കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്

Google Oneindia Malayalam News

ദില്ലി: എന്‍ആര്‍സിക്കും ദേശീയ പൗരത്വ ഭേദഗതിക്കുമെതിരെ ദേശവ്യാപക പ്രക്ഷോഭം തുടരവെ എന്‍ഡിഎയില്‍ ഭിന്നസ്വരങ്ങള്‍. ബിഹാറിലെയും പഞ്ചാബിലെയും ബിജെപിയുടെ സഖ്യകക്ഷികളാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നത്. എന്‍ആര്‍സി ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയതിന് പിന്നാലെ എന്‍ആര്‍സിയെ പിന്തുണയ്ക്കില്ലെന്ന് രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും അറിയിച്ചു.

പുതിയ പൗരത്വ നിയമത്തില്‍ മുസ്ലിങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് പഞ്ചാബിലെ ബിജെപി സഖ്യകക്ഷിയായ അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ഡിഎയില്‍ ഭിന്നസ്വരങ്ങള്‍ ഉയരുന്നത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിസഭാ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍....

എല്‍ജെപി പറയുന്നത്

എല്‍ജെപി പറയുന്നത്

എന്‍ആര്‍സി, സിഎഎ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് എല്‍ജെപി ആവശ്യപ്പെട്ടു. വലിയൊരു വിഭാഗം ജനങ്ങളെ നിയമം ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ചവരാണ് എല്‍ജെപി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും

രാജ്യത്തിന്റെ പല ഭാഗങ്ങളിലും

എന്‍ആര്‍സിക്കും പൗരത്വ നിയമത്തിനുമെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടക്കുകയാണ്. എന്താണ് നിയമം എന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ സര്‍ക്കാരിന്റെ പരാജയമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

എന്‍ഡിഎ യോഗം വിളിക്കണം

എന്‍ഡിഎ യോഗം വിളിക്കണം

എന്‍ഡിഎ യോഗം വിളിച്ചുചേര്‍ക്കണമെന്ന് പാസ്വാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടു. നിയമം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം. സഖ്യകക്ഷികളുടെ ആശങ്ക ബിജെപി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം, ദളിത് വിഭാങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ എല്‍ജെപി മുന്നിലുണ്ടാകുമെന്നും പാസ്വാന്‍ പറഞ്ഞു.

പ്രക്ഷോഭകരുമായി ചര്‍ച്ച വേണം

പ്രക്ഷോഭകരുമായി ചര്‍ച്ച വേണം

സാധാരണക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതും താല്‍പ്പര്യമില്ലാത്തതുമായ ഒരു നിയമത്തെയും എല്‍ജെപി അംഗീകരിക്കില്ല. പ്രക്ഷോഭകരുമായി സര്‍ക്കാര്‍ സംഭാഷണം നടത്തണമെന്നും എല്‍ജെപി ആവശ്യപ്പെട്ടു. ബിഹാറിലെ പ്രധാന കക്ഷിയായ ജെഡിയുവും എന്‍ആര്‍സിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

ബിഹാറില്‍ എന്‍ആര്‍സി ഇല്ല

ബിഹാറില്‍ എന്‍ആര്‍സി ഇല്ല

എന്‍ആര്‍സി ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമങ്ങളോട് ചോദ്യത്തോട് എന്ത് എന്‍ആര്‍സി എന്നാണ് നിതീഷ് തിരിച്ചു ചോദിച്ചത്. ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും നടപ്പാക്കില്ലെന്നും നിതീഷ് പറഞ്ഞു.

ആദ്യം പിന്തുണച്ചവര്‍

ആദ്യം പിന്തുണച്ചവര്‍

അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് വോട്ട് ചെയ്തവരാണ് ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയുവും എല്‍ജെപിയും. പഞ്ചാബിലെ ശിരോമണി അകാലിദളും ബില്ലിനെ പിന്തുണച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ ശിരോമണി അകാലിദള്‍ നിലപാട് മാറ്റി.

 സിഖ് നേതാവ് പറയുന്നത്

സിഖ് നേതാവ് പറയുന്നത്

പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് അകല്‍ തഖ്ത് ജാതേദര്‍ ഗിയാനി ഹര്‍പ്രീത് സിങ് ആവശ്യപ്പെട്ടു. സിഖ് വിഭാഗത്തിലെ ഏറ്റവും പരമോന്നതനായ പദവിയാണ് അകല്‍ തഖ്ത്. തൊട്ടുപിന്നാലെ അകാലിദളും സമാനമായ ആവശ്യമുന്നയിച്ചു. പൗരത്വ നിയമത്തെ എതിര്‍ത്ത് പഞ്ചാബ് മുഖ്യമന്ത്രി നേരത്തെ രംഗത്തുവന്നിരുന്നു.

English summary
After JDU, LJP hints at opposing NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X