കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുമായി ഹോട്ടലിൽ എത്തിയ സംഭവം; മേജർ ലീതുൽ ഗൊഗോയ്ക്ക് സീനിയോറിറ്റി നഷ്ടമാകും

Google Oneindia Malayalam News

ദില്ലി: യുവതിയോടൊപ്പം ഹോട്ടലിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത മേജർ ലീതുൽ ഗൊഗോയിക്ക് സീനിയോരിറ്റി നഷ്ടപ്പെട്ടു. ആറ് മാസത്തെ സീനിയോരിറ്റിയാണ് ഗൊഗോയ്ക്ക് നഷ്ടമാകുന്നത്. ഇതോടെ സർവീസ് അവസാനിക്കുന്ന ഘട്ടത്തിൽ ആറ് മാസത്തെ പെൻഷന് ഗൊഗോയിക്ക് അർഹതയുണ്ടാവില്ല. ഇത് കൂടാതെ കശ്മീരിന് പുറത്താകും ഇനി നിയമനം.

കഴിഞ്ഞ വർഷം മേയിലാണ് 18 കാരിയായ പെൺകുട്ടിക്കൊപ്പം ഗൊഗോയിയെ ശ്രീനഗറിലെ ഹോട്ടലിൽ നിന്നും പിടികൂടിയത്. ഹോട്ടലിൽ മുറിയെടുക്കാൻ ചെന്ന് ജീവനക്കാരുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഗൊഗോയിയേയും ഡ്രൈവറേയും ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!

leethul

ജോലിസമയത്തിനിടെയാണ് പെൺകുട്ടിയുമായി ഹോട്ടലിൽ എത്തിയത്. കഴിഞ്ഞ മാർച്ചിൽ ഗൊഗോയ്ക്കെതിരായ കോർട്ട് മാർഷൻ നടപടികൾ പൂർത്തിയായിരുന്നു. ഗൊഗോയ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

നേരത്തെ ശ്രീനഗറിൽ പ്രക്ഷോഭകാരികളുടെ കല്ലേറിൽ നിന്നും രക്ഷപെടാൻ അഹമ്മദ് ഖാൻ എന്ന യുവാവിനെ പട്ടാളജീപ്പിന് മുന്നിൽ കെട്ടിവച്ച മനുഷ്യകവചമാക്കിയ ഗൊഗോയിയുടെ നടപടി ഏറെ വിവാദമായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Major Leetul Gogoi, the Army officer involved with using a human shield on his military jeep during the 2017 Srinagar bypoll, will be shifted out of the Kashmir Valley as a punishment for "fraternising" with a local woman in a Srinagar hotel in May 2018.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X