Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളെന്നെക്കാള്‍ വലിയ രാഷ്ട്രീയക്കാരനാണോ? ദേഷ്യംപിടിച്ച് മൈക്ക് വലിച്ചെറിഞ്ഞ് മന്ത്രി

പ്രസം​ഗിച്ചു കൊണ്ടിരിക്കുമ്പോൾ സംസാരിച്ചാൽ ആർക്കായാലും ദേഷ്യം വരില്ലേ..അതിപ്പോൾ ദേഷ്യം കടിച്ചമർത്താൻ ശ്രമിച്ചാലും നടക്കണമെന്നില്ല.
ഉത്തർപ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദിനും തന്റെ ദേഷ്യം നിയന്ത്രിിക്കാൻ പറ്റിയില്ല. അദ്ദേഹം പ്രസം​ഗിച്ചുകൊണ്ടിരിക്കുമ്പോൾ വേദിയിലിരുന്ന ആളുകള്‌ സംസാരിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

ദേഷ്യം സഹിക്കാനാവാതെ അദ്ദേഹം വേദിയിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു. ശവിയാഴ്ചയാണ് സംഭവം നടക്കുന്നത്. ശനിയാഴ്ച മൗവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇത് നടക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർ തമ്മിൽ സംസാരിക്കുന്ന തിരക്കിലായതും തന്റെ പ്രസംഗം ശ്രദ്ധിക്കാതിരുന്നതും മന്ത്രിയെ ദേഷ്യം പിടിപ്പിച്ചു.

news viral news

"അഗർ ഹംസേ ബഡാ നെതാ ഹോ തോ ബോലോ നഹി തോ സുനോ (നിങ്ങൾ എന്നെക്കാൾ വലിയ രാഷ്ട്രീയക്കാരനാണെങ്കിൽ സംസാരിക്കൂ അല്ലെങ്കിൽ കേൾക്കൂ)." പാർട്ടി പ്രവർത്തകർ സംസാരിക്കുന്നത് കണ്ട് ദേഷ്യപ്പെട്ട സഞ്ജയ് നിഷാദ് പറഞ്ഞു, തുടർന്ന് മന്ത്രി ക്ഷുഭിതനായി മൈക്ക് സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ പരിപാടിയിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർ അദ്ദേഹത്തോട് പ്രസം​ഗം തുടരാൻ അഭ്യർത്ഥിച്ചു.

വീണ്ടും മൈക്ക് പിടിച്ചതിന് ശേഷം അദ്ദേഹം പ്രവർത്തകരെ രൂക്ഷമായി വിമർശിച്ചു., "കിത്നാ ബഡാ നെതാ ഹോ? ദസ്രേ കേ ഇഷാരെ പെ ചൽ രഹേ ഹോ നാ..ബർബാദ് ഹോ ജാവോഗെ (താങ്കൾ ഉന്നത നിലവാരമുള്ള രാഷ്ട്രീയക്കാരനാണോ? നിങ്ങൾ ആരുടെയോ പാത പിന്തുടരുകയാണ്. മറ്റൊരാൾ..നിങ്ങൾ നശിപ്പിക്കപ്പെടും.)

പാർട്ടി പ്രവർത്തകരിൽ ഒരാളെ ചൂണ്ടിക്കാണിച്ച് നിഷാദ് തുടർന്നു, "ധീരേന്ദ്ര, ക്യാ ചാഹ്തേ ഹോ? ബർബാദിയോ? (നിങ്ങൾക്ക് എന്താണ് വേണ്ടത്? നിങ്ങളുടെ വീഴ്ച ആണോ വേണ്ടത് നിങ്ങൾക്ക്?)"

"ഞാൻ സ്റ്റേജിൽ സംസാരിക്കുകയാണ്, കേൾക്കണമെങ്കിൽ ചെയ്യൂ, പിന്നെ എന്തിനാണ് സംസാരിക്കുന്നത്?"- മന്ത്രി പറഞ്ഞു. നിങ്ങൾക്ക് പിന്നീട് ചർച്ച ചെയ്യാം. ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക. ഈ പ്രളയബാധിത ജില്ലയിൽ അബദ്ധത്തിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. അത് ഇവിടെ നടക്കാൻ പാടില്ലായിരുന്നു. ഇക്കാര്യം ഞാൻ മാധ്യമപ്രവർത്തകരോടും വിശദീകരിച്ചിട്ടുണ്ട്. മന്ത്രി മുഷിഞ്ഞ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+