Get Updates
Get notified of breaking news, exclusive insights, and must-see stories!

പരോള്‍ കഴിഞ്ഞ് സഞ്ജയ് ദത്ത് ജയിലിലേക്ക് മടങ്ങി

മുംബൈ: നാലാഴ്ചത്തെ പരോളിന് ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയിലിലേക്കു തന്നെ മടങ്ങി. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് രാവിലെ ഭാര്യയ്‌ക്കൊപ്പമാണ് സഞ്ജയ് ദത്ത് പൂനെ യേര്‍വാഡെ ജയിലേക്ക് മടക്കയാത്ര തിരിച്ചത്.

ഒക്ടോബര്‍ ഒന്നിനാണ് ജയില്‍ അധികൃതര്‍ ദത്തിന് ചികിത്സാര്‍ത്ഥം പതിനാല് ദിവസത്തെ പരോള്‍ അനുവദിച്ചത്. പിന്നീട് അത് രണ്ടാഴ്ചത്തേക്കു കൂടെ നീട്ടുകയായിരുന്നു. കാലില്‍ രക്തം കട്ടപിടിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമാണ് സഞ്ജയ്ദത്ത് ചികിത്സ തേടിയത്. നേരത്തെ ജയില്‍ വച്ച് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ചികിത്സയെ തുടര്‍ന്ന് ആരോഗ്യത്തിന് പുരോഗതിയുണ്ടെന്ന് ദത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Sanjay Dutt

1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ച കേസിലാണ് സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തത്. ആറ് വര്‍ഷമായിരുന്ന ശിക്ഷാ കാലാവധി സുപ്രിം കോടതി അഞ്ച് വര്‍ഷമായി ചുരുക്കി. നേരത്തെ 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി 42 മാസം കൂടെ മാത്രമെ ജയിലില്‍ കഴിയേണ്ടതുള്ളൂ.

അതേ സമയം, ജയില്‍ അധികൃതരില്‍ നിന്ന് നല്ല നടപ്പെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ദത്തിന്റെ ശിക്ഷാ കാലാവധി ഇനിയും കുറയും. ശിക്ഷാ കാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+