കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദം

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ആറ് മാസത്തിനുള്ളിൽ പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സംഭവം. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത് സംബന്ധിച്ച് പാർട്ടി നേതാക്കൾക്കിടയിലും അമർഷമുണ്ട്. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറുന്നത്.

സൂക്ഷിക്കുക, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളില്‍ അംഗമായാല്‍ പിടിവീഴുംസൂക്ഷിക്കുക, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളില്‍ അംഗമായാല്‍ പിടിവീഴും

 പ്രതിഷേധ മാർച്ച്

പ്രതിഷേധ മാർച്ച്

പശ്ചിമബംഗാൾ ബിജെപി തലവൻ ദിലീപ് ഘോഷിനൊപ്പം ബറാക്ക്പൂരിൽ നിന്നുള്ള എംപിയാണ് പാർട്ടി ആസ്ഥാനമായ ബുറാബസാറിൽ നിന്ന് പ്രതിഷേധ മാർച്ച് നടത്താൻ പദ്ധതിയിട്ടത്. ബുറാബസാർ, ഹേസ്റ്റിംഗ്സ്, സെൻട്രൽ അവന്യൂ, സത്രാഗാച്ചി എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റായ നബന്നയിലേക്ക് ഒരേ സമയം പ്രതിഷേധം മാർച്ചുകൾ ആസൂത്രണം ചെയ്തിരുന്നു. നേരത്തെ തൃണമൂൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന സിംഗ് പാർട്ടി പ്രവർത്തകർക്കൊപ്പം ബുറാബസാറിലെത്തുന്നതിന് പകരം ഹേസ്റ്റിംഗ്സിലാണ് എത്തിയത്. ഇവിടെ മറ്റൊരു തൃണമൂൽ നേതാവായിരുന്ന മുകുൾ റോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ബിജെപിയിൽ ചേർന്നതോടെ അടുത്ത കാലത്താണ് ഇദ്ദേഹം ബിജെപി ദേശീയ വൈസ് പ്രസിഡന്റാവുന്നത്. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന ശങ്കുദേവ് പാണ്ഡ, സബ്യാസാച്ചി ദത്ത എന്നിവരും റോയിക്കൊപ്പം എത്തിയിരുന്നു. ദില്ലിയിൽ നിന്നെത്തിയ അരവിന്ദ് മേനോൻ, ബിജെപി ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള കൈലാഷ് വിജയ് വർഗീയ എന്നിവരും എത്തിയിരുന്നു.

സിൻഹ വിട്ടുനിന്നത്

സിൻഹ വിട്ടുനിന്നത്

പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കിയ പാർട്ടി മുതിർന്ന നേതാവ് രാഹുൽ സിൻ പ്രതിഷേധ മാർച്ചിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വർഷത്തിനിടെ പാർട്ടി സംസ്ഥാനത്ത് സംഘടിപ്പിച്ച ഏറ്റവും പ്രതിഷേധ പരിപാടിയായിരുന്നു അത്. പാർട്ടിയുടെ സംസ്ഥാന തല പ്രതിഷേധ പരിപാടിയിൽ നിന്ന് സിൻഹ ഒഴിവാക്കപ്പെടുന്നത് ആദ്യമായാണെന്നാണ് പാർട്ടിയോടടുത്ത വൃത്തങ്ങൾ പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സിൻഹ തയ്യാറായതുമില്ല. താൻ വീട്ടിലായിരുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് ബിജെപി പ്രവർത്തകരോടുള്ള പോലീസ് നടപടിയിൽ തൃണമൂൽ സർക്കാരിനെ വിമർശിച്ച് സിൻ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

 അതൃപ്തി അറിയിച്ചു

അതൃപ്തി അറിയിച്ചു

ബിജെപിയുടെ ദേശീയ ടീമിൽ നിന്ന് പുറത്തായ സംഭവത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ച് രണ്ടാഴ്ച മുമ്പാണ് സിൻ രംഗത്തെത്തിയത്. കഴിഞ്ഞ 40 വർഷമായി ഞാൻ ബിജെപിയെ സേവിക്കുകയാണ്. പാർട്ടിയുടെ തുടക്കം മുതൽ ഞാൻ പാർട്ടിയുടെ പോരാളിയാണ്. ഒരു തൃണമൂൽ കോൺഗ്രസ് നേതാവ് വരുന്നതിനാൽ ഞാൻ എന്റെ സ്ഥാനം ഉപേക്ഷിക്കണം. ഇതിനെക്കാൾ നിർഭാഗ്യകരമായതൊന്നുമില്ല. ഇതാണോ പ്രതിഫലം? അടുത്ത 10-12 ദിവസത്തിനുള്ളിൽ പാർട്ടി വിടുമോ അതോ പാർട്ടിയിൽ തുടരുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സിൻഹ ട്വീറ്റിൽ കുറിച്ചു.

 അന്തിമതീരുമാനമായില്ല

അന്തിമതീരുമാനമായില്ല


പാർട്ടി തുടരണോ പാർട്ടി വിടണോ എന്ന കാര്യത്തിൽ രാഹുൽ സിൻഹ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി സംസാരിക്കാനുള്ള ആഗ്രഹം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. സിൻ കഴിഞ്ഞ 40 വർഷത്തിനിടെ ഒരു പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ആദ്യമായാണെന്നാണ് ഒരു ബിജെപി നേതാവിന്റെ പ്രതികരണം. ബംഗാളിലെ ബിജെപി മൂന്ന് വിഭാഗങ്ങളായി പിരിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒന്ന് ദിലീപ് ഘോഷ് നയിക്കുന്ന ആർഎസ്എസിന്റെ പിന്തുണയുള്ള സംഘവും രണ്ടാമത്തെ സംഘം മുകുൾ റോയിയുടെ നേതത്വത്തിലുള്ളതും മൂന്നാമത്തേത് രാഹുൽ സിൻഹയുടേ നേതൃത്വത്തിലുള്ള സംഘവുമാണ്. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾ പാർട്ടിയിൽ അധികാരം സ്ഥാപിച്ചെന്നാണ് ഈ വിഭാഗം കരുതുന്നത്.

നേതാക്കളിൽ അതൃപ്തി

നേതാക്കളിൽ അതൃപ്തി


ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിതനായതിന് പിന്നാലെ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ മടങ്ങിപ്പോകുന്നതായുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ബിജെപി നേതാക്കൾക്ക് വേണ്ടത്ര പരിഗണന നൽകാതെ തൃണമൂൽ വിട്ടുവന്നവർക്ക് ഉന്നത പദവികളും ഉത്തരവാദിത്വങ്ങളും നൽകാനുള്ള തീരുമാനം ബിജെപി നേതാക്കളെ തന്നെ അതൃപ്തരാക്കിയിട്ടുണ്ടെന്നുമാണ് ചില വൃത്തങ്ങളിൽ നിന്നുള്ള വിവരം.

English summary
After Nabanna protest march split in West Bengal BJP cames out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X