കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാകും അടുത്ത സംയുക്ത സേനാ മേധാവി? ചില തടസങ്ങള്‍, സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ മേധാവി (സിഡിഎസ്) യാണ് കഴിഞ്ഞ ദിവസം ഊട്ടിക്കടുത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്ത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ അടുത്ത സിഡിഎസ് ആരാകുമെന്ന ചോദ്യമാണ് ഉയരുന്നത്. ഒരു പിന്‍ഗാമിയില്ലാത്ത പദവിയാണിത്. പൂര്‍ണമായും സൈനികമോ പൂര്‍ണമായും ബ്യൂറോക്രാറ്റിക്കോ അല്ലാത്ത പദവി. സൈനികകാര്യ വകുപ്പിന്റെ സെക്രട്ടറി പദവി കൂടി സിഡിഎസിനാണ്. അതുകൊണ്ടുതന്നെ വെറും സൈനികമായ ജോലി മാത്രമല്ല സിഡിഎസിനുണ്ടായിരുന്നത്. ഈ സാഹചര്യലാണ് അടുത്ത സിഡിഎസ് ആര് എന്ന ചോദ്യം പ്രസക്തമാകുന്നത്.

മരക്കാര്‍ വലിയ പ്രതീക്ഷയായിരുന്നു... നിരാശപ്പെടുത്തി; ഓര്‍മയില്‍ ഒരു സീന്‍ മാത്രമെന്ന് ടിഎന്‍ പ്രതാപന്‍മരക്കാര്‍ വലിയ പ്രതീക്ഷയായിരുന്നു... നിരാശപ്പെടുത്തി; ഓര്‍മയില്‍ ഒരു സീന്‍ മാത്രമെന്ന് ടിഎന്‍ പ്രതാപന്‍

സൈനിക തലത്തില്‍ ഏതെങ്കിലും ഒരു ഓഫീസര്‍ വിരമിക്കുകയോ മരണം കാരണം പദവിയിലേക്ക് പുതിയ ഓഫീസറെ കണ്ടെത്തേണ്ട സാഹചര്യം വരികയോ ചെയ്താല്‍ തൊട്ടു താഴെയുള്ള പദവിയിലെ ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിക്കാം. കര, നാവിക, വ്യോമ സേനകള്‍ക്ക് ഈ സംവിധാനമുണ്ട്. എന്നാല്‍ സിഡിഎസിന് കാര്യങ്ങള്‍ മറിച്ചാണ്. സിഡിഎസിനെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ഒരു വൈസ് സിഡിഎസുണ്ട്. ഇതാകട്ടെ അനൗദ്യോഗികമായ പദവിയാണ്. മൂന്ന് സ്റ്റാറുള്ള പദവി. സിഡിഎസിന് നാല് സ്റ്റാറുള്ള പദവിയാണ്.

p

മൂന്ന് സേനാ വിഭാഗങ്ങളുടെ മേധാവികളില്‍ ആര്‍ക്കെങ്കിലും ജോലി തുടരാന്‍ സാധിക്കാത്ത സാഹചര്യം വന്നാല്‍ സര്‍ക്കാരിന് ബദല്‍ സംവിധാനം കാണാന്‍ എളുപ്പത്തില്‍ സാധിക്കും. പുതിയ ഓഫീസറെ നിയമിക്കാന്‍ വൈകിയാലും തൊട്ടുതാഴെയുള്ള ഓഫീസര്‍ ആ ചുമതല സ്വാഭാവികമായും നിര്‍വഹിക്കും. അതേസമയം, സിഡിഎസിന്റെ കാര്യത്തില്‍ ഇത്തരം ഒരു കീഴ്‌വഴക്കമില്ല. കാരണം രാജ്യത്തെ ആദ്യ സിഡിഎസ് ആണ് മരിച്ചിരിക്കുന്നത്. തൊട്ടുതാഴെ സിഡിഎസിന്റെ പദവിയിലെ ജോലി ചെയ്യുന്ന മറ്റൊരു ഓഫീസര്‍ ഇല്ല.

സൈനിക മേധാവി എന്നതിനേക്കാള്‍ ഒരു സെക്രട്ടറിയുടെ റോള്‍ ആണ് സിഡിഎസ് നിര്‍വഹിച്ചുപോന്നിരുന്നത്. സര്‍ക്കാരിനെയും സൈന്യത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പദവിയായിരുന്നു ഇത്. ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ച പിന്നാലെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി യോഗം ബുധനാഴ്ച വൈകീട്ട് ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തില്‍ അടുത്ത സിഡിഎസ് ആര് എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടിണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ സിഡിഎസിന്റെ ജോലി ആര് ചെയ്യുമെന്ന കാര്യത്തില്‍ സൈനിക-ബ്യൂറോക്രാറ്റ് ഓഫീസര്‍മാരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്. രാജ്യത്തെ നിലവിലെ സൈനിക ഓഫീസര്‍മാരില്‍ ഏറ്റവും സീനിയര്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനെയാണ്. അദ്ദേഹത്തെ സിഡിഎസ് ആക്കിയേക്കുമെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്.

നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരാണ് ഇന്ത്യന്‍ സൈന്യത്തിന് സിഡിഎസ് എന്ന പദവി നടപ്പാക്കിയത്. സൈനിക മേധാവി, സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളുടെ സമിതിയുടെ ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങളാണ് സിഡിഎസിനുള്ളത്. വിവിധ വിഭാഗങ്ങളിലെ സൈനികരുടെ മുതിര്‍ന്ന കമാന്ററായി സിഡിഎസ് പ്രവര്‍ത്തിക്കും. രാജ്യത്തെ ആദ്യ സിഡിഎസ് ബിപിന്‍ റാവത്ത് ആണ്. 2020 ജനുവരി 1നാണ് അദ്ദേഹം ചുമതലയേറ്റത്. നാല് നക്ഷത്ര റാങ്കുള്ള ഓഫീസറായിരിക്കും സിഡിഎസ്. പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ് കൂടിയായിരിക്കും സിഡിഎസ്.

1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സൈനിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് സിഡിഎസ് പദവി വേണമെന്ന് നിര്‍ദേശിച്ചത്. 2019 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്. അതേ വര്‍ഷം ഡിസംബര്‍ 24ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി സിഡിഎസ് പദവി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India

English summary
After General Bipin Rawat Demise Arise New Question; Who Are next CDS, But No clear line of succession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X