Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ ഡേയ്ക്കും അരുന്ധതി റോയിയ്ക്കും വധഭീഷണി! അഞ്ച് വനിതകള്‍ക്ക് പരസ്യഭീഷണി, രാജ്യവിരുദ്ധരെന്ന് ആരോപണം

രണ്ട് വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്നായി പരസ്യമായാണ് ഫേസ്ബുക്കില്‍ ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്

Recommended Video

cmsvideo
    കൊലപാതകപരമ്പര തുടരാന്‍ ആഹ്വാനം, ലിസ്റ്റില്‍ ആരൊക്കെ? | Oneindia Malayalam

    ദില്ലി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ അഞ്ച് വനിതകള്‍ക്കെതിരെ വധഭീഷണി. മാധ്യമപ്രവര്‍ത്തക സാഗരിക ഗോഷിന്‍റെ പരാതിയില്‍ ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യവിരുദ്ധരെന്ന് ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരായ ശോഭ ഡേ, സാഗരിക ഘോഷ്, സാമൂഹ്യ പ്രവര്‍ത്തകരായ കവിത കൃഷ്ണന്‍, അരുന്ധതി റോയ്, ഷെഹ്ല റാഷിദ് എന്നിവരെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി. ഫേസ്ബുക്കിലാണ് ഒരാള്‍ ഇവര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയിട്ടുള്ളത്. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദില്ലി സൈബര്‍ പോലീസിലാണ് സാഗരിക പരാതി നല്‍കിയിട്ടുള്ളത്.

    രണ്ട് വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്നായി പരസ്യമായാണ് ഫേസ്ബുക്കില്‍ ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. വിക്രം ആദിത്യ, വിക്രം ജെബി റാണ, എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ വധഭീഷണി മുഴക്കിയിട്ടുള്ളത്. ഇയാള്‍ ഷില്ലോങ് സ്വദേശിയാണെന്ന് ഡിസിപി അന്യേഷ് റോയ് വ്യക്തമാക്കി. സാഗരിക ഘോഷിന്‍റെ പരാതിയില്‍ കേസെടുത്ത പോലീസ് ഐടി ആക്ടിന് കീഴിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

    മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും

    മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും

    മാധ്യമപ്രവര്‍ത്തകരായ ശോഭ ഡേ, സാഗരിക ഘോഷ്, സാമൂഹ്യ പ്രവര്‍ത്തകരായ കവിത കൃഷ്ണന്‍, അരുന്ധതി റോയ്, ഷെഹ്ല റാഷിദ് എന്നിവരെ ഇല്ലാതാക്കുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട ഭീഷണി.

     അക്കൗണ്ട് വ്യാജനോ!

    അക്കൗണ്ട് വ്യാജനോ!

    രണ്ട് വ്യത്യസ്ത ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നായി പരസ്യമായാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. വിക്രം ആദിത്യ, വിക്രം ജെബി റാണ, എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ വധഭീഷണി മുഴക്കിയിട്ടുള്ളത്.

    രാജ്യവിരുദ്ധരെന്ന് പോസ്റ്റ്

    രാജ്യവിരുദ്ധരെന്ന് പോസ്റ്റ്

    സാഗരിക ഘോഷ് ഉള്‍പ്പെടെയുള്ള അ‍ഞ്ച് വനിതകള്‍ രാജ്യവിരുദ്ധരാണെന്നും ഇവര്‍ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമായി മുഖം മൂടി അണിയുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. ഘോഷ് ഫേസ്ബുക്ക് പോസ്റ്റ് ട്വിറ്ററിലും ഷെയര്‍ ചെയ്തിരുന്നു.

     ഗൗരി ലങ്കേഷിനെ വധിച്ചു

    ഗൗരി ലങ്കേഷിനെ വധിച്ചു

    സെപ്തംബര്‍ അഞ്ചിന് രാത്രിയാണ് പ്രമുഖ കന്നഡ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ ബൈക്കിലെത്തിയ അ‍ജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്‍റെ നടുക്കം മാറുന്നതിന് മുമ്പ് ബീഹാറില്‍ മാധ്യമപ്രവര്‍ത്തകന് നേരെ കഴിഞ്ഞ ദിവസം അക്രമമുണ്ടായിരുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് മിശ്രയയ്ക്കാണ് വെടിയേറ്റത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+