത്രിവേദിയാണ് ബിജെപിക്കെതിരെ സമരം നയിക്കുന്നത്. രാജസ്ഥാനിലാകട്ടെ മുന്‍ ഐഎസ്എസ് ഒഫീസര്‍ പരഷാര്‍ നാരായണ്‍ ശര്‍മയാണ് സമരത്തിന് മുന്നില്‍. ഇവരുടെ പ്രസ്ഥാനങ്ങള്‍ക്ക് ഒട്ടേറെ ജീവനക്കാരുടെ സംഘടനകളുടെ പിന്തുണയുണ്ട്. ഛത്തീസ്ഗഡിലും ഉത്തര്‍പ്രദേശിലും ഇവര്‍ പ്രവര്‍ത്തനം സജീവമാക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എസ്‌സി, എസ്ടി ഭേദഗതി നിയമമാണ് ഇവരുടെ വിവാദ വിഷയം.

പ്രധാന പ്രശ്‌നം ഇതാണ്

പ്രധാന പ്രശ്‌നം ഇതാണ്

എസ്‌സി, എസ്ടി പീഡന വിരുദ്ധ നിയമത്തിലെ ചില വ്യവസ്ഥകള്‍ സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഈ വകുപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എസ്‌സി, എസ്ടി വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. എസ്‌സി, എസ്ടി വിഭാഗക്കാരെ ആക്രമിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല എന്നതുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഭേദഗതിയില്‍ ഉള്ളതെന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കെതിരെ സമരം തുടങ്ങിയവര്‍ ആരോപിക്കുന്നു.

പ്രധാനമന്ത്രിക്ക് കത്ത്

പ്രധാനമന്ത്രിക്ക് കത്ത്

സുപ്രീംകോടതി ഉത്തരവ് പുനസ്ഥാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് അവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്. രാജസ്ഥാനിലെ സമരക്കാരുടെ സംഘടനയ്ക്ക് 1.3 ലക്ഷം അംഗങ്ങളാണുള്ളത്. ഇതില്‍ 10000ത്തോളം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 2800 ഗ്രാമ പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് സംഘടനാ സംവിധാനമുണ്ടെന്ന് നാരായണ്‍ ശര്‍മ പറയുന്നു.

ക്ഷീണമാകുമെന്ന് ഉറപ്പ്

ക്ഷീണമാകുമെന്ന് ഉറപ്പ്

രാജസ്ഥാനില്‍ 10 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതി പേരില്‍ തങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരാണെന്ന് ശര്‍മ വ്യക്തമാക്കി. ഗുജ്ജാര്‍, മീണ വിഭാഗങ്ങള്‍ക്ക് അധിക സംവരണം നല്‍കുന്നതിനെതിരെ ഇവര്‍ നിയമപോരാട്ടവം ആരംഭിച്ചിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചാണ് പുതിയ സംഘങ്ങളുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബിജെപിക്ക് എതിരാകുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ബിജെപിയുടെ വോട്ട് ബാങ്ക്

ബിജെപിയുടെ വോട്ട് ബാങ്ക്

വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയുടെ വോട്ട് ബാങ്കാണ് ഉന്നത ജാതിക്കാര്‍. ഇവര്‍ പാര്‍ട്ടിയുമായി അകലം പാലിച്ചാല്‍ തിരിച്ചടിയാകും ഫലം. ഇത്തരം പുതിയ സംഘങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ സംശയിക്കുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഈ സംഘങ്ങളുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് അടുത്തിടെ പുറത്തുവന്ന സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍

റഷ്യ- ഇന്ത്യ പ്രതിരോധ കരാര്‍: ഇന്ത്യയ്ക്കുള്ള തിരിച്ചടി ദിവസങ്ങള്‍ക്കകം! റഷ്യന്‍ സൈനിക ശേഷിക്കെതിരെറഷ്യ- ഇന്ത്യ പ്രതിരോധ കരാര്‍: ഇന്ത്യയ്ക്കുള്ള തിരിച്ചടി ദിവസങ്ങള്‍ക്കകം! റഷ്യന്‍ സൈനിക ശേഷിക്കെതിരെ

English summary
After employee organisations drive campaign, Farmers Association Says Won't Vote For BJP In 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X