'കോട്ലലര്‍' പുരസ്കാരത്തില്‍ മോദിയെ ട്രോളിയ രാഹുലിനെ 'ഭാരത രത്ന' വെച്ച് തിരിച്ചടിച്ച് മന്ത്രി സ്മൃതി
പ്രഥമ കോട്ലര്‍ പുരസ്കാരം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ജൂറിയില്ല എന്നതാണ് കോട്ലര്‍ പുരസ്കാരത്തിന്‍റെ പ്രത്യേകത എന്നായിരുന്നു രാഹുലിന്‍റെ പരിഹാസം. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ രാഹുലിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി സ്മൃതി ഇറാനി.കോട്ലര്‍ പുരസ്കാരത്തില്‍ പരിഹസിച്ച രാഹുലിനെ ഭാരത രത്ന വെച്ചാണ് സ്മൃതി തിരിച്ചടിച്ചത്.

ജൂറി ഇല്ലാത്ത അവാര്‍ഡ് മറ്റാര്‍ക്കും ഇതിന് മുന്‍പ് ലഭിച്ചിട്ടില്ലെന്നും അവാര്‍ഡിന് പിന്നില്‍ അറിയപ്പെടാത്ത അലിഗഡ് കമ്പനിയാണെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. എന്നാല്‍ കോട്ലര്‍ അവാര്‍ഡ് പ്രധാനമന്ത്രിക്ക് കുറഞ്ഞപക്ഷം മറ്റാരെങ്കിലുമല്ലേ സമ്മാനിച്ചത്, എന്നാല്‍ രാജ്യത്തിന്‍റെ പരമോന്നത പുരസ്കാരമായ ഭാരത് രത്ന ഗാന്ധികുടുംബം സ്വന്തമാക്കി വെച്ചിരിക്കുകയാണല്ലോയെന്നായിരുന്നു സ്മൃതിയടെ പരിഹാസം.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച രാഷ്ട്ര നേതാവിന് നല്‍കുന്ന പ്രഥമ ഫിലിപ് കോട്ലര്‍ പുരസ്കാരം ലഭിച്ചത്. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയുടെ കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ മാര്‍ക്കറ്റിംഗ് പ്രഫസറായിരുന്ന ഫിലിപ് കോട്‍ലറുടെ പേരിലുള്ള പുരസ്കാരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അധികൃതര്‍ കൈമാറിയത്.












Click it and Unblock the Notifications