കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കൊപ്പം ഡിന്നര്‍; ചെലവ് 25 ലക്ഷം വരെ

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് പിന്നാലെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ഫണ്ട് റൈസിംഗ് ഡിന്നറിന് ഒരുങ്ങുന്നു. ആം ആദ്മിയായ കെജ്രിവാളിനെ പോലെ ആയിരങ്ങള്‍ പോര, കുറച്ചധികം ചെലവേറും ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍. ഒരു ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയിലായിരിക്കും ഇതിനായി ചെലവഴിക്കേണ്ട തുക എന്നാണ് റിപ്പോര്‍ട്ട്.

മോദിയുടെ തൊട്ടടുത്തിരുന്ന് ഡിന്നര്‍ കഴിക്കാനും ഒന്നിച്ച് കേക്ക് മുറിക്കാനും ആഗ്രഹമുണ്ടെങ്കില്‍ അതും സാധിക്കാം. പക്ഷേ അതിനായി 25 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും എന്ന് മാത്രം. മാര്‍ച്ച് 26 ന് ദില്ലിയിലെ അശോക ഹോട്ടലിലാണ് മോദിയുടെ ഫണ്ട് റൈസിംഗ് ഡിന്നര്‍. വിദേശങ്ങളില്‍ പിരിചിതമായ ഈ ഫണ്ട് റൈസിംഗ് ശൈലി അരവിന്ദ് കെജ്രിവാളാണ് ഈ തിരഞ്ഞെടുപ്പില്‍ ആദ്യം പരീക്ഷിച്ചത്.

narendra-modi

നരേന്ദ്രമോദി ഫോര്‍ പി എം ക്യാംപെയ്‌നിലേക്കാണ് ഈ ഡിന്നറിലൂടെ കിട്ടുന്ന തുക പോകുക. ഒരു ലക്ഷം രൂപ സംഭാവന ചെയ്യുന്ന ആളുകള്‍ക്ക് പിന്‍നിരയിലായിരിക്കും സീറ്റ്. രണ്ട് ലക്ഷം മുടക്കുന്നവര്‍ക്ക് മുന്‍നിരയില്‍ സീറ്റ് കിട്ടും. വമ്പന്‍ കോര്‍പറേറ്റുകള്‍ക്കായി അറുപത് ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെയുള്ള പ്രത്യേക നിരയുമുണ്ടാകും.

ഡിന്നറില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരു നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. ഈ നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മോദിയെ കാണാനും വീണ്ടും ഡിന്നര്‍ കഴിക്കാനും അസവസരം ലഭിക്കും. പതിനായിരം രൂപയായിരുന്നു നാഗ്പൂരില്‍ ഫണ്ട് റൈസിംഗ് ഡിന്നറിനായ കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പിരിച്ചത്. 130 പേരില്‍ നിന്നായി 14 ലക്ഷം രൂപയോളം ആപ്പ് ഇങ്ങനെ പിരിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ കെജ്രിവാളിന്റെ ഫണ്ട് റൈസിംഗ് ഡിന്നറില്‍ പങ്കെടുക്കാന്‍ 20000 രൂപയാണ് ചെലവാക്കേണ്ടി വരിക.

English summary
Modi to attend fund-raising dinner in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X