Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിൻ നിർമാണത്തിനൊരുങ്ങി തമിഴ്നാട്: കാത്തിരിപ്പ് കേന്ദ്രാനുമതിയ്ക്കായി, കേരളവും വാക്സിൻ ഉൽപ്പാദനത്തിന്

ചെന്നൈ: കൊവിഡ് വാക്സിൻ ഉൽപ്പാദനം ആരംഭിക്കാനുള്ള നീക്കവുമായി തമിഴ്നാട്. ഇതിന്റെ ഭാഗമായി ചെങ്കൽപ്പേട്ടിലെ എച്ച്എൽഎൽ വാക്സിൻ കോംപ്ലക്സിലും കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. കേന്ദ്രസർക്കാരിൽ നിന്നുള്ള അന്തിമഅനുമതിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് തമിഴ്നാട്. കൊവിഡ് വാക്സിൻ ഉൽപ്പാദനത്തിന് വേണ്ടി എച്ച്എൽഎൽ വാക്സിൻ കോപ്ലംക്സ് പാട്ട വ്യവസ്ഥയിൽ കൈമാറാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കാൻ സുപ്രീം കോടതിയിൽ തമിഴ്നാട് ഹർജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

1


രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമായി ചേർന്ന് കരാറുണ്ടാക്കി വാക്സിൻ ഉൽപ്പാദിപ്പിക്കാനാണ് തമിഴ്നാട് ശ്രമം നടത്തിവരുന്നത്. കൂനൂരിൽ പ്രവർത്തിച്ചുവരുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടും കൊവിഡ് വാക്സിൻ ഉൽപ്പാദനത്തിന് സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ജീവനക്കാരുടെ അഭാവത്തെത്തുടർന്ന് എച്ച്എൽഎൽ കോംപ്ലക്സ് 2012 മുതൽ അടച്ചിട്ട നിലയിലാണുള്ളത്.

2


തമിഴ്നാട് സർക്കാരിന് വാക്സിൻ സമുച്ചയം കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. കേന്ദ്രസർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഉടൻ വാക്സിൻ ഉൽപ്പാദനം ആരംഭിക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പ് തയ്യാറാണെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല.

3

തമിഴ്നാട്ടിൽ വാക്സിൻ ഉൽപ്പാദനം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ കേരളത്തിൽ റഷ്യൻ നിർമിത വാക്സിൻ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യതയാണ് പരിഗണിച്ചുവരുന്നത്. ഉൽപ്പാദനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സർക്കാർക്കാർ നൽകുന്ന വിവരം. സ്പുട്നിക് ഉൽപ്പാദനത്തിന് നേതൃത്വം നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്. ഇന്ത്യയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായും അനൌദ്യോഗിക ചർച്ചകൾ നടന്നുവരികയാണ്.

4

ഇന്ത്യയിൽ സ്പുട്നിക് നിർമാണത്തിന് അനുമതി തേടിയ രംഗത്തെത്തിയ കമ്പനികൾക്ക് ഉൽപ്പാദന യൂണിറ്റ് ആരംഭിക്കാൻ സൌകര്യമൊരുക്കുകയെന്ന നിർദേശവും സർക്കാരിന് മുന്നിലുണ്ട്. സഹകരണത്തിന് തയ്യാറാകുന്ന കമ്പനികളുടെ ആവശ്യം അനുസരിച്ച് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ കൂടുതൽ അടിസ്ഥാന സൌകര്യങ്ങളും സജ്ജീകരിക്കും. ഇതിനായി ബജറ്റിൽ 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഏകോപനച്ചുമതല പാർക്കിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയ്ക്കായിരിക്കും.

5

കൊവിഡ് വാക്സിൻ നിർമാണത്തിന് കേരളത്തിൽ മൂന്ന് ഘട്ട പദ്ധതി നടപ്പിലാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഇതിന്റെ പ്രവർത്തനങ്ങളാവട്ടെ പുരോഗമിച്ച് വരികയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വാക്സിൻ ബോട്ടിലിൽ നിറച്ച് വിതരണം ചെയ്യുന്ന ഫിൽ ഫിനിഷ് കേന്ദ്രവും രണ്ടാം ഘട്ടത്തിൽ പുതിയ വാക്സിൻ നിർമാണ യൂണിറ്റുകളും മൂന്നാം ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി സഹകരിച്ചുകൊണ്ട് ഗവേഷണ വികസന കേന്ദ്രം നിർമാക്കാനും സമിത് ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള എട്ടോളം വാക്സിൻ നിർമാണ കമ്പനികളുമായി ചർച്ച ചെയ്ത ശേഷമാണ് സമിതി ഇത്തരത്തിലുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്.

6

താൽപ്പര്യപത്രം ക്ഷണിച്ച് വാക്സിൻ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്തണമെന്നതാണ് മറ്റൊരു ദൌത്യം. ഡോ. ചിത്രയെ ഡയറക്ടറായി നേരത്തെ നിയമിക്കുകയും ചെയ്തിരുന്നു. ഇവർക്ക് പുറമേ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പഷ സെക്രട്ട കെപി സുധീർ ചെയർമാനായ സമിതിയിൽ കൊവിഡ് മാനേജ്മെന്റ് സംസ്ഥാന തല വിദഗ്ധ സമിതിയംഗം ഡോ. ബി ഇഖ്ബാൽ, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടിറിയിലെ വാക്സിൻ വിദഗ്ധൻ ഡോ വിജയകുമാർ, ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എംജി രാജമാണിക്യം എന്നിവരും കമ്മറ്റിയിൽ അംഗങ്ങളാണ്.

7

ആലപ്പുഴയിൽ 200 കോടി രൂപയുടെ വാക്സിൻ നിർമാണ പദ്ധതി ആരംഭിക്കുന്നതിന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് വഴി നൽകിയിട്ടുള്ള പദ്ധതി കൊവിഡ് വാക്സിൻ ഉൾപ്പെടെയുള്ളവയുടെ ഉൽപ്പാദനം ലക്ഷ്യമിട്ടാണ്. സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രണ്ട് വർഷത്തിനകം പ്ലാന്റ് സ്ഥാപിക്കാമെന്നാണ് കണക്കുകൂട്ടൽ.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
    8

    വാക്സിൻ കോൺസൻട്രേറ്റ് എത്തിച്ച് വാക്സിൻ വയലുകൾ എത്തിച്ച് കൊവിഡ് വാക്സിൻ വയലുകൾ തയ്യാറാക്കാനുള്ള ശുപാർശയും സർക്കാരിന് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പത്ത് കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതി. ഇൻജെക്ഷൻ വയൽ കോൺസൻട്രേറ്റ് ഇറക്കുമതി നിറച്ച് കുപ്പികളിൽ നിറച്ചുനൽകുന്നതാണ് പദ്ധതി. ഇതേ ആവശ്യത്തിനായി 50 കോടിയോളം വിലവരുന്ന ആധുനിക ജർമൻ നിർമിത യന്ത്രവും ഇവിടെ സ്ഥാപിച്ചിരുന്നു.

    'നിലനിൽക്കുന്നതും നിരുപാധികവുമായ സ്നേഹം'; കടല്‍തീരത്ത് സഹോദരിയുമായി മഡോണയുടെ ഫോട്ടോഷൂട്ട്.. ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+