കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിയേക്കാള്‍ ഗുരുതരം പതജ്ഞലി ആട്ട നൂഡില്‍സ്

  • By Neethu
Google Oneindia Malayalam News

മീററ്റ്: രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സ് നിരോധിച്ചതിനെ തുടര്‍ന്നാണ് യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതജ്ഞലി ആട്ട ന്യൂഡില്‍സ് രംഗത്ത് വന്നത്. എന്നാല്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയില്‍ പതാജ്ഞലിയും കുടുങ്ങി.

ന്യൂഡില്‍സിന് രുചി വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈയം, അജ്‌നോമോട്ടോ എന്നിവ അളവില്‍ കൂടുതല്‍ ചേര്‍ക്കുന്നു എന്നതാണ് മാഗി നിരോധിക്കാന്‍ കാരണമായത്. പോഷക സമൃദ്ധമായ ന്യൂഡില്‍സ് എന്ന് രാംദേവ് അവകാശപ്പെട്ടിരുന്ന പതജ്ഞലി ന്യൂഡില്‍സില്‍ മാഗിയില്‍ കണ്ടെത്തിയതിന്റെ മൂന്നിരട്ടിയാണ് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി.

amdev-maggie

2016 ഫെബ്രുവരി 5 നാണ് മാഗി, യിപ്പീ, പതജ്ഞലി എന്നിവയുടെ സാമ്പിളുകള്‍ മീററ്റില്‍ നിന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ചത്. ശനിയാഴ്ചയാണ് പതാജ്ഞലിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മാഗിയിലും യിപ്പിയിലും ഈയത്തിന്റെ അംശം അളവില്‍ കൂടുതല്‍ കണ്ടെത്തിയിട്ടുണ്ട്.

മാഗിയുടെ അഭാവത്തില്‍ ന്യൂഡില്‍ മാര്‍ക്കറ്റിങ് രംഗത്ത് വലിയ കുതിപ്പ് തന്നെയാണ് പതജ്ഞലി നടത്തിയത്. ഇന്ത്യന്‍ ന്യൂഡില്‍സ് വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാഗിയെ വരും വര്‍ഷങ്ങളില്‍ കടത്തിവെട്ടുമെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. പതാജ്ഞലിയുടെ ന്യൂഡില്‍സ് മാത്രമല്ല നൂറുശതമാനം മായം കലരാത്തത് എന്ന് അവകാശപ്പെട്ടുക്കൊണ്ട് നിരവധി ഉത്പനങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇവയൊക്കെ പരിശോധനയ്ക്ക് തയ്യാറാക്കിയാല്‍ രാംദേവിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ നിലംപതിക്കും.

English summary
a team of Food Safety and Drugs Administration (FSDA) based in Meerut has found a Patanjali Atta Noodles sample "sub-standard", with ash content in the tastemaker exceeding the prescribed limits by nearly three times, even higher than Maggi samples.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X