ലക്ഷ്യം ദക്ഷിണേന്ത്യ... തന്ത്രം മെനയുന്നത് 60 സീറ്റുകളില്‍; ഒരു മുഴം മുന്‍പെ എറിഞ്ഞ് ബിജെപി
ബെംഗളൂരു: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി ബൃഹദ് പദ്ധതികളുമായി ബി ജെ പി. കര്‍ണാടകക്ക് പിന്നാലെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടി സ്വാധീനം വര്‍ധിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കേരളം, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് ബി ജെ പി ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങള്‍. കര്‍ണാടകയില്‍ നിലവില്‍ ബി ജെ പിയാണ് ഭരിക്കുന്നത്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണെന്നും 50 ല്‍ അധികം സീറ്റുകളില്‍ പരിചയസമ്പന്നരായ ബി ജെ പി പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ഈ നേതാക്കളുടെ പരിശീലനം ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദില്‍ നടന്നിരുന്നു. കേരളത്തില്‍ 20, ആന്ധ്രാപ്രദേശില്‍ 25, തമിഴ്നാട്ടില്‍ 39, തെലങ്കാനയില്‍ 17, കര്‍ണാടകയില്‍ 28 എന്നിങ്ങനെയാണ് ലോക്സഭാ സീറ്റുകള്‍ ഉള്ളത്.

അടുത്തിടെ ഹൈദരാബാദില്‍ ബി ജെ പി പരിശീലന ക്യാമ്പ് നടത്തിയിരുന്നുവെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അറുപതോളം ലോക്സഭാ സീറ്റുകള്‍ ലക്ഷ്യമിട്ടുള്ള സമ്പൂര്‍ണ പദ്ധതി ബി ജെ പി തയ്യാറാക്കിയിട്ടുണ്ടെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ ബി എല്‍ സന്തോഷ്, സുനില്‍ ബന്‍സാല്‍, തരുണ്‍ ചുഗ്, വിനോദ് താവ്ഡെ എന്നിവര്‍ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാം എന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ബി ജെ പിയുടെ പ്രധാന ശ്രദ്ധ തെലങ്കാനയിലും തുടര്‍ന്ന് തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലുമാണ്. ഈ സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രധാനമായും പ്രവര്‍ത്തിക്കുക എന്നും വൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടകയില്‍ ഇപ്പോള്‍ തന്നെ ബി ജെ പി സര്‍ക്കാരുണ്ടെങ്കിലും സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ശക്തിപ്പെടേണ്ടത്.

മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാനമായും ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇവിടങ്ങളിലെ 60 സീറ്റുകളും കണ്ടെത്തിയിട്ടുണ്ട് എന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഹൈദരാബാദില്‍ നടന്ന പരിശീലന ക്യാമ്പില്‍, അടുത്ത വര്‍ഷം ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. 2024-ല്‍ നിലവിലുള്ള 303 സീറ്റുകളില്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ ദക്ഷിണേന്ത്യന്‍ സീറ്റുകളില്‍ കണ്ണുവെക്കണം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രണ്ട് ജനറല്‍ സെക്രട്ടറിമാരെ ബി ജെ പി നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ മോഡലിലേക്ക് തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് ജനതയെ ആകര്‍ഷിക്കുകയാണ്. തമിഴര്‍ക്ക് കാശിയുമായി പഴയ ബന്ധമുള്ളതിനാലാണ് കാശി തമിഴ് സമാഗം എന്ന പരിപാടി വാരണാസിയില്‍ സംഘടിപ്പിച്ചിരുന്നു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications