• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരു: കന്നഡിഗരല്ലാത്ത എന്‍ജിനീയര്‍മാര്‍ വേണ്ടെന്ന് കെഡിഎ തലവന്‍, ഭാഷാ വിവേചനം അതിരുകടക്കുന്നു!!

ബെംഗളൂരു: ബെംഗളൂരു മെട്രോയില്‍ ഭാഷാ വിവാദം കൊഴുക്കുന്നു. കന്നഡിഗരല്ലാത്ത എന്‍ജിനീയര്‍മാരെ നമ്മ മെട്രോയില്‍ നിന്ന് നീക്കണമെന്നാണ് കന്നഡ വികസനസമിതിയുടെ (കെഡിഎ) ആവശ്യം. ഈ ആവശ്യമുന്നയിച്ച് കെഡിഎ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

കെഡിഎ ചെയര്‍മാന്‍ എസ് ജി സിദ്ധരാമയ്യ കന്നഡിഗരല്ലാത്ത എന്‍ജിനീയര്‍മാരെ മെട്രോയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ചീഫ് സെക്രട്ടറി എസ് സി ഖുണ്ഡിയ , അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയുള്ള മഹേന്ദ്ര ജയിന്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. മെട്രോയില്‍ ജോലി നല്‍കുമ്പോള്‍ കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അല്ലാത്തപക്ഷം സരോജിനി മഹിഷി റിപ്പോര്‍ട്ടിന്‍റെ ലംഘനമാണെന്നും കത്തില്‍ കെഡിഎ ചെയര്‍മാന്‍ ചൂ​ണ്ടിക്കാണിക്കുന്നു.

സരോജിനി മഹിഷി റിപ്പോര്‍ട്ട്

സരോജിനി മഹിഷി റിപ്പോര്‍ട്ട്

1986 ല്‍ പുറത്തിറങ്ങിയ സരോജിനി മഹിഷി റിപ്പോര്‍ട്ട് ചില കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും സംസ്ഥാന സര്‍ക്കാര്‍ തസ്തികളിലും പൊതുമേഖലയിലും കന്നഡിഗര്‍ക്കും 100 ശതമാനം സംവരണം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

കന്നഡിഗര്‍ മാത്രം മതിയോ!!

കന്നഡിഗര്‍ മാത്രം മതിയോ!!

രാജ്യത്ത് ഏറ്റവുമധികം എന്‍ജിനീയറിംഗ് കോളേജുകളുള്ളത് കര്‍ണ്ണാടകയിലാണെന്നിരിക്കെ മെട്രോ സര്‍വ്വീസ് കൈകാര്യം ചെയ്യുന്നതിനായി പ്രാദേശികമായി തിരഞ്ഞെടുക്കുന്ന എന്‍ജിനീയര്‍മാരെ നിയമിക്കണമെന്നാണ് കെഡിഎ ഉന്നയിക്കുന്ന ആവശ്യം. ഇതിന് പുറമേ ക്ലീനിംഗ്, മെയിന്‍റന്‍സ് വിഭാഗങ്ങളിലും കൂടുതല്‍ കന്നഡിഗരുടെ പ്രാതിനിധ്യം കെഡിഎ ആവശ്യപ്പെടുന്നു.

നമ്മ മെട്രോ വിവാദത്തില്‍

നമ്മ മെട്രോ വിവാദത്തില്‍

ബെംഗളൂരു മെട്രോയുടെ ബോര്‍ഡില്‍ നിന്ന് ഹിന്ദി അക്ഷരങ്ങള്‍ മറച്ച സംഭവം നേരത്തെ വിവാദമായിരുന്നു. ബെംഗളൂരുവിലെ മജസ്റ്റിക്, ചിക്പേട്ട് എന്നീ രണ്ട് മെട്രോ സ്റ്റേഷനുകളുടെ ബോര്‍ഡുകളിലാണ് ഹിന്ദിയിലെഴുത്തിയിട്ടുള്ള മെട്രോ സ്റ്റേഷന്‍റെ പേര് സെല്ലോ ടേപ്പ് ഉപയോഗിച്ച് മറച്ചുകളഞ്ഞത്. സംഭവത്തോടെ ഹിന്ദി സംസാരിക്കാത്ത കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളിലെ ഹിന്ദി ഉപയോഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ചിക്ക്പെട്ട്, മജസ്റ്റിക് മെട്രോ സ്റ്റേഷനുകളിലെ സൈന്‍ ബോര്‍ഡുകള്‍ ജൂലൈ ഒന്നിന് രാവിലെയോടെ ഹിന്ദി ബോര്‍ഡ‍് മറച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിരുന്നില്ല.

സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

ബെംഗളൂരു മെട്രോയുടെ സൈന്‍ ബോര്‍ഡുകള്‍ മൂന്ന് ഭാഷകളിലായി പ്രദര്‍ശിപ്പിച്ചതിനെതിരെ ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാമ്പെയിന്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. #NammaMetroHindiBeda എന്ന ഹാഷ് ടാഗിലായിരുന്നു ക്യാമ്പെയിന്‍ നടന്നത്. കര്‍ണ്ണാടകയില്‍ മെട്രോയില്‍ മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകളിലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍. ഹിന്ദി വാക്കുകള്‍ മെട്രോ സൈന്‍ ബോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹിന്ദിയിലുള്ള അനൗണ്‍സ്മെന്‍റ് നിര്‍ത്തലാക്കണമെന്നുമാണ് ആവശ്യം.

 ഭാഷാ ചട്ടം ലംഘിക്കാനാവില്ല

ഭാഷാ ചട്ടം ലംഘിക്കാനാവില്ല

സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ഫണ്ടിലുള്ള മെട്രോ കേന്ദ്രസര്‍ക്കാരിന്‍റെ ത്രിഭാഷാ ചട്ടം പിന്തുടരേണ്ടത് അനിവാര്യമാണ്. എന്നാല്‍ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നാണ് ത്രിഭാഷാ നയത്തെ എതിര്‍ക്കുന്നവരുടെ പക്ഷം. ഹിന്ദിയ്ക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണച്ച് കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

English summary
The Kannada language debate has been taken a step forward by the Kannada Development Authority ( KDA) which has now asked the government to remove 'non-Kannadiga' engineers from Namma Metro.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X