കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ വീഴ്ത്താന്‍ ആറു സിനിമാ താരങ്ങള്‍.... ബിജെപി തിരഞ്ഞെടുപ്പ് പട്ടിക ഒരുക്കുന്നു!!

Google Oneindia Malayalam News

ദില്ലി: ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ നീക്കങ്ങള്‍ നടത്തുന്നു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ അടക്കം ഭീഷണിയായ സാഹചര്യത്തില്‍ അദ്ദേഹത്തെ വീഴ്ത്താനുള്ള പദ്ധതികളാണ് ഒരുക്കുന്നത്. സിനിമാ, കായിക താരങ്ങളെ ഇറക്കിയുള്ള പദ്ധതിയാണ് ബിജെപിക്ക് മുന്നിലുള്ളത്. അതേസമയം ബിജെപിയെ വീഴ്ത്താനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനോടും നിര്‍ദേശിച്ചിട്ടുണ്ട്.

ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവുകള്‍ നേതൃത്വത്തെ കുറിച്ച് ഉന്നയിക്കുന്നുണ്ട്. ഇത് അറിഞ്ഞ് കൊണ്ടുള്ള പൊളിച്ചെഴുത്താണ് ബിജെപി ഉദ്ദേശിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായ നന്നാക്കാനാണ് സിനിമാ കായിക താരങ്ങളെ കൊണ്ടുവരുന്നത്. ഇത് ഹിന്ദി ഹൃദയഭൂമിയില്‍ വലിയ നേട്ടം കൊണ്ടുവരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബംഗാളിലാണ് ഇതിന്റെ തുടക്കം ഉണ്ടായിരിക്കുന്നത്.

പ്രമുഖരെ എത്തിക്കുന്നു

പ്രമുഖരെ എത്തിക്കുന്നു

ബിജെപിയുടെ ലിസ്റ്റില്‍ പ്രമുഖരാണ് ഉള്ളത്. ബുദ്ധിജീവികള്‍, നടീ നടന്‍മാര്‍, അത്‌ലറ്റുകള്‍ തുടങ്ങി സമൂഹത്തില്‍ പ്രശസ്തരായ നേതാക്കളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ വീഴ്ത്താനാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്. മോശം പ്രകടനം കാഴ്ച്ച വെച്ച ഒരു നേതാവിനും ഇത്തവണ സീറ്റ് നല്‍കില്ല. പകരം ഈ സീറ്റില്‍ പ്രമുഖരെ മത്സരിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പക്ഷേ അമിത് ഷായല്ല ഇക്കാര്യം തീരുമാനിക്കുന്നതെന്നാണ് സൂചന.

പ്രമുഖ നടിയെത്തി

പ്രമുഖ നടിയെത്തി

ബംഗാള്‍ ഇതുവരെ ബിജെപിക്ക് കീഴടക്കാനാവാത്ത കോട്ടയാണ്. ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ബിജെപി. ഇവിടെ പ്രമുഖ സിനിമാ താരം മൗഷുമി ചാറ്റര്‍ജിയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെത്തിച്ചിരുന്നു ബിജെപി. അമിത് ഷാ ഇവരെ കാണുകയും ചെയ്തിരുന്നു. ബംഗാളി ചിത്രങ്ങളിലും ഹിന്ദി ചിത്രങ്ങളിലും പ്രമുഖ സാന്നിധ്യമാണ് ഇവര്‍. ബംഗാളില്‍ ഉറപ്പായും ബിജെപിയുടെ വിജയസാധ്യത ഉയര്‍ത്താന്‍ മൗഷുമിക്ക് സാധിക്കും.

വരാനിരിക്കുന്നത് വമ്പന്‍ സ്രാവുകള്‍

വരാനിരിക്കുന്നത് വമ്പന്‍ സ്രാവുകള്‍

വമ്പന്‍ സ്രാവുകളാണ് ബിജെപിയിലേക്ക് എത്താനിരിക്കുന്നത്. മാധുരി ദീക്ഷിത്, കങ്കണ റനൗത്ത്, പ്രീതി സിന്റ, പല്ലവി ജോഷി, രവീണ ടണ്ഡന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ ഉടന്‍ തന്നെ ബിജെപിയില്‍ അംഗത്വമെടുക്കും. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. ബോളിവുഡിലെ പ്രമുഖ താരങ്ങളുമാണ് ഇവര്‍. ജനങ്ങളെ എളുപ്പത്തില്‍ ബിജെപിയിലേക്ക് ആകര്‍ഷിക്കാനും അതോടൊപ്പം ഭരണവിരുദ്ധ വികാരം മറക്കാനുമാണ് ഇത്തരമൊരു നീക്കം ബിജെപി നടത്തുന്നത്.

ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്

ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്

ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ കര്‍ഷക പ്രശ്‌നം മാത്രമല്ല, തൊഴില്‍ മുതല്‍ മോദിയുടെ പ്രസംഗം വരെ പ്രശ്‌നങ്ങളായി പറയുന്നുണ്ട്. രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുള്ള നേതാവായെന്നാണ് ബിജെപിയുടെ സ്വന്തം റിപ്പോര്‍ട്ട് പറയുന്നത്. ബിജെപിയിലെ അധികാര കേന്ദ്രീകരണം പല നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതും തിരിച്ചടിയാവുമെന്ന് ഇവര്‍ പ്രവചിക്കുന്നു. എല്‍കെ അദ്വാനി, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ ബിജെപിയുടെ വീഴ്ച്ചയില്‍ നിര്‍ണായകമാകും.

മുന്‍ ഇന്ത്യന്‍ താരങ്ങള്‍

മുന്‍ ഇന്ത്യന്‍ താരങ്ങള്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇവരുടെ സത്യസന്ധമായ പ്രതിച്ഛായയാണ് ബിജെപിക്ക് ആവശ്യം. കപില്‍ ദേവ്, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബെയ്ജുംഗ് ബൂട്ടിയ എന്നിവര്‍ ബിജെപിയിലെത്തുമെന്ന് സൂചനയുണ്ട്. ഇവരെല്ലാം ബിജെപിയോട് പല തരത്തില്‍ അനുഭാവം പ്രകടിപ്പിച്ചവരാണ്. ബൂട്ടിയ എത്തിയാല്‍ നോര്‍ത്ത് ഈസ്റ്റില്‍ കൂടുതല്‍ കരുത്തേകും.

എന്തുകൊണ്ട് കുംബ്ലെയും അക്ഷയ് കുമാറും

എന്തുകൊണ്ട് കുംബ്ലെയും അക്ഷയ് കുമാറും

അക്ഷയ് കുമാര്‍ ഹിന്ദി സിനിമാ ലോകത്ത് ഒരുവിവാദത്തിലും വീഴാത്ത നേതാവാണ്. അദ്ദേഹം മോദിയുടെ സ്വച്ഛ്ഭാരത് അടക്കമുള്ള പദ്ധതികളെ ആസ്പദമാക്കി സിനിമ ചെയ്തിട്ടുണ്ട്. ഇതൊക്കെ ബിജെപിയെ ആകര്‍ഷിക്കുന്ന ഘടകമാണ്. അനില്‍ കുംബ്ലെ 2008-13 കാലയളവില്‍ കര്‍ണാടക വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരുന്നു. ഇത് മന്ത്രിപദവിക്ക് തുല്യമായിരുന്നു. യെദ്യൂരപ്പയുമായി നല്ല അടുപ്പം കുംബ്ലെക്കുണ്ട്. ഇവര്‍ രണ്ടുപേരും രണ്ട് മേഖലകളില്‍ ആരാധകരുള്ളവരാണ്. രണ്ട് പേരും ബിജെപിയിലെത്തിയാല്‍ ദക്ഷിണേന്ത്യയിലും ഹിന്ദി ഹൃദയഭൂമിയിലും ബിജെപി നേട്ടമുണ്ടാക്കാം.

രാഹുലാണ് ശത്രു

രാഹുലാണ് ശത്രു

രാഹുലിനെതിരെ എന്ത് പറഞ്ഞിട്ടും പിടിച്ച് നില്‍ക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. അരുണ്‍ ജെയ്റ്റ്‌ലിയും നിര്‍മലാ സീതാരാമനും, എത്തിയിട്ടും രാഹുലിനെ പ്രതിച്ഛായ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവരെ തകര്‍ക്കാന്‍ ഇപ്പോഴത്തെ ലക്ഷ്യം. ബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ വന്‍ സാധ്യത ബിജെപിക്ക് കാണുന്നുണ്ട്. വോട്ട് ഭിന്നിക്കാനാണ് സാധ്യത. നേരത്തെ കിരണ്‍ ഖേര്‍, പൂനം ദില്ലണ്‍, ബാലുല്‍ സുപ്രിയോ, രൂപാ ഗാംഗുലി എന്നിവരും ബിജെപി പാളയത്തിലെത്തിയിരുന്നു. ഇത്തവണ കോണ്‍ഗ്രസിനെ പോരാടി വീഴ്ത്താന്‍ എല്ലാ ആയുധങ്ങളും ബിജെപി പുറത്തെടുത്തിട്ടുണ്ട്.

തൊഴിൽ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് സ്വിഫ്റ്റ് ഡിസയർ കാർ; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 'പണി' തുടങ്ങി!!തൊഴിൽ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് സ്വിഫ്റ്റ് ഡിസയർ കാർ; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 'പണി' തുടങ്ങി!!

പോലീസിനെ ഭയന്ന് പ്രവര്‍ത്തകര്‍ എത്തിയില്ല; മാര്‍ച്ച് ഉപേക്ഷിച്ച് ശബരിമല കർമ്മസമിതിപോലീസിനെ ഭയന്ന് പ്രവര്‍ത്തകര്‍ എത്തിയില്ല; മാര്‍ച്ച് ഉപേക്ഷിച്ച് ശബരിമല കർമ്മസമിതി

English summary
after moushumi chatterjees entry bjp looks to further boost star power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X