കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ രണ്ടെങ്കില്‍ ഛത്തീസ്ഗഢില്‍ 16 ലക്ഷം വരേയുള്ള കടങ്ങള്‍ എഴുതിതള്ളാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
ഛത്തീസ്ഗഢില്‍16 ലക്ഷം വരെ കടങ്ങള്‍ എഴുതിതള്ളും | Oneindia Malayalam

റായ്പൂര്‍: തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ വാഗ്ദാനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വാഗ്ദാനങ്ങളൊക്കെ പാടെ മറക്കും. ഇന്ത്യയില്‍ എന്ന് തിരിഞ്ഞെടുപ്പ് തുടങ്ങിയോ അന്ന് മുതല്‍ തന്നെ ആദ്യം വാഗ്ദാനങ്ങള്‍ നല്‍കുക പിന്നെ അത് മറക്കുക എന്ന പ്രവണത തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തിരഞ്ഞെപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ട് പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഡിലേയും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ പോവുകയാണ് അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

കമല്‍നാഥ്

കമല്‍നാഥ്

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കമല്‍നാഥ് ആദ്യമായി കൈകൊണ്ട നടപടി കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കാര്‍ഷിക കടങ്ങങ്ങള്‍ എഴുതിതള്ളുക എന്നുള്ളതായിരുന്നു. അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളിലാണ് കമല്‍നാഥ് തീരുമാനത്തില്‍ ഒപ്പിട്ടത്.

രണ്ടുലക്ഷം രൂപവരെ

രണ്ടുലക്ഷം രൂപവരെ

സഹകരണ ബാങ്കുകളിലെ രണ്ടുലക്ഷം രൂപവരേയുള്ള കാര്‍ഷിക കടങ്ങള്‍ മാര്‍ച്ച് 31 ന് മുമ്പ് എഴുതി തള്ളാനുള്ള തിരൂമാനമാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കമല്‍ന കൈകൊണ്ടത്. തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന വാഗ്ദാനവും ഇതു തന്നെയായിരുന്നു.

ഛത്തീസ്ഗഢിലേയും

ഛത്തീസ്ഗഢിലേയും

മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. പത്ത് ദിവസത്തിനകം സംസ്ഥാനത്തെ കാര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നാണ് അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു.

താങ്ങുവില

താങ്ങുവില

സത്യപ്രതിജ്ഞക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താങ്ങുവില ക്വിന്റലിന് 1700 ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചതായും ഭൂപേഷ് വ്യക്തമാക്കി.

പതിനാറ് ലക്ഷം വരെ

പതിനാറ് ലക്ഷം വരെ

പതിനാറ് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നാണ് ഭൂപേഷ് വ്യക്തമാക്കുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റുകയും ജനങ്ങളുടെ ആഗ്രഹത്തിനും പ്രതീക്ഷകള്‍ക്കും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാറായിരിക്കും ഛത്തീസ്ഗഢിലേതെന്ന് ഭൂപേഷ് ബാഗല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധി

അധികാരത്തില്‍ എത്തുന്ന സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന വാഗ്ദാനം ജങ്ങള്‍ക്ക് കൊടുത്തത് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ഗാന്ധിയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളിലൂന്നിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയിരുന്നത്. ബിജെപി ഭരണത്തില്‍ കര്‍ഷകര്‍ തീര്‍ത്തും അസംതൃപ്തരായിരുന്നു.

ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്നതില്‍

ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്നതില്‍

ഇത് മുതലെടുത്ത് കാര്‍ഷിക പ്രശ്നങ്ങളില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചരണങ്ങള്‍. ഈ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് അധികാരം ലഭിച്ചാല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നുള്ള രാഹുലിന്റെ പ്രഖ്യാപനം ഉണ്ടാവുന്നത്

കണക്കുകള്‍ നിരത്തി വിമര്‍ശനം

കണക്കുകള്‍ നിരത്തി വിമര്‍ശനം

മധ്യപ്രേദേശിലെ വിദിഷയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ പ്രഖ്യാപനം നടത്തിയത്. മോദി മൂന്നരലക്ഷം കോടി രൂപയുടെ കടം എഴുതി തള്ളിയെങ്കിലും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ കണക്കുകള്‍ നിരത്തി വിമര്‍ശിച്ചിരുന്നു.

ഫലം പുറത്തുവന്നപ്പോള്‍

ഫലം പുറത്തുവന്നപ്പോള്‍

5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. അധികാരത്തില്‍ എത്തിയാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവണത തുടരാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല.

വാഗ്ദാനം പാലിക്കും

വാഗ്ദാനം പാലിക്കും

മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പോവുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്സിനെ ഭരണത്തിലേറ്റിയ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എത്രയും വേഗം എഴുതിതള്ളുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്

അടുത്തത് വരാനിരിക്കുന്നു

അടുത്തത് വരാനിരിക്കുന്നു

അധികാരമേറ്റ ഉടന്‍തന്നെ തന്റെ വാക്ക് നിറവേറ്റിയ മധ്യപ്രദേശ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വരികയും ചെയ്തു. 'മധ്യപ്രദേശില്‍ മുഖ്യമന്ത്രി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി. ഒന്ന് പൂര്‍ത്തിയായി, അടുത്തത് വരാനിരിക്കുന്നു.'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

English summary
After Kamal Nath, Chhattisgarh CM Bhupesh Baghel also delivers on farm loan waiver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X