കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി തള്ളി!!

Google Oneindia Malayalam News

ദില്ലി: മുന്നാക്ക വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം സംബന്ധിച്ച ബിൽ രാജ്യസഭയിലും പാസായി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്നിനെതിരേ 323 വോട്ടുകള്‍ക്ക് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ബില്ലിനെ അനുകൂലിക്കുകയായിരുന്നു.

<strong>കോൺഗ്രസ് നീക്കങ്ങൾക്ക് കരുത്തേകാൻ ആർജി എത്തും.. മോദിക്ക് പിന്നാലെ രാഹുലും കേരളത്തിലേക്ക്</strong>കോൺഗ്രസ് നീക്കങ്ങൾക്ക് കരുത്തേകാൻ ആർജി എത്തും.. മോദിക്ക് പിന്നാലെ രാഹുലും കേരളത്തിലേക്ക്

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരമം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടന ഭേദഗതി ബിൽ. . ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത, എയ്ഡഡും അണ്‍ എയ്ഡഡുമായ സ്വകാര്യവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

Rajya Sabha

50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്ന് പറഞ്ഞ് ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ലെന്നും, സാമ്പത്തിക സംവരണ തീരുമാനത്തിനു നിയമസാധുതയുണ്ടെന്നും ബില്ല് അവതരിപ്പിച്ച് കൊണ്ട് സാമൂഹികനീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ട് ലോക്സഭയില്‍ പറഞ്ഞിരുന്നു. ഭരണഘടനയുടെ 15, 16 അനുഛേദത്തിൽ മാറ്റം വരുത്താനാണു നീക്കം. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ല.

English summary
After Lok Sabha, Quota Bill passes Rajya Sabha test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X