കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; അന്തംവിട്ട് നേതാക്കള്‍, സിഎഎ തിരിച്ചടിക്കുന്നു, നാഗാലാന്റിലും

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമം ബിജെപിക്ക് തന്നെ തിരിച്ചടിയാകുകയാണോ? പല സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ഈ നിയമത്തെ ചൊല്ലിയുള്ള ഭിന്നതയില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നു. മധ്യപ്രദേശിലും കേരളത്തിലും രാജിവാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നാഗാലാന്റിലെ പ്രമുഖരായ ബിജെപി നേതാക്കള്‍ രാജിവച്ചിരിക്കുന്നു.

മധ്യപ്രദേശിലും കേരളത്തിലും പ്രവര്‍ത്തകര്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുക മാത്രമാണ് ചെയ്തതെങ്കില്‍ നാഗാലാന്റില്‍ രാജിവച്ച ബിജെപി നേതാക്കള്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. ഇനിയും കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവയ്ക്കുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

22 ബിജെപി പ്രാദേശിക നേതാക്കള്‍

22 ബിജെപി പ്രാദേശിക നേതാക്കള്‍

നാഗാലാന്റിലെ 22 ബിജെപി പ്രാദേശിക നേതാക്കള്‍ രാജിവച്ച് ഭരണകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിമാപൂരില്‍ നടന്ന ചടങ്ങില്‍ രാജിവച്ച ബിജെപി നേതാക്കളെ എന്‍പിപി അധ്യക്ഷന്‍ ഷുര്‍ഹോസ്ലി ലൈസേത്സു സ്വീകരിച്ചു.

കൂടുതല്‍ നേതാക്കള്‍ രാജിക്കൊരുങ്ങി

കൂടുതല്‍ നേതാക്കള്‍ രാജിക്കൊരുങ്ങി

കൂടുതല്‍ ബിജെപി നേതാക്കള്‍ എന്‍പിപിയില്‍ ചേരുമെന്നാണ് പുതിയ വിവരം. ബിജെപിയുടെ നിയമകാര്യ കണ്‍വീനര്‍ തോഷി ലോങ്കുമാര്‍, ന്യൂനപക്ഷ വിഭാഗം മുന്‍ അധ്യക്ഷന്‍ മുകിബുര്‍ റഹ്മാന്‍ എന്നിവര്‍ രാജിവച്ചവരില്‍ ഉള്‍പ്പെടും. ഇവരാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ ഉടന്‍ രാജിവയ്ക്കുമെന്ന് അറിയിച്ചത്.

കൂടുതലും ബാധിക്കുക

കൂടുതലും ബാധിക്കുക

പൗരത്വ ഭേദഗതി നിയമം കൂടുതലും ബാധിക്കുക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാണെന്ന് രാജിവച്ച ബിജെപി നേതാക്കള്‍ പറഞ്ഞു. ദിമാപൂര്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് പ്രദേശമാക്കി കഴിഞ്ഞ ഡിസംബറില്‍ നാഗാലാന്റ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സിഎഎയില്‍ നിന്ന് രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവ പൂര്‍ണായും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് പ്രദേശങ്ങളാണ്. നാഗാലാന്റ്, മേഘാലയ, ത്രിപുര, മണിപ്പൂര്‍, അസം എന്നീ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളും സമാനമായ പ്രദേശങ്ങളുണ്ട്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് പ്രദേശമായി പ്രഖ്യാപിച്ചാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് അവിടെ എത്താന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

കുടിയേറ്റക്കാരെ തടയില്ല

കുടിയേറ്റക്കാരെ തടയില്ല

അതേസമയം, ഇന്നര്‍ലൈന്‍ പെര്‍മിറ്റിലെ വകുപ്പുകള്‍ രേഖയില്ലാതെ വരുന്ന കുടിയേറ്റക്കാരെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയുന്നില്ലെന്ന് രാജിവച്ച ബിജെപി നേതാക്കള്‍ പറയുന്നു. സിഎഎ പ്രകാരം ഇത്തരക്കാര്‍ക്ക് പൗരത്വവും താമസിക്കാനുള്ള അനുമതിയും ലഭിക്കുമെന്നും അത് തങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

മധ്യപ്രദേശിലും രാജി

മധ്യപ്രദേശിലും രാജി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഉന്നയിക്കുന്നത് അവരുടെ നിലനില്‍പ്പ് വിഷയമാണെങ്കില്‍, സിഎഎ ഭരണഘടനാ ലംഘനമാണെന്നും വിഭാഗീയ ലക്ഷ്യമാണെന്നും ആരോപിച്ചാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പ്രതിഷേധം. മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ നിയമത്തിനെതിരെ രംഗത്തുവന്നത് നേതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഒരു ജില്ലയില്‍ 700 പേര്‍

ഒരു ജില്ലയില്‍ 700 പേര്‍

മധ്യപ്രദേശിലെ ഒരു ജില്ലയില്‍ നിന്ന് മാത്രം 700 ബിജെപി പ്രവര്‍ത്തകരാണ് ദിവസങ്ങള്‍ക്ക് മുമ്പ് രാജിവച്ചത്. ജബല്‍പൂര്‍ ജില്ലയില്‍ മാത്രം ഇത്രയും ബിജെപി പ്രവര്‍ത്തകര്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യം പഠിച്ചുവരികയാണ് നേതൃത്വം. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്.

എല്ലാം പ്രമുഖര്‍

എല്ലാം പ്രമുഖര്‍

കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്. ജില്ലാ അധ്യക്ഷന്‍, മുന്‍ ചാന്‍സലര്‍മാര്‍, പാര്‍ട്ടിയിലെ ഉന്നത പദവികള്‍ വഹിച്ചിരുന്ന നേതാക്കള്‍, സാധാരണ പ്രവര്‍ത്തകര്‍ എന്നിവരാണ് രാജിവച്ചത്. പൊതു താല്‍പ്പര്യം പരിഗണിച്ചാണ് ബിജെപിയില്‍ നിന്ന് രാജിവച്ചതെന്ന് ജബല്‍പൂര്‍ ബിജെപി നേതാവ് ഷഫീഖ് ഹിറ പറഞ്ഞു.

ബിജെപി എംഎല്‍എയുടെ പ്രതിഷേധം

ബിജെപി എംഎല്‍എയുടെ പ്രതിഷേധം

കൂട്ട രാജി വാര്‍ത്ത ബിജെപി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. പ്രാഥമിക അംഗത്വമില്ലാത്തവരാണ് രാജിവച്ചുവെന്ന് പറയുന്നതെന്ന് എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍ രാജിവച്ചവര്‍ തങ്ങളുടെ പ്രാഥമിക അംഗത്വ സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളെ കാണിച്ചു. മൈഹാര്‍ മണ്ഡലത്തിലെ ബിജെപി സിറ്റിങ് എംഎല്‍എ നാരായണ്‍ ത്രിപാഠി സിഎഎക്കെതിരെ രംഗത്തുവന്നതും പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.

ഭരണഘടന മുറുകെ പിടിക്കണം

ഭരണഘടന മുറുകെ പിടിക്കണം

ഒന്നുകില്‍ ഭരണഘടന മുറുകെ പിടിക്കണം, അല്ലെങ്കില്‍ വലിച്ചെറിയണം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുത്. എല്ലാ തെരുവിലും ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ്. അത് രാജ്യത്തെ നശിപ്പിക്കും. ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യത്ത് ഒരിക്കലും വികസനം വരില്ല. ഞാന്‍ സിഎഎയെ എതിര്‍ക്കുന്നു. രാജ്യം നശിക്കാതിരിക്കാന്‍ വേണ്ടിയാണിതെന്നും എംഎല്‍എ നാരായണ്‍ ത്രിപാഠി പറഞ്ഞു.

 മറ്റിടങ്ങളിലും രാജി

മറ്റിടങ്ങളിലും രാജി

മൂന്നാഴ്ച മുമ്പ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ 170 ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. കൂടാതെ 50 ബിജെപി പ്രവര്‍ത്തകര്‍ ഭോപ്പാലിലും രാജിവച്ചു. സിഎഎ നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മധ്യപ്രദേശിലെ കൂട്ടരാജികള്‍. അതിനിടെ കേരളത്തില്‍ 200ഓളം പ്രവര്‍ത്തകര്‍ മലപ്പുറത്ത് രാജിവച്ചിരുന്നു.

Recommended Video

cmsvideo
Protest against CAA: Mass Resignation From BJP In Kerala | Oneindia Malayalam
 എന്താണ് നിയമം

എന്താണ് നിയമം

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതവിവേചനം നേരിട്ട് ഇന്ത്യയിലെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് പൗരത്വ ഭേദഗതി നിയമം. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ ലംഘനാണെന്നാണ് ആക്ഷേപം. നിയമം പിന്‍വലിക്കുംവരെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഷഹീന്‍ബാഗ് ഉള്‍പ്പെടെ രാജ്യത്തെ നൂറോളം സ്ഥലങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.

എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്

English summary
After Madhya Pradesh, Many BJP leaders joins NPF in protest against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X