കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ ബിജെപിയില്‍ പൊട്ടിത്തെറി; മുന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിമതര്‍!! പിന്നില്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

പനാജി: ഗോവയിലെ ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ വരുകയാണ്. മുഖ്യമന്ത്രി പരീക്കറുടെ സംസ്ഥാനത്തെ അസാന്നിധ്യമായിരുന്നു ഇതുവരെയുള്ള തലവേദന. ഇക്കാര്യത്തില്‍ ഏകദേശം ആശ്വാസത്തിലെത്തിയിരിക്കെയാണ് പാര്‍ട്ടിയില്‍ വിമതര്‍ സംഘടിച്ചിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളില്‍ ഒരാളുമായ ലക്ഷ്മികാന്ത് പര്‍സേക്കറുടെ നേതൃത്വത്തിലാണ് വിമതര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ലക്ഷ്മികാന്ത് പര്‍സേക്കര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍....

ഉപതിരഞ്ഞെടുപ്പാണ് വിവാദ വിഷയം

ഉപതിരഞ്ഞെടുപ്പാണ് വിവാദ വിഷയം

അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രണ്ട് എംഎല്‍എമാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു എന്നതാണ് പുതിയ വിവാദവിഷയം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരുടെ മണ്ഡലങ്ങളില്‍ ഇനി ഉപതിരഞ്ഞെടുപ്പ് നടത്തും. അവിടെയാണ് പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്.

ചാടി വന്നവര്‍ക്ക് സ്ഥാനാര്‍ഥിത്വം

ചാടി വന്നവര്‍ക്ക് സ്ഥാനാര്‍ഥിത്വം

മാന്‍ഡ്രം മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു ദയാനന്ദ് സോപ്‌ടെ. ഇദ്ദേഹമാണ് അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന പ്രമുഖന്‍. ഇനി മാന്‍ഡ്രം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. സോപ്‌ടെയെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്.

അനുവദിക്കില്ലെന്ന് പര്‍സേക്കര്‍

അനുവദിക്കില്ലെന്ന് പര്‍സേക്കര്‍

എന്നാല്‍ അടുത്തിടെ പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് ഉടന്‍ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നത് അനുവദിക്കാനാകില്ലെന്നാണ് പര്‍സേക്കറുടെ നേതൃത്വത്തിലുള്ളവരുടെ നിലപാട്. പര്‍സേക്കറെ പരാജയപ്പെടുത്തിയാണ് 2017ലെ തിരഞ്ഞെടുപ്പില്‍ സോപ്‌ടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ ആ സീറ്റ് തനിക്ക് തന്നെ വേണമെന്ന് പര്‍സേക്കര്‍ ആവശ്യപ്പെടുന്നു.

പര്‍സേക്കര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്

പര്‍സേക്കര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്

ഇവിടെ കോണ്‍ഗ്രസിന്റെ റോളെന്താണ് എന്ന ചോദ്യം സ്വാഭാവികമാണ്. പര്‍സേക്കര്‍ക്ക് പിന്നില്‍ ചരടുവലി നടത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. അതിന് കാരണവുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കറുമായി കഴിഞ്ഞദിവസം പര്‍സേക്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

രഹസ്യകൂടിക്കാഴ്ച

രഹസ്യകൂടിക്കാഴ്ച

കോണ്‍ഗ്രസ് അധ്യക്ഷനുമായി രഹസ്യ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പര്‍സേക്കര്‍ ബിജെപി നേതൃത്വത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ചത്. പര്‍സേക്കര്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടെന്ന് ബിജെപിയിലെ ഒരുവിഭാഗം ആരോപിക്കുന്നു. ഒരുപക്ഷേ, സീറ്റ് നല്‍കിയില്ലെങ്കില്‍ പര്‍സേക്കര്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാനും സാധ്യതയുണ്ട്. ഇതും ബിജെപിക്ക് തിരിച്ചടിയാണ്.

 കോണ്‍ഗ്രസ് കളി തുടങ്ങി

കോണ്‍ഗ്രസ് കളി തുടങ്ങി

മാന്‍ഡ്രം ഉപതിരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ബിജെപി വിരുദ്ധ ശക്തികളെ ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിമത സ്വരം ഉയര്‍ത്തി ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന മുന്‍ മുഖ്യമന്ത്രി പര്‍സേക്കറുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ചര്‍ച്ച നടത്തിയത്. മറ്റു ചില നേതാക്കളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്.

 പിന്നെ പറയാം

പിന്നെ പറയാം

കോണ്‍ഗ്രസ് അധ്യക്ഷനുമായി ചര്‍ച്ച നടത്തിയ കാര്യം പര്‍സേക്കര്‍ സമ്മതിച്ചു. എന്നാല്‍ എന്തായിരുന്നു ചര്‍ച്ചാവിഷയം എന്ന് അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. എല്ലാ കാര്യങ്ങളും അവസരം വരുമ്പോള്‍ പറയുമെന്നാണ് പര്‍സേക്കര്‍ പ്രതികരിച്ചത്. പല നേതാക്കളും തന്നെ കാണാന്‍ വരുന്നുണ്ട്. അതിലൊരാളായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നാണ് പര്‍സേക്കര്‍ പറഞ്ഞത്.

താനാണ് സ്ഥാനാര്‍ഥിയാകേണ്ടത്

താനാണ് സ്ഥാനാര്‍ഥിയാകേണ്ടത്

മാന്‍ഡ്രം മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയായി തന്നെയാണ് കാണുന്നതെന്ന് പര്‍സേക്കര്‍ അവകാശപ്പെട്ടു. പാര്‍ട്ടി നേതൃത്വം എടുക്കുന്ന പുതിയ തീരുമാനം പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍... സ്ഥാനാര്‍ഥിയെ പരസ്യപ്പെടുത്തിയാല്‍... താന്‍ നിലപാട് വ്യക്തമാക്കുമെന്നും പര്‍സേക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദന്‍കറുമായി മാധ്യമങ്ങള്‍ ബന്ധപ്പെട്ടു. പര്‍സേക്കറുമായി കൂടിക്കാഴ്ച നടത്താനുണ്ടായ കാരണം ചോദിച്ചു. ബിജെപി വിരുദ്ധ ശക്തികളുടെ ഐക്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായിട്ടാണ് പര്‍സേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നും ചോദന്‍കര്‍ പറഞ്ഞു. ഇതോടെയാണ് പര്‍സേക്കര്‍ വിമത സ്ഥാനാര്‍ഥിയാകുമോ എന്ന അഭ്യൂഹം പരന്നത്.

 എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സോപ്‌ടെക്കെതിരെ കോണ്‍ഗ്രസില്‍ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ചില പ്രാദേശിക ബിജെപി നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഈ അവസരമാണ് കോണ്‍ഗ്രസ് മുതലെടുക്കാന്‍ നോക്കുന്നത്. സോപ്‌ടെയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

മുന്‍ മുഖ്യമന്ത്രി, മുതിര്‍ന്ന നേതാവ്

മുന്‍ മുഖ്യമന്ത്രി, മുതിര്‍ന്ന നേതാവ്

പര്‍സേക്കറുമായി ചര്‍ച്ച ചെയ്ത വിഷയം എന്താണെന്ന് ചോദന്‍കര്‍ പറഞ്ഞില്ല. ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള നീക്കത്തിലാണ് തങ്ങള്‍. എല്ലാ നേതാക്കളും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ചോദന്‍കര്‍ പ്രതികരിച്ചു. 2014-17 കാലത്ത് ഗോവ മുഖ്യമന്ത്രിയായിരുന്നു പര്‍സേക്കര്‍. 1994ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന പര്‍സേക്കര്‍ സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവാണ്.

English summary
After Meet With Goa Congress Chief, Laxmikant Parsekar's Warning To BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X