കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി: ഇന്നലെ ബേദി, ഇന്ന് ഷാസിയ, നാളെ ജയപ്രദ?

Google Oneindia Malayalam News

ദില്ലി: ഐ പി എസ് ഓഫീസറായിരുന്ന കിരണ്‍ ബേദിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ തീപ്പൊരി നേതാവായിരുന്ന ഷാസിയ ഇല്‍മിയും ബി ജെ പി ക്യാംപില്‍. അരവിന്ദ് കെജ്രിവാളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആപ്പ് വിട്ട ഷാസിയ ഇല്‍മി ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പിയില്‍ അംഗത്വമെടുത്തത്. ദില്ലി ബി ജെ പി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ ഷാസിയ ഇല്‍മിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്‌നിലെ പ്രമുഖയായിരുന്ന ഷാസിയ ഇല്‍മി ആപ്പിന്റെ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമായിരുന്നു. ജേര്‍ണലിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ ഷാസിയ ഇല്‍മിയെക്കുറിച്ച് കൂടുതല്‍.

ദില്ലിക്ക് പരിചിതയാണ്

ദില്ലിക്ക് പരിചിതയാണ്

അണ്ണാ ഹസാരെ ക്യാംപിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഷാസിയ ഇല്‍മി ദില്ലിയിലെ ജനങ്ങള്‍ക്ക് സുപരിചിതയാണ്. അഴിമതിവിരുദ്ധ സമരം രാഷ്ട്രീയ പാര്‍ട്ടിയായപ്പോഴും ഷാസിയ ഇല്‍മി ഒപ്പമുണ്ടായിരുന്നു.

കോണ്‍ഗ്രസ് വേരുകള്‍

കോണ്‍ഗ്രസ് വേരുകള്‍

കാണ്‍പൂരിലെ മുസ്ലിം കുടുംബത്തിലാണ് ഷാസിയ ഇല്‍മിയുടെ ജനനം. പിതാവ് പത്രപ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള കുടുംബത്തിലാണ് ഷാസിയ വളര്‍ന്നത്.

പഠനം ജേര്‍ണലിസം

പഠനം ജേര്‍ണലിസം

ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസത്തില്‍ ബിരുദധാരിയാണ് ഷാസിയ ഇല്‍മി. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും ഫിലിം പ്രോഡക്ഷനില്‍ ഡിപ്ലോമ

ടി വി അവതാരക, ജേര്‍ണലിസ്റ്റ്

ടി വി അവതാരക, ജേര്‍ണലിസ്റ്റ്

15 വര്‍ഷത്തോളം വിവിധ ചാനലുകളില്‍ ഷാസിയ ഇല്‍മി ജോലി ചെയ്തു. സ്റ്റാര്‍ ന്യൂസിലെ അവതാരകയായിരുന്നു.

രാഷ്ട്രീയം, ആപ്പ്

രാഷ്ട്രീയം, ആപ്പ്

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്‌നിന്റെ വക്താവായിരുന്ന ഷാസിയയുടെ തീപ്പൊരി ഡയലോഗുകള്‍ ശ്രദ്ധിക്കപ്പെട്ടു. ആപ്പിന്റെ വക്താവും നാഷണല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു

തിരഞ്ഞെടുപ്പ് പോര

തിരഞ്ഞെടുപ്പ് പോര

ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

മോദി വിമര്‍ശക

മോദി വിമര്‍ശക

ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ബി ജെ പിയുടെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശകയായിരുന്നു ഷാസിയ ഇല്‍മി

ആപ്പിനെ തുറന്നുകാട്ടുമോ

ആപ്പിനെ തുറന്നുകാട്ടുമോ

ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും തുറന്നുകാട്ടും എന്ന് പറഞ്ഞാണ് ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേര്‍ന്നിരിക്കുന്നത്.

English summary
A day after Kiran Bedi, Shazia Ilmi also joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X