കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ; കര്‍ശന നിയന്ത്രണത്തോടെ യാത്രകള്‍ അനുവദിച്ചേക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസം നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും. എന്നാല്‍ കൊറോണ രോഗം നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. കൊറോണ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ജനജീവിതം സാധാരണ പോലെ ആകും. എന്നാല്‍ ബാക്കി സ്ഥലങ്ങളില്‍ നിയന്ത്രണം തുടരും.

ഇതിന് വേണ്ടി ഗ്രേഡ് സംവിധാനം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. സമൂഹ വ്യാപന ഭീതി ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ട്രെയിന്‍ യാത്ര അനുവദിക്കുമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാരണം കാണിക്കേണ്ടി വരും. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒത്തുചേരുന്നതിന് നിയന്ത്രണം

ഒത്തുചേരുന്നതിന് നിയന്ത്രണം

ജനങ്ങള്‍ വന്‍ തോതില്‍ കൂട്ടമായി ഒത്തുചേരുന്നതിന് നിയന്ത്രണം തുടരുമെന്നാണ് വിവരം. ഷോപ്പിങ് മാളുകള്‍, സിനിമാ തിയ്യറ്ററുകള്‍, ആരാധനാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരും. തീവണ്ടി യാത്ര അനുവദിക്കും. പക്ഷേ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രയുടെ കാരണം വിശദീകരിക്കേണ്ടിവരും.

 വീട്ടില്‍ തന്നെ ജോലി

വീട്ടില്‍ തന്നെ ജോലി

ഐടി കമ്പനികള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് വീട്ടില്‍ തന്നെ ജോലി ചെയ്യുന്നത് തുടരാന്‍ നിര്‍ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ലോക്ക് ഡൗണിന് ഇളവ് നല്‍കും. ചില സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്യും.

 ആരോഗ്യ മന്ത്രാലയം പറയുന്നു

ആരോഗ്യ മന്ത്രാലയം പറയുന്നു

പ്രാദേശികമായി രോഗം വ്യാപിക്കുന്ന സൂചനകള്‍ ലഭിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. രോഗലക്ഷണം കാണിക്കാത്തവരില്‍ കൊറോണ കണ്ടെത്തിയത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ഓഫീസുകള്‍

സര്‍ക്കാര്‍ ഓഫീസുകള്‍

കൊറോണ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഘട്ടങ്ങളായി തുറന്നുപ്രവര്‍ത്തിക്കും. എങ്കിലും ആളുകള്‍ കൂട്ടത്തോടെ സര്‍ക്കാര്‍ ഓഫീസിലേക്ക് എത്തുന്നതിന് നിയന്ത്രണമുണ്ടാകും. അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസവും ഓര്‍മിപ്പിച്ചിരുന്നു.

പത്ത് സുപ്രധാന തീരുമാനങ്ങള്‍

പത്ത് സുപ്രധാന തീരുമാനങ്ങള്‍

കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളോട് പത്ത് സുപ്രധാന തീരുമാനങ്ങളുടെ പട്ടിക കൈമാറാന്‍ മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകള്‍ ഏത് എന്ന് മുന്‍ഗണനാ ക്രമത്തില്‍ പറയാനും ആവശ്യപ്പെട്ടു. ഓരോ മന്ത്രാലയവും നല്‍കുന്ന മുന്‍ഗണനാ പട്ടിക പ്രകാരമായിരിക്കും നടപടികള്‍ സ്വീകരിക്കുക.

സ്‌കൂള്‍, കോളജ്

സ്‌കൂള്‍, കോളജ്

സ്‌കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഏപ്രില്‍ 14ന് തീരുമാനമുണ്ടാകും. പൊതുഗതാഗതം വളരെ വേഗത്തില്‍ പഴയ പോലെയാകില്ല. ഘട്ടങ്ങളായിട്ടാകും സര്‍വീസുകള്‍ പുനരാരംഭിക്കുക. ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിച്ചുകൊണ്ടാകും സര്‍വീസുകള്‍ ആരംഭിക്കുക.

തീവണ്ടി യാത്ര

തീവണ്ടി യാത്ര

തീവണ്ടി യാത്ര ബുക്ക് ചെയ്യുന്നവരോടെ കാരണം ചോദിക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന കാര്യം സംശയമുണ്ട്. ഏപ്രില്‍ 15 മുതല്‍ ബുക്കിങ് തുടങ്ങുമെന്ന് വിമാന കമ്പനികളായ ഗോ എയറും എയര്‍ ഏഷ്യയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ ഏപ്രില്‍ അവസാനം വരെ ബുക്കിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

വ്യോമയാന മന്ത്രി പറയുന്നു

വ്യോമയാന മന്ത്രി പറയുന്നു

വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചത്. സാഹചര്യം പഠിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ അടിയന്തര സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനങ്ങളുടെ അഭിപ്രായം

സംസ്ഥാനങ്ങളുടെ അഭിപ്രായം

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്് നിയന്ത്രണം വേണമെന്ന് ഛത്തീസ്ഗഢ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്നാണ് അസം സര്‍ക്കാരിന്റെ പ്രതികരണം. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ജാര്‍ഖണ്ഡ് ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ തുടരണം എന്ന് ഇവര്‍

ലോക്ക് ഡൗണ്‍ തുടരണം എന്ന് ഇവര്‍

ഉത്തര്‍ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് അഭിപ്രായപ്പെട്ടത്. ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരാമെന്ന് അഭിപ്രായപ്പെട്ട സംസ്ഥാനങ്ങളമുണ്ട്. രണ്ടാഴ്ച ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തിങ്കളാഴ്ച രാത്രി പറഞ്ഞത്.

മന്ത്രിതല സമിതി യോഗം ചേരും

മന്ത്രിതല സമിതി യോഗം ചേരും

ലോക്ക് ഡൗണ്‍ സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല സമിതി ഉടന്‍ യോഗം ചേരും. ലോക്ക് ഡൗണ്‍ തുടരണമോ അല്ലെങ്കില്‍ ഭാഗമായി നിയന്ത്രിക്കണമോ എന്ന കാര്യത്തില്‍ യോഗം തീരുമാനമെടുത്തേക്കും. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് യോഗം ചേരുക. യോഗ തീരുമാനം രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ പിന്നീട് അറിയിക്കും.

അമേരിക്കയെ ഞെട്ടിച്ച് മിന്നലാക്രമണം; എണ്ണ കേന്ദ്രത്തിലേക്ക് കുതിച്ചെത്തി അഞ്ച് മിസൈലുകള്‍അമേരിക്കയെ ഞെട്ടിച്ച് മിന്നലാക്രമണം; എണ്ണ കേന്ദ്രത്തിലേക്ക് കുതിച്ചെത്തി അഞ്ച് മിസൈലുകള്‍

English summary
After lockdown, Govt mulls continue restrictions on some places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X