Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിക്കുവേണ്ടി തര്‍ക്കം; പതിനേഴുകാരന്‍ സഹപാഠിയെ കൊലപ്പെടുത്തി

ദില്ലി: കാമുകിക്കുവേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പതിനേഴുകാരന്‍ സഹപാഠിയെ കൊലപ്പെടുത്തി. ദില്ലിയിലെ ഖന്‍ജ്വാലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദീപക് ഗുലിയ(19) എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ദീപക്കും പതിനേഴുകാരനും സോനപേട്ടിലെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഇവര്‍ ഒരു ഹോസ്റ്റലിലാണ് താമസം.

കഴിഞ്ഞ വേനലവധിക്ക് സ്‌കൂള്‍ അടച്ചതുമുതലാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ദീപക് പതിനേഴുകാരന്റെ കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതല്‍ ദീപക്കിനെ കാണാതാവുകയായിരുന്നു. വിദ്യാര്‍ഥിയുടെ പിതാവ് കൃഷ്ണ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

murder

പോലീസ് അന്വേഷണത്തിനിടെ വെള്ളിയാഴ്ചയാണ് ദീപക്കിന്റെ മൃതശരീരം റോഡരുകില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദീപക്കിനെ പെണ്‍കുട്ടിയുടെ ജന്മദിനാഘോഷത്തിനായി വിളിച്ചുവരുത്തി കൊലപ്പെടുത്തകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ദീപക്കിന്റെ സുഹൃത്ത് അജയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടി അര്‍ദ്ധരാത്രിയില്‍ ജന്മദിനാഘോഷത്തിന് വിളിച്ചതിന്റെ സംശയത്തില്‍ ദീപക് സുഹൃത്തിനേയും കൂട്ടിയായിരുന്നു സ്ഥലത്തെത്തിയത്. അവിടെവെച്ച് ഒരു സംഘം ഇരുവരെയും കാറില്‍ തട്ടിക്കൊണ്ടുപോയശേഷം അജയിയെ വഴിവക്കില്‍ ഇറക്കി വിടുകയായിരുന്നു. പിറ്റേദിവസം ദീപക്കിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ കുറ്റവാളികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+