Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍ബുര്‍ഗിയ്ക്ക് ശേഷം കെഎസ് ഭഗവാനോ... ജനാധിപത്യം മരിയ്ക്കുകയാണോ?

മൈസൂര്‍: കന്നഡ എടുത്തുകാരനായ എംഎം കല്‍ബുര്‍ഗിയെ വെടിവച്ച് കൊന്നിട്ട് അധികനാള്‍ ആകുന്നില്ല. അതിനിടെ മറ്റൊരു കന്നഡ എഴുത്തുകാരന് കൂടി വധഭീഷണി.

പ്രമുഖ കന്നഡ എഴുത്തുകാരനും നിരൂപകനും ആയ കെഎസ് ഭഗവാന് നേര്‍ക്കാണ് ഇപ്പോള്‍ വധഭീഷണി വന്നിരിയ്ക്കുന്നത്. 'അടുത്തത് നിങ്ങളാണ്' എന്നാണ് തപാല്‍ മുഖേന അയച്ച കത്തിലെ ഭീഷണി.

KS Bhagavan

പ്രമുഖ യുക്തിവാദി കൂടിയാണ് കെഎസ് ഭഗവാന്‍. ഏഴ് മാസം മുമ്പ് നടന്ന ഒരു ചടങ്ങില്‍ ഇദ്ദേഹം ശ്രീകൃഷ്ണനേയും ഭഗവത് ഗീതയേയും വിമര്‍ശവിധേയമാക്കിയിരുന്നു. ശ്രീരാമന്‍ കീഴ്ജാതിക്കാര്‍ക്ക് എതിരായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതെല്ലാം ഹൈന്ദവ സംഘടനകളെ ചൊടിപ്പിച്ചിരുന്നു.

സംഘപരിവാര്‍ സംഘടനകളാണ് സ്വതന്ത്ര എഴുത്തുകാര്‍ക്കെതിരെ രംഗത്ത് വരുന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലും അറസ്റ്റിലായിട്ടുള്ളത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്.

കല്‍ബുര്‍ഗി കൊല്ലപ്പെട്ട ദിവസം തന്നെ കെഎസ് ഭഗവാനെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു. ബജ്‌റംഗ ദള്‍ നേതാവ് ഭുവിത് ഷെട്ടി ട്വിറ്ററില്‍ പരസ്യമായാണ് വധഭീഷണി മുഴക്കിയത്. ഈ സംഭവത്തില്‍ ഷെട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഭീഷണിക്കത്തിന്റെ വിഷത്തില്‍ കെഎസ് ഭഗവാന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്ത് പോലീസ് സുരക്ഷയുണ്ടെങ്കിലും വധിയ്ക്കും, നിങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു എന്നൊക്കെയാണ് കത്തിലെ ഭീഷണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+