കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലന നിയമങ്ങൾ കണ്ടുപിടിച്ചതാരാ? ന്യൂട്ടനു മുന്നേ മന്ത്രങ്ങളിൽ പരാമർശമുണ്ടെന്ന് കേന്ദ്രമന്ത്രി!

  • By Desk
Google Oneindia Malayalam News

ദില്ലി: ചലന നിയമങ്ങൾ കണ്ടു പിടിച്ചത് ന്യൂട്ടനാണെന്നാണ് ചെറിയ ക്ലാസുമുതൽ പഠിച്ചുവരുന്നത്. എന്നാൽ അങ്ങിനല്ലെന്നാണ് ബിജെപി നേതാവും കേന്ദ്രമാനവ വിഭവശേഷി ഹമന്ത്രിയുമായ സത്യപാൽ സിങ് പറയുന്നത്. സി എ ബി ഇ (സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍) സമ്മേളനത്തില്‍ വച്ചായിരുന്നു സത്യപാലിന്റെ പരാമര്‍ശം.

മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും അത് കോളേജിലും സ്‌കൂളുകളിലും പഠിപ്പിക്കരുതെന്നുമുള്ള വിവാദ പരാമര്‍ശത്തിനു പിന്നാലെയാണ് പുതിയ പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ പുതിയൊരു വിവാദത്തിന് വാതിൽ തുറന്നിട്ടിരിക്കുകയാണ് ബിജെപി.

വാസ്തുവിന് പ്രാധാന്യമുണ്ട്

വാസ്തുവിന് പ്രാധാന്യമുണ്ട്

പഠനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാസ്തുവിന് പ്രാധാന്യമുണ്ടെന്നും സത്യപാൽ സിങ് സമ്മേളനത്തില്‍ പറഞ്ഞു. പരിണാമസിദ്ധാന്തത്തെ കുറിച്ചുള്ള പരാമര്‍ശം വ്യക്തിപരമായ അഭിപ്രായപ്രകടനം ആയിരുന്നെന്ന് ബുധനാഴ്ച അദ്ദേഹം പ്രതികരിച്ചിരുന്നു.

വ്യക്തിപരമായ അഭിപ്രായം

വ്യക്തിപരമായ അഭിപ്രായം

എന്നാൽ പരിണാമ സിദ്ധാന്ത പരമാമർശത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായിരിക്കുകയാണ് അദ്ദേഹം. ഉത്തര്‍ പ്രദേശിലെ ബാഘ്പതില്‍നിന്നുള്ള എം പിയാണ് സത്യപാല്‍ സിങ്. പരിണാമ സിദ്ധാന്ത പരാമർശം സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

സാക്ഷികളായ ആരും ഇല്ല

സാക്ഷികളായ ആരും ഇല്ല

നമ്മുടെ മുൻഗാമികളാരും കുരങ്ങന്‌ മനുഷ്യനാകുന്നതിൽ സാക്ഷികളായിട്ടുള്ളതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് സത്യപാൽ സിങ്ങിന്റെ വാദം. നമ്മൾ വായിച്ച ഒരു പുസ്തകത്തിലോ പൂർവ്വീകർ പറഞ്ഞ് നമ്മൾ കേട്ട കഥകളിലോ ഇങ്ങനൊരു പരാമർശം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജീൻസ് ധരിച്ച പെൺകുട്ടികൾ

ജീൻസ് ധരിച്ച പെൺകുട്ടികൾ

ജീന്‍സ് ധരിച്ച് വിവാഹ മണ്ഡപത്തിലെത്തുന്ന പെണ്‍കുട്ടികളെ ആര് വിവാഹം ചെയ്യാനാണെന്ന സത്യപാൽ സിങിന്റെ പ്രസ്താവനയും ഏറെ വിവാദങ്ങൾക്ക് വവിവെച്ചിരുന്നു. ഒരു പുരുഷന്‍ ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്താല്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

എത്ര പേർ വിവാഹം ചെയ്യും

എത്ര പേർ വിവാഹം ചെയ്യും

ജീന്‍സ് ധരിച്ച് മണ്ഡപത്തില്‍ എത്തുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ എത്ര പേര്‍ തയ്യാറാകുമെന്ന് കേന്ദ്രമന്ത്രി ചോദിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മഹാറാണ പ്രതാപ് ശിക്ഷാ പരിഷത്തിന്റെ വാര്‍ഷികദിനത്തിന്റെ സമാപന സമ്മേളനത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനം ചുട്ടുപൊള്ളും; ശുദ്ധജല ക്ഷാമം നേരിടും, കർഷകരും പ്രതിസന്ധിയിൽ, ജാഗ്രത വേണമെന്ന് സർക്കാർ!സംസ്ഥാനം ചുട്ടുപൊള്ളും; ശുദ്ധജല ക്ഷാമം നേരിടും, കർഷകരും പ്രതിസന്ധിയിൽ, ജാഗ്രത വേണമെന്ന് സർക്കാർ!

സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നു; ഗൃഹലക്ഷ്മിയുടെ ' മോഡൽ മുലയൂട്ടലിനെ' കുറിച്ച് നടി ലിസിയും...സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നു; ഗൃഹലക്ഷ്മിയുടെ ' മോഡൽ മുലയൂട്ടലിനെ' കുറിച്ച് നടി ലിസിയും...

English summary
The junior HRD minister, Satyapal Singh, has courted another controversy with his comment that 'mantras' had codified laws of motion before Isaac Newton, even as he sought to clarify his earlier remarks on Darwin's theory that had raised eyebrows, saying it was his "personal opinion".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X