ബിജെപി: ഇന്നലെ ബേദി, ഇന്ന് ഷാസിയ, നാളെ ജയപ്രദ?
ദില്ലി: ഐ പി എസ് ഓഫീസറായിരുന്ന കിരണ്‍ ബേദിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ തീപ്പൊരി നേതാവായിരുന്ന ഷാസിയ ഇല്‍മിയും ബി ജെ പി ക്യാംപില്‍. അരവിന്ദ് കെജ്രിവാളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആപ്പ് വിട്ട ഷാസിയ ഇല്‍മി ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പിയില്‍ അംഗത്വമെടുത്തത്. ദില്ലി ബി ജെ പി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ ഷാസിയ ഇല്‍മിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്നിലെ പ്രമുഖയായിരുന്ന ഷാസിയ ഇല്‍മി ആപ്പിന്റെ നാഷണല്‍ എക്സിക്യുട്ടീവ് അംഗമായിരുന്നു. ജേര്‍ണലിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ ഷാസിയ ഇല്മിയെക്കുറിച്ച് കൂടുതല്‍.

ദില്ലിക്ക് പരിചിതയാണ്
അണ്ണാ ഹസാരെ ക്യാംപിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഷാസിയ ഇല്‍മി ദില്ലിയിലെ ജനങ്ങള്‍ക്ക് സുപരിചിതയാണ്. അഴിമതിവിരുദ്ധ സമരം രാഷ്ട്രീയ പാര്‍ട്ടിയായപ്പോഴും ഷാസിയ ഇല്‍മി ഒപ്പമുണ്ടായിരുന്നു.

കോണ്‍ഗ്രസ് വേരുകള്‍
കാണ്‍പൂരിലെ മുസ്ലിം കുടുംബത്തിലാണ് ഷാസിയ ഇല്‍മിയുടെ ജനനം. പിതാവ് പത്രപ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള കുടുംബത്തിലാണ് ഷാസിയ വളര്‍ന്നത്.

പഠനം ജേര്‍ണലിസം
ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസത്തില്‍ ബിരുദധാരിയാണ് ഷാസിയ ഇല്‍മി. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും ഫിലിം പ്രോഡക്ഷനില്‍ ഡിപ്ലോമ

ടി വി അവതാരക, ജേര്‍ണലിസ്റ്റ്
15 വര്‍ഷത്തോളം വിവിധ ചാനലുകളില്‍ ഷാസിയ ഇല്‍മി ജോലി ചെയ്തു. സ്റ്റാര്‍ ന്യൂസിലെ അവതാരകയായിരുന്നു.

രാഷ്ട്രീയം, ആപ്പ്
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്നിന്റെ വക്താവായിരുന്ന ഷാസിയയുടെ തീപ്പൊരി ഡയലോഗുകള്‍ ശ്രദ്ധിക്കപ്പെട്ടു. ആപ്പിന്റെ വക്താവും നാഷണല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു

തിരഞ്ഞെടുപ്പ് പോര
ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

മോദി വിമര്‍ശക
ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ബി ജെ പിയുടെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശകയായിരുന്നു ഷാസിയ ഇല്‍മി

ആപ്പിനെ തുറന്നുകാട്ടുമോ
ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും തുറന്നുകാട്ടും എന്ന് പറഞ്ഞാണ് ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേര്‍ന്നിരിക്കുന്നത്.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications