കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്രക്ക് അഴിയൊരുക്കാന്‍ അന്വേഷണ സംഘം; അഞ്ചുമണിക്കൂര്‍ ചോദിച്ചത് ദുബായ് ഇടപാടിനെ പറ്റി, ദുരൂഹത

Google Oneindia Malayalam News

Recommended Video

cmsvideo
അഞ്ചുമണിക്കൂര്‍ വദ്രയോട് ചോദിച്ചത് ദുബായ് ഇടപാടിനെ പറ്റി | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് നേതൃ കുടുംബവുമായുള്ള ബന്ധമാണോ റോബര്‍ട്ട് വദ്ര എന്ന ബിസിനസുകാരനെ അന്വേഷണ സംഘം ലക്ഷ്യമിടാന്‍ കാരണം. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ വദ്രയ്ക്ക് ലണ്ടനില്‍ അനധികൃത പണമിടപാടുണ്ടെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞാഴ്ച ഇദ്ദേഹം ആദ്യമായി നേരിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറേ്രക്ട്രറ്റിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്യലിന് വിധേയമായി.

എന്നാല്‍ അന്വേഷണ സംഘത്തിന് ലണ്ടനിലെ ഇടപാട് മാത്രമായിരുന്നില്ല അറിയേണ്ടത്. ദുബായിലെ കോടികളുടെ ഇടപാടിനെ കുറിച്ചായിരുന്നു. വദ്രക്ക് കുരുക്ക് മുറുകുന്നുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ആദ്യ ദിവസം അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായ വദ്രയെ പിന്നീടും ചോദ്യം ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മാതാവിനെ ചോദ്യം ചെയ്യുകയാണ്. വദ്രയിലൂടെ മോദി സര്‍ക്കാര്‍ കോണ്‍ഗ്രസിനെയാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു....

 വദ്ര ആസ്തികള്‍ സ്വരൂപിച്ചു

വദ്ര ആസ്തികള്‍ സ്വരൂപിച്ചു

വിദേശത്ത് വദ്ര ആസ്തികള്‍ സ്വരൂപിച്ചുവെന്നാണ് ആരോപണം. ലണ്ടനിലെ സ്വത്തിലായിരുന്നു അന്വേഷണം തുടങ്ങിയത്. ഇപ്പോള്‍ ദുബായിലെ ഇടപാടുകളും ചോദിച്ചറിയുന്നു. ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആദ്യം ദിനം വദ്ര ചോദ്യം ചെയ്യലിന് എത്തിയത് പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു.

ഇടപാടുകള്‍ ബിനാമി പേരില്‍

ഇടപാടുകള്‍ ബിനാമി പേരില്‍

ലണ്ടനിലെ ബ്രയാന്‍സ്റ്റണ്‍ ചത്വരത്തിലെ എല്ലോര്‍ടണ്‍ ഹൗസ് ഫ്‌ളാറ്റുമായി ബന്ധപ്പെട്ടാണ് വദ്രക്കെതിരെ അന്വേഷണം. കള്ളപ്പണം വെളുപ്പിക്കാന്‍ ബിനാമി പേരില്‍ ആസ്തികള്‍ സ്വരൂപിച്ചുവെന്നാണ് കേസ്. 26 കോടി രൂപയാണ് ലണ്ടനിലെ ഫ്‌ളാറ്റിന് ചെലവായതത്രെ. എന്നാല്‍ ഈ ഫ്‌ളാറ്റുമായി തനിക്ക് ബന്ധമില്ലെന്ന് വദ്ര പറയുന്നു.

 ദുബായിലെ വില്ല

ദുബായിലെ വില്ല

എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായ വേളയില്‍ അന്വേഷണ സംഘം കൂടുതല്‍ ചോദിച്ചത് ദുബായിലെ വില്ലയെ കുറിച്ചാണ്. ജുമൈറയില്‍ 14 കോടി ചെലവഴിച്ചു വില്ല വാങ്ങിയ ഇടപാട് സംബന്ധിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടാതെ ദുബായില്‍ വന്‍ നിക്ഷേപം നടത്തിയതും സംശയത്തിനിടയാക്കിയിട്ടുണ്ട്.

സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ്

സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ്

ദുബായ് കേന്ദ്രമായുള്ള സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ വദ്ര നിക്ഷേപം നടത്തിയെന്നാണ് സംശയിക്കപ്പെടുന്നത്. വദ്രയുടെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനിയുണ്ട്. ദുബായിലേയും ഇന്ത്യയിലേയും കമ്പനികളുടെ പേരിലുള്ള സാമ്യമാണ് സംശയത്തിന് ഇടയാക്കിയത്.

മറ്റു അന്വേഷണങ്ങള്‍

മറ്റു അന്വേഷണങ്ങള്‍

രാജസ്ഥാനിലെ ബിക്കാനീര്‍, ദില്ലിക്കടുത്ത ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ വിവാദമായ ഭൂമി ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും വദ്ര നേരിടുന്നുണ്ട്. വദ്രയെ കൂടാതെ മാതാവും ബിക്കാനീറിലെ ഇടപാടില്‍ അന്വേഷണം നേരിടുന്നുണ്ട്.

സിസി തമ്പിയുമായി എന്താണ് ബന്ധം

സിസി തമ്പിയുമായി എന്താണ് ബന്ധം

സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ ഓഹരിയുള്ള സിസി തമ്പിയുമായി എന്താണ് വദ്രക്ക് ബന്ധം എന്നാണ് അന്വേഷണ സംഘം ചോദിച്ചത്. ഇതൊരു കടലാസ് കമ്പനിയാണോ എന്നാണ് സംശയം. നികുതി വെട്ടിക്കാനുള്ള നീക്കം നടന്നുവെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

വദ്ര അസ്വസ്ഥനായി

വദ്ര അസ്വസ്ഥനായി

ദുബായിലെ കമ്പനിയുമായി തനിക്ക് ബന്ധമില്ലെന്നാണ് വദ്ര പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ അദ്ദേഹം അസ്വസ്ഥനായി എന്ന് അന്വേഷണ സംഘം പറയുന്നു. ഈ കമ്പനിയുടെ പേര് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റുകയായിരുന്നു. ഇന്ത്യയില്‍ അന്വേഷണം തുടങ്ങിയ വേളയിലാണ് കമ്പനിയുടെ പേര് മേഫയര്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നാക്കി മാറ്റിയത്.

കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടികോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടി

English summary
After London flat, Robert Vadra quizzed about Dubai villa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X