കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിക്ക് പുതിയ ലെഫ്.ഗവര്‍ണര്‍: സാധ്യതാ പട്ടികയില്‍ മലയാളിയും

ദില്ലി ലെഫ്. ഗവര്‍ണറായിരുന്ന നജീബ് ജങിന്റെ ആകസ്മികമായ രാജിയെത്തുടര്‍ന്ന പുതിയ ആളെ നിയമിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവം. മുന്‍ ഐഎഎസ് ഉദ്യഗസ്ഥരായ അനില്‍ ബൈജലും അല്‍ഫോന്‍സ് കണ്ണന്താനവും പരിഗണനയില്‍.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: ദില്ലി ലെഫ്. ഗവര്‍ണറായിരുന്ന നജീബ് ജങിന്റെ ആകസ്മികമായ രാജിയെത്തുടര്‍ന്ന പുതിയ ആളെ നിയമിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവം. തന്റെ കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കി നില്‍ക്കുമ്പോഴായിരുന്നു നജീബ് ജങ് രാജിവെച്ചൊഴിഞ്ഞത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Alphoons Kannanthanam

മുന്‍ ഐഎഎസ് ഉദ്യഗസ്ഥരായ അനില്‍ ബൈജലും മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനവുമാണ് സര്‍ക്കാരിന്റെ പരിഗണനയില്‍. ഡല്‍ഹി വികസന അതോരിറ്റി വൈസ്‌ചെയര്‍മാന്‍, പ്രസാര്‍ഭാരതി സിഇഒ, എയര്‍ഇന്ത്യ എന്നീ പദവികളും വഹിച്ചിട്ടുള്ള വ്യക്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. നേരത്തെ ചണ്ഡിഗഢ് അഡിമിനിസ്‌ട്രേറ്ററായി പരിഗണിച്ചിരുന്നെങ്കിലും പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

Anil Baijal

2006ല്‍ നഗരവികസന സെക്രട്ടറിയായി കേന്ദ്ര സര്‍വീസില്‍ നിന്ന് വിരമിച്ച അനില്‍ െൈബെജലിനാണ് മുന്‍ഗണന. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന ബൈജല്‍ ഇപ്പോള്‍ വിവേകാനന്ദ അന്താരാഷ്ട്ര ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടിവ് അംഗമാണ്. നേരത്തെ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും പറഞ്ഞു കേട്ടിരുന്നു.

English summary
PM Modi, Rajnath Singh reportedly discussed names last night. Anil Baijal, KJ Alphonse are the toppers in the list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X