കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിയുടെ രാജി ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി കോൺഗ്രസ് എംൽഎ; വീരവാദത്തിന് പിന്നാലെ മാപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസ് എംൽഎ കുമാരസ്വാമിയോട് മാപ്പ് പറഞ്ഞു | Oneindia Malayalam

ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ രാജി വച്ചൊഴിയുമെന്ന കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ട് മടക്കി കോൺഗ്രസ് എംഎൽഎ. കുമാരസ്വാമി സർക്കാരിന്റെ കീഴിൽ വികസന പ്രവർത്തനങ്ങളൊന്നും മുന്നോട്ട് പോകുന്നില്ലെന്നും സിദ്ധരാമയ്യയ്ക്ക് ഒരു അവസരം കൂടി നൽകിയാൽ യഥാർത്ഥ വികസനം എന്താണെന്ന് കാണിച്ച തരാമെന്നുമുള്ള കോൺഗ്രസ് എംഎൽഎ എസ് ടി സോമശേഖരന്റെ പരാമർശത്തിന് പിന്നാലെയാണ് കുമാരസ്വാമി രാജി ഭീഷണി മുഴക്കിയത്.

ഇതോടെ കോൺഗ്രസ് എംഎൽഎ കുമാരസ്വാമിയോട് മാപ്പ് പറഞ്ഞ് തടിതപ്പി. മാധ്യമങ്ങൾക്ക് മുമ്പിൽ കുമാരസ്വാമി പൊട്ടിത്തെറിച്ചതോടെ കോൺഗ്രസ് നേതൃത്വം അനുനയശ്രമങ്ങൾ സജീവമാക്കിയിരുന്നു. അതിര് കടക്കുന്ന ഇത്തരം പ്രസ്താവനകൾ അനുവദിക്കാനാകില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കി. എംഎൽ‌എ സോമശേഖരൻ കുമാരസ്വാമിയോട് മാപ്പ് പറഞ്ഞതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

kumaraswami

ഇതാദ്യമായല്ല കോൺഗ്രസ്-ജെഡിഎസ് സർക്കാരിലെ ഭിന്ന സ്വരങ്ങൾ മറനീക്കി പുറത്ത് വരുന്നത്. കോൺഗ്രസ് തന്നെ ഗുമസ്തനോടെന്ന പോലെയാണ് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ജെഡിഎസ് എംൽഎമാരുടെ യോഗത്തിൽ വികാരാധീനനായി വെളിപ്പെടുത്തിയിരുന്നു. പലകാര്യങ്ങളും കോൺഗ്രസ് എംഎൽഎമാരുടെ നിർബന്ധത്തിന് വഴങ്ങി തനിക്ക് ചെയ്യേണ്ടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഭരണകാര്യങ്ങളിൽ എച്ച്ഡി ദേവഗൗഡ അമിത ഇടപെടൽ നടത്തുന്നുവെന്ന ആരോപണം കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.

OROP അല്ല ODOMOS;ഒൺലി രാഹുൽ ഒൺലി പ്രിയങ്ക പരാമർശത്തിന് മറുപടി, തിരിച്ചടിച്ച് ഒമർ അബ്ദുള്ളOROP അല്ല ODOMOS;ഒൺലി രാഹുൽ ഒൺലി പ്രിയങ്ക പരാമർശത്തിന് മറുപടി, തിരിച്ചടിച്ച് ഒമർ അബ്ദുള്ള

English summary
After Karnataka Chief Minister HD Kumaraswamy threatened to step down over adverse comments by Congress lawmaker, mla at somashekhar apologized to cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X