Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ വെള്ളി വില കുത്തനെ കൂടും... ഹാള്‍മാര്‍ക്കിംഗ് വേണമെന്ന് കേന്ദ്രം.. സ്വര്‍ണത്തേക്കാള്‍ വില കൂടും?

സ്വര്‍ണ വില ഓരോ ദിവസവും പുതിയ റെക്കോഡുകള്‍ തേടിയുള്ള കുതിപ്പിലാണ്. അതിനിടെ സ്വര്‍ണത്തേക്കാള്‍ വരുമാനം നല്‍കുന്നത് വെള്ളിയാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ വെള്ളി, വെള്ളി ആഭരണങ്ങള്‍ എന്നിവക്ക് നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കണം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്നാണ് കേന്ദ്രം പറയുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഇക്കാര്യം പരിഗണിക്കണമെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. വെള്ളിയുടെ ഹാള്‍മാര്‍ക്കിംഗിന് ഉപഭോക്താക്കളില്‍ നിന്ന് ആവശ്യക്കാരുണ്ട് എന്നും ബിഐഎസിന് ആലോചിച്ച് ഒരു തീരുമാനമെടുക്കാം എന്നും അദ്ദേഹം പറഞ്ഞു.

silver price

78-ാമത് ബിഐഎസ് സ്ഥാപക ദിന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് മന്ത്രിയുടെ പ്രതികരണം. ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ഉല്‍പ്പന്ന ആധികാരികത ഉറപ്പാക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിലവില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മാത്രമേ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുള്ളൂ. നിലവിലുള്ള ഹാള്‍മാര്‍ക്കിംഗ് സംവിധാനത്തില്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന തനതായ ആറ് അക്ക ആല്‍ഫാന്യൂമെറിക് കോഡ് ഉള്‍പ്പെടുന്നു.

വെള്ളി ഹാള്‍മാര്‍ക്കിംഗിലേക്കുള്ള വരവ് ഇന്ത്യയുടെ വിലയേറിയ ലോഹങ്ങളുടെ ഗുണനിലവാര നിയന്ത്രണ നടപടികളുടെ ഗണ്യമായ വിപുലീകരണത്തെ അടയാളപ്പെടുത്തും. സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ ശുദ്ധതയും ഗുണനിലവാരവും സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണ് ഹാള്‍മാര്‍ക്കിംഗ്. റെഗുലേറ്ററി അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത മാനദണ്ഡങ്ങള്‍ ഈ ലോഹങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ഒരു ആഭരണത്തിന്റെ മുഖമുദ്രയായാണ് ഹാള്‍മാര്‍ക്കിംഗ് അറിയപ്പെടുന്നത്. ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ സര്‍ട്ടിഫിക്കേഷനെയാണ് സൂചിപ്പിക്കുന്നത്. പ്യൂരിറ്റി/ഫൈന്‍നസ് ഗ്രേഡ്, ലോഹത്തിന്റെ പരിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. 22 കാരറ്റ്, 916 എന്നൊക്കെ പറയുന്നത് ഇതിനെയാണ്. കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഫുഡ് & പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സ്റ്റാന്‍ഡേര്‍ഡ് ബോഡിയാണ് ബിഐഎസ്.

അതേസമയം വെള്ളിക്ക് ഹാള്‍മാര്‍ക്കിംഗ് എന്നതിനെ വ്യാപാരികളും അനുകൂലിക്കുന്നുണ്ട്. ''ഞങ്ങള്‍ വെള്ളിക്ക് നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗിന് അനുകൂലമാണ്. വെള്ളി വില ഉയര്‍ന്നതിനാല്‍, ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ''ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ (ഐബിജെഎ) ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.

ഐബിജെഎ ഒരു വേള്‍ഡ് സില്‍വര്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷന് സ്വര്‍ണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി ചില വെല്ലുവിളികളുണ്ട് എന്നും അദ്ദേഹം സമ്മതിച്ചു. ഭാരമുള്ള പാത്രങ്ങള്‍, വിഗ്രഹങ്ങള്‍, വെള്ളിയില്‍ നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ വലിയ വസ്തുക്കളുണ്ട്. അവഹാള്‍മാര്‍ക്കിംഗ് സെന്ററുകളിലേക്ക് കൊണ്ടുപോകുന്നതും പരിശോധിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

മറുവശത്ത് വള, കാല്‍വിരലുകളിലെ വളയങ്ങള്‍, നോസ് സ്റ്റഡ്സ് തുടങ്ങിയ ചെറിയ സാധനങ്ങളുമുണ്ട്. ഇതിനൊപ്പം ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ കൂടി ചേര്‍ക്കുന്നത് അവയ്ക്ക് വില കൂടും എന്നും സുരേന്ദ്ര മേത്ത പറഞ്ഞു. നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഘട്ടം ഘട്ടമായി അവതരിപ്പിക്കണമെന്നാണ് ഐബിജെഎ പറയുന്നത്. ആദ്യം, 100 ഗ്രാമിന് മുകളിലുള്ള ആഭരണങ്ങളും വസ്തുക്കളും ഹാള്‍മാര്‍ക്കിങ്ങിന് കീഴില്‍ കൊണ്ടുവരണം.

അത് പിന്നീട് ചെറിയ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. രാജ്യം സാധാരണയായി പ്രതിവര്‍ഷം 6000 ടണ്‍ വെള്ളി ഇറക്കുമതി ചെയ്യുന്നു. ഏകദേശം 40 ശതമാനവും വ്യാവസായിക ആവശ്യങ്ങള്‍ക്കായാണ് വെള്ളി ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ ആഭരണങ്ങള്‍, പുരാവസ്തുക്കള്‍, പാത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+