കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളുടെ പ്രതിഷേധം ഫലിച്ചു... സൂര്യനമസ്‌കാരം 'ഔട്ട്'

Google Oneindia Malayalam News

ദില്ലി: യോഗയും സൂര്യനമസ്‌കാരവും ഇസ്ലാമിക വിരുദ്ധമാണെന്നാണ് മുസ്ലീം ലോ ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇത് സ്‌കൂളുകളില്‍ പാഠ്യവിഷയം ആക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു.

എന്തായാലും കേന്ദ്ര സര്‍ക്കാര്‍ ഈ ഭീഷണിയില്‍ വീണു എന്ന് വേണം കരുതാന്‍. കാരണം അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ നിന്ന് ' സൂര്യനമസ്‌കാരം' ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു.

Surya Namaskaram

സൂര്യ നമസ്‌കാരം എന്നാല്‍ യോഗാഭ്യാസത്തിന്റെ ഭാഗമാണ്. സമഗ്ര ആരോഗ്യത്തിന് ഇത് ശീലിയ്ക്കുന്നത് ഉത്തമമാണെന്നാണ് കരുതിപ്പോരുന്നത്. എന്നാല്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഇതിനെതിരെ രംഗത്ത് വന്നതാണ് വിവാദമായത്.

സൂര്യനമസ്‌കാരം ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നത്. മുസ്ലീങ്ങള്‍ 'അള്ളാഹു' വിന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും തലകുനിക്കാറില്ലെന്നതായിരുന്നു വാദം.

എന്തായാലും ഇതിന്റെ പേരില്‍ യോഗ ദിനാചരണം മാറ്റി വയ്ക്കാനൊന്നും സര്‍ക്കാര്‍ ഒരുക്കമല്ല. ജൂണ്‍ 21 ആണ് യോഗദിനമായി ആചരിയ്ക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള് പുരോഗമിയ്ക്കുകയാണ്. ദില്ലി രാജ്പഥില്‍ രാവിലെ എഴ് മുതല്‍ 7.35 വരെയാണ് പരിപാടി. രാജ്യത്തിന്റെ വിവfധ ഭാഗങ്ങളില്‍ നിന്ന് നാല്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കും. പ്രധാമന്ത്രി നരേന്ദ്ര മോദി ഇവരെ അഭിസംബോധന ചെയ്യും.

English summary
The Centre has decided to drop 'Surya Namaskar' from 'asanas' to be performed by people across the country to commemorate 'International Day of Yoga' on June 21. The trimming of the drill is aimed at catering to the sensibilities of the minorities in the wake of opposition from Muslim groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X