കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണം, റസ്റ്റോറന്റുകളും മാളുകളും അടച്ചിടും, പോലീസ് നിരീക്ഷണം

Google Oneindia Malayalam News

ബെംഗളുരു: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍.
ഷോപ്പിംഗ് മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ അടച്ചിടാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമേ വിവാഹ ചടങ്ങുകള്‍ക്കും വലിയ പരിപാടികള്‍ക്കും സംസ്ഥാനത്ത് വിലക്കുണ്ട്. മാര്‍ച്ച് 20 വരെയാണ് നിയന്ത്രണം. ഇതിന് പുറമേ ഐടി കമ്പനി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സംസ്ഥാനത്ത് ഇതിനകം അഞ്ച് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ: നടൻ വീട്ടിൽ ഐസൊലേഷനിൽ സഹോദരിയുടെ മൃതദേഹത്തിനൊപ്പം! ചിലവിട്ടത് 24 മണിക്കൂർകൊറോണ: നടൻ വീട്ടിൽ ഐസൊലേഷനിൽ സഹോദരിയുടെ മൃതദേഹത്തിനൊപ്പം! ചിലവിട്ടത് 24 മണിക്കൂർ

ഇതിന് പുറമേ എല്ലാ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും അവധിയും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഹെല്‍ത്ത് കമ്മീഷണര്‍ പങ്കജ് കുമാറിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെയാണ് സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

coronaindia-1

കര്‍ണാടകത്തിലെ കലബുര്‍ഗിയില്‍ 76 കാരന്‍ കൊറോണ ബാധിച്ച് മരിച്ചതോടെ കലബുര്‍ഗിയിലെ എല്ലാ സ്കൂളുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നഗരത്തിലെ എല്ലാ സ്കൂളുകളും കോളേജുകളും ഒരാഴ്ചത്തേക്ക് അടച്ചിട്ടാന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. രോഗ വ്യാപനം തടയുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖകളിലെ അതിര്‍ത്തി പോലീസ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ നീക്കങ്ങളാണ് നിരീക്ഷിക്കുക.

അന്താരാഷ്ട്ര വിമാനത്തില്‍‌ ഇന്ത്യയിലെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആഗോളമഹാമാരിയായ കൊറോണ കൂടുതല്‍ ലോക രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍. അടുത്ത കാലത്ത് ഇറ്റലിയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയവര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കലബുറഗിയില്‍ കൊറോണ ബാധിച്ച് മരിച്ച 76 കാരന്‍ സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിന് സമാന നിര്‍ദേശങ്ങളാണ് ദില്ലിയിലും നല്‍കിയിട്ടുള്ളത്. സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് ഉത്തരവ്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ തന്നെ തുടരും. ദില്ലിയിലെ ഓഫീസുകളും ഷോപ്പിംഗ് മാളുകളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ആദ്യഘടത്തില്‍ പ്രൈമറി സ്കൂളുകള്‍ മാത്രമായിരുന്നു തലസ്ഥാനത്ത് അടച്ചിട്ടത്. എന്നാല്‍ സ്ഥിതി രൂക്ഷമായതോടെയാണ് കര്‍ശന നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

English summary
After First Death In India By Coronavirus, Karnataka taken steps to avoid infection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X