കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുപരിപാടികള്‍ വെട്ടിച്ചുരുക്കി മോദി; പൈലറ്റിനെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ പൊതുപരിപാടികള്‍ ഒഴിവാക്കി സുരക്ഷാ യോഗങ്ങളുടെ തിരക്കിലമര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് വ്യോമാസേന നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതിന് ശഷം 24 മണിക്കൂറിനിടെ രണ്ടു തവണയാണ് സേനാ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്.

പാകിസ്ഥാന്‍റെ കസ്റ്റഡിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങളും പ്രധാനമന്ത്രി നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്. ബാലക്കോട്ടെ ജയ്ഷെ മുഹമ്മദ് ഭീകരക്യാംപിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം പൊതുപരിപാടികളിലും സമ്മേളനങ്ങളിലും മോദി സജീവമായിരുന്നു.

modi-

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെയായിരുന്നു ബാലക്കോട് ആക്രമണത്തെക്കുറിച്ച് ആദ്യമായി മോദി പരസ്യപ്രസ്താവന നടത്തിയത്. പിന്നീട് മെട്രോയില്‍ അടക്കം സഞ്ചരിച്ച പ്രധാനമന്ത്രി ബുധനാഴ്ച്ച പരിപാടികള്‍ വെട്ടിച്ചുരുക്കുകയായിരുന്നു.

യൂത്ത് പാര്‍ലമെന്‍റില്‍ സംസാരിച്ചുകൊണ്ടിരിക്കേയാണ് അതിര്‍ത്തിയെ പാക് കടന്നുകയറ്റം സംബന്ധിച്ച് അടിയന്തര കടന്നുകയറ്റം പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. പ്രസംഗം വെട്ടിച്ചുരുക്കി ഉടന്‍ തന്നെ ഓഫീസിലെത്തിയ പ്രധാനമന്ത്രി സര്‍ക്കാരിലേയും കര, നാവിക,വ്യോമ സേനാമേധാവികളുടെയും യോഗത്തിനും നേതൃത്വം നല്‍കി

English summary
After high of air strikes, PM Modi keeps a low profile as India-Pakistan tensions escalate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X