കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍

  • By
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ രണ്ടും കല്‍പ്പിച്ച് ബിജെപി. ടിഡിപിയുടെ ആറ് രാജ്യസഭ എംപിമാരില്‍ നാല് പേരെ ബിജെപിയില്‍ എത്തിച്ച പിന്നാലെ സംസ്ഥാനത്തെ ടിഡിപി എംഎല്‍എമാരെ ലക്ഷ്യം വെച്ച് ബിജെപി നീക്കം സജീവമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയ്ക്ക് പുറമെ ആന്ധ്രയിലും പിടിമുറുക്കാനുള്ള ബിജെപിയുടെ നീക്കത്തിന്‍റെ ഭാഗമായാണ് ടിഡിപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി മുന്നോട്ട് നീങ്ങുന്നത്.

<strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്</strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്

നിയമസഭയിലെ പകുതിയില്‍ അധികം എംഎല്‍എമാരെ ബിജെപിയില്‍ എത്തിച്ച് ടിഡിപിയുടെ പ്രതിപക്ഷ പദവി നഷ്ടമാക്കാനാണ് ബിജെപിയുടെ ശ്രമം. വിശദാംശങ്ങളിലേക്ക്

രണ്ടും കല്‍പ്പിച്ച് ബിജെപി

രണ്ടും കല്‍പ്പിച്ച് ബിജെപി

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നിലംതൊടാന്‍ പോലും കഴിയാതിരുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും ആന്ധ്രപ്രദേശും. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ കന്നഡ മണ്ണില്‍ ഇത്തവണയും ബിജെപി മുന്നേറ്റം നേടിയിരുന്നു. ഇവിടെ 28 സീറ്റുകളില്‍ 25 ഉം പാര്‍ട്ടിക്ക് ലഭിച്ചു. തെലങ്കാനയില്‍ 2014 ല്‍ നേടിയ ഒരു സീറ്റില്‍ നിന്ന് നാലിലേക്ക് ബിജെപി തങ്ങളുടെ സീറ്റ് ഉയര്‍ത്തി. എന്നാല്‍ ആന്ധ്ര ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് ചെറു ചലനങ്ങള്‍ പോലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

 ബിജെപി തന്ത്രം

ബിജെപി തന്ത്രം

എന്നാല്‍ ആന്ധ്രയില്‍ ടിഡിപിയുടെ നാല് രാജ്യസഭ എംപിമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ എത്തിയതോടെ സംസ്ഥാനത്ത് പിടിമുറുക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ബിജെപി.
ടിഡിപിയുടെ ആറ് എംപിമാരില്‍ നാല് പേരാണ് ഇന്നലെ ബിജെപിയിലേക്ക് ചേക്കറിയത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് ടിഡിപിയുടെ 16 പേരെ മറുകണ്ടം ചാടിക്കാനുള്ള നീക്കത്തിലാണ് ബിജെപിയെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

 കൂറുമാറ്റം

കൂറുമാറ്റം

നിലവില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്ക് ഉള്ളത്. ഇതില്‍ പകുതിയില്‍ അധികം പേരെ ബിജെപിയില്‍ എത്തിച്ച് ടിഡിപിയെ പ്രതിപക്ഷത്ത് നിന്ന് തൂത്തെറിയുകയാണ് ബിജെപി തന്ത്രം. നിയമപ്രകാരം സഭയില്‍ 10 ശതമാനം അംഗങ്ങള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ പാര്‍ട്ടി പദവി ലഭിക്കുക. 175 അംഗ ആന്ധ്ര നിയമസഭയില്‍ 18 അംഗങ്ങള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷത്ത് ഇരിക്കാനുള്ള യോഗ്യത. ടിഡിപിക്ക് നിലവില്‍ 23 എംഎല്‍എമാരാണ് സഭയില്‍ ഉള്ളത്. ഇതില്‍ ആറ് എംഎല്‍എമാര്‍ ടിഡിപിയില്‍ നിന്ന് രാജിവെച്ചാല്‍ പാര്‍ട്ടിക്ക് പ്രതിപക്ഷ പദവി നഷ്ടമാകും.

 ബന്ധപ്പെട്ടിട്ടുണ്ടെന്ന് നേതാവ്

ബന്ധപ്പെട്ടിട്ടുണ്ടെന്ന് നേതാവ്

ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാനോ പ്രത്യേക ഗ്രൂപ്പായി നിലനിര്‍ത്തണമെന്നോ സ്പീക്കറോട് ആവശ്യപ്പെട്ടാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷ നേടുകയും ചെയ്യാം. ഈ സാധ്യതയാണ് ആന്ധ്രയില്‍ ബിജെപി തേടുന്നത്.
നിവലില്‍ ടിഡിപി എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു വര്‍ധന്‍ റെഡ്ഡി പറഞ്ഞു.

 വലിയ തിരിച്ചടി

വലിയ തിരിച്ചടി

എത്ര എംഎല്‍എമാര്‍ വരുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ല. അതേസമയം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വിഷ്ണു വര്‍ധന്‍ പറഞ്ഞു. ഇത്തവണ ടിഡിപി വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടത്. തുടര്‍ ഭരണം പ്രതീക്ഷിച്ച നായിഡുവിനെ തൂത്തെറിഞ്ഞ് ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തരംഗമായിരുന്നു അലയടിച്ചത്. ആകെയുള്ള 175 ലോക്സഭ സീറ്റില്‍ 151 ഉം ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് നേടിയത്.

<strong>കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കുന്നു? ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് ദേവഗൗഡ</strong>കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കുന്നു? ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് ദേവഗൗഡ

<strong>അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ പൊതിരെ തല്ല്, നാണം കെട്ട് ബിജെപി, വീഡിയോ</strong>അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ പൊതിരെ തല്ല്, നാണം കെട്ട് ബിജെപി, വീഡിയോ

English summary
After MP's BJP palns to poach 16 TDP MLA's in Andrapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X