ഐടിക്കും വൈദ്യുതിക്കും ശേഷം പുതിയ വിപ്ലവം; ഇന്ത്യ 'അഹിംസ ഇറച്ചി' പുറത്തിറക്കുമെന്ന് മേനകാ ഗാന്ധി
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടിയേയും സര്‍ക്കാറിനേയും ഏറ്റവും പ്രതിരോധത്തിലാക്കിയത് പശുസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആക്രമങ്ങളുമായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ചില നിയങ്ങളും പ്രതിഷേധത്തിന് ആക്കം കൂട്ടി.
ഗോമാതാ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവധി ഇടങ്ങളില്‍ ഇപ്പോഴും ആക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇറച്ചിക്ക് വേണ്ടി പശുക്കളെ കൊല്ലുന്നതായിരുന്നു പലപ്പോഴും എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ കണ്ടുപിടുത്തമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തുന്നത്.

ഇറച്ചിക്ക് വേണ്ടി
ഇറച്ചിക്ക് വേണ്ടി പശുക്കളേയും മറ്റ് മാടുകളേയും കൊല്ലുന്നത് ഒഴിവാക്കുന്നതിന് പരിഹാര മാര്‍ഗമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതെന്നാണ് കേന്ദ്ര വനിതാ ശിശു ക്ഷേ മന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കുന്നത്.

അഹിംസാ ഇറച്ചി
അഹിംസാ ഇറച്ചി (ക്ലീന്‍ മീറ്റ്) പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നൊ മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തമാകും ഇതെന്ന് ജീവക-ഭക്ഷണ സാങ്കേതിക വിദ്യാ വിപ്ലവങ്ങളുടെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.

അറവ് വേണ്ട
മൃഗങ്ങളെ അറുത്ത് ഇറച്ചിയാക്കാതെ അവയുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന ഇറച്ചിയാണ് ക്ലീന്‍ മീറ്റ്. ലോക വിപണിയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നെ ഈ ക്ലീന്‍ മീറ്റ് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ വിപണിയില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.

സ്ഥിരമായി വാങ്ങാന്‍
ഒരു മൃഗങ്ങളേയും കൊല്ലേണ്ടതില്ലാത്തതിനാല് ഈ ഇറച്ച് അഹിംസാ ഇറച്ചി എന്ന് അറിയപ്പെടുന്നു. ഈ പുതിയ സംരഭത്തില്‍ നിക്ഷേപമിറക്കാന്‍ നിരവധി ബിസിനസ് ഭീമന്മാര് തയ്യാറെടുക്കുന്നുണ്ട്. 46 ശതമാനം ആളുകള്‍ അഹിംസാ ഇറച്ചി സ്ഥിരമായി വാങ്ങാന്‍ തയ്യാറാണ്.

ലാബുകളില്‍
66 ശതമാനം ജനങ്ങളും ഇത്തരത്തില്‍ ലാബുകളില്‍ നിര്‍മ്മിച്ചെടുക്കുന്ന കൃത്രിമ ഇറച്ചി സ്വീകരിക്കാന്‍ സര്‍വേകള്‍ വ്യക്തമാക്കുന്നതായി മേനകാ ഗാന്ധി അഭിപ്രായപ്പെട്ടു. 53 ശതമാനം ആളുകള്‍ സാധാരണ ഇറച്ചിക്ക് പകരമായി കൃത്രിമ ഇറച്ചി വാങ്ങിക്കാന്‍ തയ്യാറാണ്.

മന്ത്രി
ഈ പദ്ധതിയില്‍ നിക്ഷേപമിറക്കാനും പരീക്ഷണങ്ങള്‍ നടത്താനും വിദേശ കമ്പനികളെ അനുവദിച്ചാല്‍ വിപണിയിലെത്തുമ്പോഴേക്കും ഇത്തരം ഇറച്ചികള്‍ക്ക് വലിയ വില നല്‍കേണ്ടിവരും. അതിനാല്‍ ആഭ്യന്തര ഗവേഷണ സ്ഥാപനങ്ങളെയാണ് ഈ മേഖലയില്‍ നിര്‍ദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സാങ്കേതിക വിദ്യ
ദ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുലാര്‍ ബയോളജി (സിസിഎംബി) എന്ന സ്ഥാപനത്തോട് അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ കൃത്രിമ ഇറച്ചി വിപണിയില്‍ എത്തിക്കാനുള്ള സാങ്കേതിക വിദ്യ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications