Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി വനിതയുമായുള്ള വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ കേസ്; മുന്‍ ഭാര്യ സ്റ്റേഷനില്‍

ചെന്നൈ: നടി വനിത വിജയകുമാറിന്റെ വിവാഹം ശനിയാഴ്ച ആഘോഷ പൂര്‍വം നടന്നതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പോലീസ് കേസ്. പ്രമുഖ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററായ പീറ്റര്‍ പോള്‍ ആണ് വനിതയുടെ ഭര്‍ത്താവ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. എന്നാല്‍ പീറ്ററിനെതിരെ മുന്‍ ഭാര്യ എലിസബത്ത് ഹെലന്‍ ആണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്നില്‍ നിന്ന് വിവാഹ മോചനം നേടാതെയാണ് പീറ്റര്‍ മറ്റൊരു വിവാഹം ചെയ്തിരിക്കുന്നതെന്ന് വടപളനി പോലീസ് സ്‌റ്റേഷനില്‍ എലിസബത്ത് നല്‍കിയ പരാതിയില്‍ പറയുന്നു.

V

പീറ്റര്‍-എലിസബത്ത് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി ദമ്പതികള്‍ പിരിഞ്ഞുജീവിക്കുകയാണ്. എങ്കിലും വിവാഹ മോചനം ഔദ്യോഗികമായി നടത്തിയിട്ടില്ലെന്ന് എലിസബത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, എലിസബത്ത് പരാതി നല്‍കിയതോടെ സോഷ്യല്‍ മീഡിയയില്‍ വിഷയം ചൂടേറിയ ചര്‍ച്ചയാകുകയാണ്.

പരാതി നല്‍കാന്‍ വനിത-പീറ്റര്‍ വിവാഹം കഴിയുന്നത് വരെ കാത്തിരിക്കുകയായിരുന്നോ എന്നാണ് ഉയരുന്ന ചോദ്യം. വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പീറ്ററോ വനിതയോ പ്രതികരിച്ചിട്ടില്ല. വനിതയുടെ മൂന്നാം വിവാഹമാണിത്. ഇവരുടെ രണ്ടു പെണ്‍മക്കളും കഴിഞ്ഞദിവസം വിവാഹ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ നടിയുടെ കുടുംബാംഗങ്ങളില്‍ പലരും വിവാഹത്തിന് എത്തിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+