Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് വിമാനത്തില്‍ മാത്രം പറ്റില്ല; മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് കോടതി

ദില്ലി: കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു അഭ്യന്തര വിമാനസര്‍വ്വീസുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. വിമാനത്തിന്‍റെ മധ്യഭാഗത്ത് സീറ്റുകള്‍ ഒഴിച്ചിട്ട് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് വിമാനസര്‍വ്വീസ് പുനഃരാരംഭിച്ചപ്പോള്‍ യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കാത്തതില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. മറ്റെല്ലാം സ്ഥലങ്ങളിലും ആവാമെങ്കില്‍ എന്തുകൊണ്ട് വിമാനത്തില്‍ മാത്രം സാമൂഹിക അകലം പാലിച്ചു കൂടാ എന്ന് സുപ്രീംകോടതി ചോദിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചടണമെന്ന മുംബൈ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുംപ്രീകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇതിനോടകം തന്നെ ടിക്കറ്റുകള്‍ വിതരണം ചെയ്ത് കഴിഞ്ഞതിനാല്‍ മുംബൈ ഹൈക്കോടതി വിധി പത്ത് ദിവസത്തേക്ക് നടപ്പാക്കേണ്ടതില്ല. എന്നാല്‍ അതിന് ശേഷം സര്‍വ്വീസ് നടത്തുന്ന യാത്രാ വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിട്ടേ മതിയാവൂ എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

 flight

വിമാനത്തുള്ളില്‍ എല്ലാവിധ സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം. യാത്രക്കാര്‍ മാസ്കിന് പുറമെ ഫേസ് ഷീല്‍ഡും നിര്‍ബന്ധമാണ്. ഇവ വിമാന കമ്പനികള്‍ യാത്രക്കാര്‍ വിതരണം ചെയ്യണം. അതേസമയം, താളപ്പിഴകളോടെയാണ് രണ്ട് മാസത്തിന് ശേഷം രാജ്യത്തെ ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിച്ചത്. ദില്ലി, മുംബൈ എന്നിവയടക്കം നിരവധി നഗരങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെത്തിയ നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി.

ദില്ലിയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കുല്ള 82 വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അവസാന നിമിഷം വരെ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍-3ല്‍ എത്തിയ യാത്രക്കാര്‍ പറയുന്നു. നിരവധി യാത്രക്കാര്‍ ഇപ്പോഴും വിമാനത്താവളത്തിലെത്തി കാത്തിരിക്കുകയാണ്. വിമാനസര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറല്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതിനെ തുര്‍ന്നാണ് വിമാനറദ്ദാക്കേണ്ടി വന്നതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+