20 മണിക്കൂറോളം നീണ്ട കസ്റ്റഡി, ധ്രുവ് റാഠിയെ വിട്ടയച്ചത് പുലർച്ചെ, ജന്തർ മന്തറിൽ പോകരുതെന്ന് മുന്നറിയിപ്പ്

ഗുഡ്ഗാവ്: മോദി വിമര്‍ശകനായ യൂട്യൂബര്‍ ധ്രുവ് റാഠിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച് ദില്ലി പോലീസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുളള സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ജര്‍മനിയില്‍ നിന്നും ഇന്ത്യയില്‍ എത്തിയതാണ് ധ്രുവ് റാഠി. എന്നാല്‍ ഗുഡ്ഗാവിലെ ധ്രുവിന്റെ വീട്ടിലെത്തി പോലീസ് അദ്ദേത്തെ ശനിയാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

24 മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച ശേഷമാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ധ്രുവ് റാഠിയെ ഉപാധികളോടെ പോലീസ് മോചിപ്പിച്ചിരിക്കുന്നത്. സിജെപി സമരത്തില്‍ പങ്കെടുക്കാനായി ജന്തര്‍ മന്തിറിലേക്ക് പോകരുത് എന്നാണ് ധ്രുവ് റാഠിക്ക് പോലീസിന്റെ മുന്നറിയിപ്പ്.

Dhruv

വിലക്ക് ലംഘിച്ച് പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ വീണ്ടും ധ്രുവിനെ കസ്റ്റഡിയിലെടുക്കുകയോ മറ്റ് നിയമനടപടികള്‍ നേരിടേണ്ടി വരികയോ ചെയ്യാമെന്ന് പോലീസ് വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ധ്രുവ് റാഠി യൂട്യൂബ് അടക്കമുളള സമൂഹ മാധ്യമങ്ങളിലൂടെ ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. സിജെപി ആദ്യം സംഘടിപ്പിച്ച നീറ്റ് പ്രക്ഷോഭത്തിലും ശക്തമായ പിന്തുണയുമായി ധ്രുവ് റാഠി രംഗത്ത് ഉണ്ടായിരുന്നു.

ആദ്യ ജന്തര്‍ മന്തര്‍ സമരത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇക്കുറി സമരത്തിന്റെ ഭാഗമാകാനായാണ് ധ്രുവ് റാഠി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ധ്രുവ് റാഠി പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഒക്ടോബര്‍ 10ന് സിജെപി ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയത്.

വെള്ളിയാഴ്ച രാത്രി ഇന്ത്യ ഗേറ്റിന് മുന്നില്‍ നിന്ന് പോസ്റ്റ് ചെയ്ത് വീഡിയോയില്‍ താന്‍ ജന്തര്‍ മന്തറിലെ സമരത്തിനെത്തുമെന്ന് ധ്രുവ് റാഠി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ഏഴരയോടെ കേന്ദ്രീയ വിഹാറിലെ ധ്രുവിന്റെ വീട്ടിലേക്ക് പോലീസ് സംഘം എത്തിയത്. മുപ്പതോളം പോലീസുകാര്‍ മഫ്തിയിലാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുക്കാനായി എത്തിയത്.

ജന്തര്‍ മന്തറിലെ സമരത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ഭാരതീയ ന്യായ സംഹിത പ്രകാരം 163 പ്രഖ്യാപിച്ചിരിക്കുകയാണെന്നും സമരത്തിന് പോകരുത് എന്നും ധ്രുവ് റാഠിയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ അതിന് വഴങ്ങാതെ സമരത്തിനെത്തുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ധ്രുവ് ആവര്‍ത്തിച്ച് കൊണ്ടിരുന്നുവെന്നും അതിനാലാണ് നിയമവിരുദ്ധമായ സമരത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ കരുതല്‍ തടങ്കലിലാക്കിയത് എന്നും പോലീസ് പറയുന്നു.

ധ്രുവ് റാഠിയെ വീട്ടില്‍ നിന്ന് സെക്ടര്‍ 39ലുളള ക്രൈം ബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ട് പോയത്. ഒരു ദിവസം മുഴുവന്‍ കസ്റ്റഡിയില്‍ വെച്ച ശേഷമാണ് പുലര്‍ച്ചെയോടെ അദ്ദേഹത്തെ വിട്ടയച്ചത്. സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ , അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരേയും ഇന്നലെ സമരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ പോലീസ് വിമാനത്തില്‍ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാവിലെ പത്ത് മണിയോടെയാണ് ഇവരെ വിട്ടയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma