ഹിജാബ് വിവാദം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; സമാധാന അന്തരീക്ഷം വഷളാകുന്നു
ഭോപ്പാല്‍: കര്‍ണാടകയില്‍ തുടങ്ങിയ ഹിജാബിനെതിരായ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. മധ്യപ്രദേശിലും പുതുച്ചേരിയിലും ഹിജാബിനെതിരെ നീക്കം നടക്കുന്നു. അച്ചടക്കവും ഏക ഡ്രസ് കോഡും നിര്‍ബന്ധമാണെന്ന് മധ്യപ്രദേശ് മന്ത്രി പറഞ്ഞു. തലമറച്ചെത്തിയവരെ തടഞ്ഞ അധ്യാപകനെതിരായ ആരോപണം അന്വേഷിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടകത്തില്‍ ഹിജാബിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ മൂന്ന് ദിവസം കലാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എല്ലാവരും സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കര്‍ണാടക ഹൈക്കോടതിയുടെ അഭ്യര്‍ഥിച്ചു.

കഴിഞ്ഞ മാസം കര്‍ണാടകത്തിലെ ഉഡുപ്പിയിലെ കോളജിലാണ് ആദ്യമായി ഹിജാബിനെതിരെ പ്രതിഷേധം തുടങ്ങിയത്. ഹിജാബ് ധരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതിനെതിരെ വലതുപക്ഷ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് രംഗത്തുവരികയായിരുന്നു. പിന്നീട് കൂടുതല്‍ കോളജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ സര്‍ക്കാര്‍ യൂണിഫോം നിര്‍ബന്ധമാക്കുകയും മറ്റുള്ളവര്‍ക്ക് അസ്വസ്ഥമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഉത്തരവിറക്കി. ഹൈക്കോടതി വിധി വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്ന പേരില്‍ ഹിജാബ് ധരിച്ചവര്‍ക്ക് പഠനം നിഷേധിച്ചിരിക്കുകയാണ് വിവാദം ഉടലെടുത്ത സ്കൂളുകള്‍. പലയിടത്തും പ്രതിഷേധം സമാധാന അന്തരീക്ഷം തകര്‍ത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് വിവാദം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത്.
സ്കൂളുകളില്‍ അച്ചടക്കത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്ന് മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പാര്‍മര്‍ പറഞ്ഞു. ഹിജാബ് നിരോധനത്തെ പിന്തുണച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ഹിജാബ് സ്കൂള്‍ യൂണിഫോമിന്റെ ഭാഗമല്ല. സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കണം. പാരമ്പര്യം പിന്തുടരുന്നവര്‍ക്ക് വീട്ടില്‍ അത് തുടരാം. സ്കൂളുകളില്‍ അനുവദിക്കില്ല. സ്കൂളുകളില്‍ ഡ്രസ് കോഡ് ശക്തമാക്കുമെന്നും മധ്യപ്രദശ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനത്താണ് ഹിജാബ് വിവാദം ശക്തിപ്പെടുന്നത്.
അതേസമയം, ബിജെപി സര്‍ക്കാരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ഏത് വിഷയത്തിനാണ് മുന്‍ഗണന എന്ന് മന്ത്രി പറയട്ടെ. കൊവിഡ് കാലത്ത് സ്കൂളുകള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. വേണ്ടത്ര അധ്യാപകരില്ല. മതിയായ നിയമനം നടത്തി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണോ, വര്‍ഗീയ വിഭജന അജണ്ട നടപ്പാക്കുകയാണോ വേണ്ടത് എന്ന കാര്യത്തില്‍ മന്ത്രി പ്രതികരിക്കട്ടെ എന്നും കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് പറഞ്ഞു. അതേസമയം, ഒരു അധ്യാപകനെതിരെ പുതുച്ചേരിയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. തലമറച്ചെത്തുന്ന കുട്ടികളോട് അതുപേക്ഷിക്കാന്‍ അധ്യാപകന് ആവശ്യപ്പെട്ടു എന്നാണ് വിദ്യാര്‍ഥികളും ചില സംഘടനകളും ഉന്നയിച്ച പരാതി. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. ഹിജാബ് നിരോധനത്തിനെതിരെ പുതുച്ചേരിയില്‍ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications