കൂട്ടബലാത്സംഗം,നീതി ലഭിക്കാന്‍ നിരാഹാര സമരം

ബലാത്സംഗത്തിന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല. നിരാഹാരം നടത്തിയിട്ടോ പരാതിപ്പെട്ടിട്ടോ യാതൊരു കാര്യവുമില്ലെന്ന് പൊലീസ് തന്നോട് പറഞ്ഞതായും പെണ്‍കുട്ടി ആരോപിയ്ക്കുന്നു. ഫെബ്രുവരി 2 നാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്.
പരാതി നല്‍കി 12 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം സമരത്തിനിറങ്ങിയത്. പൊലീസ് പ്രതികളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.
24 മണിയ്ക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാത്ത സാഹചര്യത്തിലാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈദ്യ പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ പെണ്‍കുട്ടി ബലാത്സഗംത്തിന് ഇരയായോ എന്ന് അറിയാന്‍ കഴിയൂ












Click it and Unblock the Notifications