കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിനെ കെട്ടുകെട്ടിക്കും, ഓര്‍ക്കൂട്ട് വീണ്ടും ഇന്ത്യയിലേക്ക്!! 'ഹലോ' പറയാന്‍ റെഡിയായിക്കോ!!

ഓര്‍ക്കൂട്ട് സ്ഥാപകന്റെ പുതിയ ആപ്ലിക്കേഷന്‍ ഹലോ ഇന്ത്യയിലേക്ക്

Google Oneindia Malayalam News

ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക്ക തന്ന എട്ടിന്റെ പണിയില്‍ ഫേസ്ബുക്ക് നാണക്കേടില്‍ നില്‍ക്കെ പഴയ ശത്രു അവസരം മുതലെടുക്കുന്നു. വേറൊന്നുമല്ല സംഗതി. നമ്മളൊക്കെ മറന്നുപോയ ഓര്‍ക്കൂട്ട് പുതിയ സോഷ്യല്‍ മീഡിയയുമായി വീണ്ടും ഇന്ത്യയിലേക്ക് വരുന്നൂ എന്നാണ് പുതിയ വാര്‍ത്ത. ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക്കിന് വന്‍ തിരിച്ചടിയേറ്റതോടെ ഹലോ എന്ന സോഷ്യല്‍ മീഡിയയാണ് ഇന്ത്യയിലേക്കെത്തുന്നത്. ഓര്‍ക്കൂട്ടിന്റെ സ്ഥാപകനായ ഓര്‍ക്കൂട്ട് ബുയോകോട്ടനാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ഇന്ത്യ പിടിക്കാന്‍ എത്തുന്നത്.

വീഡിയോകോണ്‍ വായ്പയില്‍ ആര്‍ബിഐ കുരുക്കില്‍, രേഖയില്ലാതെ പണം നല്‍കി, 3250 കോടി വെള്ളത്തിലാവും!!വീഡിയോകോണ്‍ വായ്പയില്‍ ആര്‍ബിഐ കുരുക്കില്‍, രേഖയില്ലാതെ പണം നല്‍കി, 3250 കോടി വെള്ളത്തിലാവും!!

1

പലരും വിവരങ്ങളുടെ ചോരുന്നതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടീവേറ്റ് ചെയ്യുന്നത് ഹലോ മുതലെടുക്കുമെന്നാണ് സൂചന. ഓര്‍ക്കൂട്ട് ബുയോകോട്ടന്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിനായി ഇന്ത്യയിലെത്തുമെന്നാണ് സാധ്യത. ഇന്ത്യയിലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ ഹലോയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ മാര്‍ക്കറ്റ് തകര്‍ത്ത ഫേസ്ബുക്കിന് പണി കൊടുക്കാന്‍ ഇതിലും നല്ലൊരു അവസരം ഇനിയില്ലെന്ന് ബുയോകോട്ടന്‍ കരുതുന്നു. നേരത്തെ സമൂഹമാധ്യമങ്ങളുടെ കരുത്തും സാധ്യതകളും ലോകത്തിന് മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് ഓര്‍ക്കൂട്ടായിരുന്നു. 2004ല്‍ തുടങ്ങിയ ഓര്‍ക്കൂട്ട് വളറെ പെട്ടെന്ന് ട്രെന്‍ഡിങ് ആവുകയും ചെയ്തു.

2

ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ള 25 മില്യണ്‍ ഉപയോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് ഹലോ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ ട്രയല്‍ റണ്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് ഹലോ. നിലവില്‍ ബ്രസീലില്‍ ഇത് ലോഞ്ച് ചെയ്തിട്ടുണ്ട്. ഒരു മില്യണ്‍ പേര്‍ ഇതുവരെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഗൂഗില്‍ പ്ലേസ്റ്റോറിലും ആപ്പില്‍ സ്റ്റോറിലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ യൂസര്‍മാര്‍ ഇല്ലാത്തതിനാല്‍ 2014 സെപ്റ്റംബര്‍ 30ന് ഗൂഗിള്‍ ഓര്‍ക്കൂട്ട് അടച്ച്പൂട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ആപ്ലിക്കേഷനുമായി ഓര്‍ക്കൂട്ട് ബുയോകോട്ടന്‍ രംഗത്തെത്തിയിരികുന്നത്. അതേസമയം ഫേസ്ബുക്കിനേക്കാള്‍ സുരക്ഷ ഉപയോക്താക്കള്‍ക്ക് കമ്പനി ഉറപ്പുനല്‍കുന്നുവെന്നും ബുയോകോട്ടന്‍ പറഞ്ഞു.

ഇത് ആസിഫയുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...ഇത് ആസിഫയുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

യുഎഇയില്‍ ആയിരങ്ങളെ പറ്റിച്ച സിഡ്‌നി; ഗോവ എഫ്‌സിയുടെ മുന്‍ സ്‌പോണ്‍സര്‍, 517 വര്‍ഷം തടവ് ശിക്ഷയുഎഇയില്‍ ആയിരങ്ങളെ പറ്റിച്ച സിഡ്‌നി; ഗോവ എഫ്‌സിയുടെ മുന്‍ സ്‌പോണ്‍സര്‍, 517 വര്‍ഷം തടവ് ശിക്ഷ

English summary
After four yesar Orkut founder says Hello to India with new social network app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X