Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിഷ രവിക്ക് പിന്തുണ യുഎസ് ആക്ടിവിസ്റ്റിന്റെ പിന്തുണ: ഗ്രേറ്റ തൻബർഗിന് പിന്നാലെ അലക്സാണ്ട്രിയയും ട്വിറ്ററിൽ

ദില്ലി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷാ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ കാലാവസ്ഥാ പ്രവർത്തക അലക്സാണ്ട്രിയ വില്ലാസെർ. ദിഷയ്ക്ക് പിന്തുണയുമായി സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രെറ്റ തൻബെർഗ് രംഗത്തെത്തിയതിന് ശേഷമാണ് അലക്സാണ്ട്രിയ രംഗത്തെത്തുന്നത്. "എനിക്ക് ദിഷ രവിയെ അറിയാം, അവൾ കഴിവുള്ള ആക്ടിവിസ്റ്റും മികച്ച മനുഷ്യനുമാണ്! സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം ഒരു മനുഷ്യാവകാശമാണ്, ഞങ്ങൾ നിശബ്ദരാകില്ല. #StandWithDishaRavi എന്ന ഹാഷ്ടഗുമായി ദിഷയെ പിന്തുണയ്ക്കുന്നതിന് തന്നോടൊപ്പം ചേരാനും അലക്സാണ്ട്രിയ ട്വീറ്റിൽ കുറിച്ചു. 15 കാരിയായ അമേരിക്കൻ ആക്ടിവിസ്റ്റ് ട്വിറ്ററിലാണ് ദിഷയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

"സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനും സമ്മേളനത്തിനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണമെന്നാണ് ഒരു ട്വീറ്റിൽ ഗ്രെറ്റ തൻബെർഗ് കുറിച്ചത്. സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗും ഇന്ത്യൻ ചാപ്റ്റർ ഓഫ് ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ പുറത്തിറക്കിയ പ്രസ്താവനയും ഉ ഗ്രേറ്റ തൻ‌ബെർഗ് ട്വിറ്ററിൽ 'ടൂൾകിറ്റ്' പോസ്റ്റ് ചെയ്തിരുന്നു, ഇത് ദിഷ രവിയുടെ അറസ്റ്റിലേക്കും മറ്റ് രണ്ട് പേർക്കെതിരെ ദില്ലി പോലീസ് ജാമ്യമില്ലാ വാറണ്ടുകളും പുറപ്പെടുവിച്ചിരുന്നു. "ഞങ്ങളുടെ ദൗത്യത്തിന് അനുസൃതമായി, സമാധാനപരമായും സജീവമായും നമ്മുടെ പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നത് തുടരുകയാണെന്ന് 2018 ൽ ഗ്രെറ്റ തൻ‌ബെർഗ് ആരംഭിച്ച പ്രസ്ഥാനത്തിന്റെ ഇന്ത്യൻ പതിപ്പ് വെള്ളിയാഴ്ച ട്വീറ്റിൽ പറഞ്ഞു.

disha-ravi-arrest-5

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി 13 നാണ് ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ ദിഷയെ അറസ്റ്റ് ചെയ്തത്. കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു ടൂൾകിറ്റുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+