കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ മാതൃകയാക്കാനൊരുങ്ങി ഡിഎംകെ; പൗരത്വ നിയത്തിനെതിരെ തമിഴ്നാട്ടില്‍ പ്രമേയം കൊണ്ടുവരാന്‍ നീക്കം

Google Oneindia Malayalam News

Recommended Video

cmsvideo
MK Stalin Says Adopt anti-CAA resolution in Tamil Nadu | Oneindia Malayalam

ചെന്നൈ: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഡിഎംകെ. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയതിന് സമാനമായ പ്രമേയം പാസാക്കാന്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

റോയി മുറിയില്‍ എത്തിയപ്പോള്‍ കള്ള ഉറക്കം നടിച്ച് ജോളി; റോയിയെ ഇല്ലാതാക്കിയത് വമ്പന്‍ പ്ലാനിലൂടെറോയി മുറിയില്‍ എത്തിയപ്പോള്‍ കള്ള ഉറക്കം നടിച്ച് ജോളി; റോയിയെ ഇല്ലാതാക്കിയത് വമ്പന്‍ പ്ലാനിലൂടെ

നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഡിഎംകെ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഭരണ കക്ഷിയായ എഐഎഡിഎംകെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നതിനാല്‍ പ്രമേയത്തിന് അവതരണാനുമതി ലഭിക്കാന്‍ സാധ്യതയില്ല. എങ്കിലും പ്രമേയാവതരണ ശ്രമങ്ങളുമായി മുന്നോട്ട് പോവാനാണ് ഡിഎംകെയുടെ നീക്കം.

 stalin

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സ്റ്റാലിന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കേരള മുഖ്യമന്ത്രി അവതരിപ്പിച്ച് നിയമസഭ പാസാക്കിയ പ്രമേയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ എല്ലാ നിയമസഭകളും ഈ മാതൃക പിന്തുടരണമെന്നും ഡിഎംകെ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം? യുവതി നിരീക്ഷണത്തിലെന്ന് പോലീസ്ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം? യുവതി നിരീക്ഷണത്തിലെന്ന് പോലീസ്

അതേസമയം, പൗരത്വ നിയമങ്ങളുമായി തമിഴ്നാട് എന്‍ഡിഎയില്‍ കടുത്ത ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്ട്രര്‍ തമിഴ്നാട്ടില്‍ നടപ്പിലാക്കരുതെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ പാട്ടാളി മക്കള്‍ കക്ഷി ജനറല്‍ ബോഡി യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എന്‍പിആര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ആര്‍സി തമിഴ്നാട്ടില്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവും മുൻ എംപിയുമായ അന്‍വര്‍ രാജ നേരത്തെ പാര്‍ട്ടി നേത‍ൃത്വത്തിന് കത്ത് എഴുതിയിരുന്നു.

English summary
After Kerala, DMK moves anti-CAA resolution in TN assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X