ടോയ്ലറ്റ് ഇല്ലാത്തതിനാല്‍ കുട്ടിക്ക് നഷ്ടപ്പെട്ടത് രണ്ട് കൈകള്‍; കാല്‍കൊണ്ടെഴുതി വിസ്മയിപ്പിക്കുന്ന
ഭരത്പുര്‍: പന്ത്രണ്ടുവയസുള്ള കീര്‍ത്തി കാല്കൊണ്ട് എഴുതുന്നത് കണ്ടാല്‍ ആരും വിസ്മയിച്ചുപോകും. കൈകൊണ്ട് മറ്റുള്ളവര്‍ എഴുതുന്ന അതേ വേഗതയില്‍ മനോഹരമായ അക്ഷരങ്ങളാണ് കീര്‍ത്തി കാല്കൊണ്ടും എഴുതുന്നത്. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ ലളിത മുണ്ടിയ ഗ്രാമത്തിലെ എട്ടാംക്ലാസുകാരിയാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.
വീട്ടില്‍ ടോയ്ലറ്റ് ഇല്ലാത്തതിന്റെ ബലിയാടുകൂടിയാണ് കീര്‍ത്തി എന്നുപറയാം. പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തുപോയ കീര്‍ത്തി ഒരു ഇലക്ട്രിക് കമ്പിയില്‍ അബദ്ധത്തില്‍ തൊട്ടതാണ് കൈകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. രണ്ടു കൈകള്‍ക്കും മാരകമായി പൊള്ളലേറ്റതോടെ ശരീരത്തിന്റെ മറ്റു ഭാഗത്തേക്ക് അണുബാധ എത്താതിരിക്കാന്‍ കൈകള്‍ നഷ്ടപ്പെടുത്തേണ്ടിവന്നു ബാലികയ്ക്ക്.

2012ലായിരുന്നു സംഭവം. പെട്ടെന്നൊരുദിവസം രണ്ടുകൈകളും നഷ്ടപ്പെട്ട കുട്ടി വിധിയില്‍ പഴിച്ചിരിക്കാതെ കാല്കൊണ്ട് എഴുതി ശീലിക്കുകയായിരുന്നു. വീട്ടുകാരും സ്കൂള്‍ അധികൃതരും പിന്തുണ നല്‍കിയതോടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് കീര്‍ത്തി കാല്‍കൊണ്ടുള്ള എഴുത്തില്‍ പ്രാവീണ്യം നേടി. പഠിച്ച് ഒരു സ്കൂള്‍ ടീച്ചറാവുക എന്നതാണ് കീര്‍ത്തിയുടെ ഇപ്പോഴത്തെ ആഗ്രഹം.
പ്രാഥമിക കൃത്യങ്ങള്‍ക്ക് അമ്മയാണ് സഹായിക്കുകയെന്ന് കീര്‍ത്തി പറയുന്നു. സ്കൂളിലെത്തിയാല്‍ ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂട്ടുകാരും സഹായിക്കും. കീര്‍ത്തിയുടെ മാനസിക കരുത്തിന് അധ്യാകരും നല്കുന്നു നൂറു മാര്‍ക്ക്.
മകള്‍ക്ക് അപകടം സംഭവിച്ചതിന് പിന്നാലെ പിതാവ് വീട്ടില്‍ ടോയ്ലറ്റ് നിര്‍മിച്ചു. തന്റെ മറ്റൊരു കുട്ടിയെക്കൂടി അപകടത്തിനു വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് കൃഷിക്കാരനായ പിതാവ് പറയുന്നു. മകളുടെ തുടര്‍ ചികിത്സയ്ക്കും കൃത്രിമകൈ വെച്ചു പിടിപ്പിക്കുന്നതിനും വന്‍ തുക കണ്ടെത്തേണ്ടുന്ന ആധിയിലാണ് ഇപ്പോള്‍ പിതാവ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications