ഹിമാലയന്‍ ദുരന്തം: അടുത്ത ഭൂകമ്പം ഇന്ത്യയില്‍?
ദില്ലി: രണ്ടായിരത്തിലേറെ പേരുടെ ജീവനെടുത്ത നേപ്പാളിലെ ഭൂകമ്പത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ട് കൂടിയില്ല, സമാനമായ ദുരന്തം ഇന്ത്യയിലും ഉണ്ടായേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെ നേപ്പാളില്‍ ഉണ്ടായ ഭൂചനത്തിന്റെ തീവ്രത റിക്ടര്‍ സ്കെയില്‍ അടയാളപ്പെടുത്തിയത് 7.9 ആണ്. ഏതാണ്ട് ഇതേ തീവ്രതയിലാകും ഇന്ത്യയിലും ഭൂചലനമുണ്ടാകുക എന്നാണ് മുന്നറിയിപ്പ്.
സമാനമായ ഒരു ഭൂചലനം കൂടി ഉണ്ടാകാം. ഇത് ചിലപ്പോള്‍ ഇന്നായിരിക്കും ഉണ്ടാകുക. ചിലപ്പോള്‍ 50 വര്‍ഷം കഴിഞ്ഞ്. കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളെയാകും ഭൂചലനം ബാധിക്കുക. ഭൂഫലകങ്ങളുടെ ചലനത്തെ തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദ്ദ ഫലമായി ഭൂമിക്കടിയില്‍ വന്‍ ഊര്‍ജസംഭരണം നടക്കുന്നു. സമ്മര്‍ദ്ദമേറുന്നതോടെ 2000 കിലോമീറ്റര്‍ നീളമുള്ള ഹിമാലയന്‍ നിരകളില്‍ ശക്തമായ ഭൂചലനം ഉണ്ടാകാനാണ് സാധ്യത.

ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മര്‍ദ്ദ ഫലമായി ഭൂമിക്കടിയില്‍ ഊര്‍ജം സംഭരിക്കപ്പെടുന്നത് തുടരുകയാണ്. എന്നാല്‍ എപ്പോഴാണ് അത് ഭൂകമ്പമായി മാറുക എന്ന കാര്യം പ്രവചിക്കാന്‍ പറ്റില്ല. കഴിഞ്ഞ 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ശനിയാഴ്ച നാശം വിതച്ചത്. റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രതയാണ് ഈ ഭൂകമ്പം രേഖപ്പെടുത്തിയത്.
What to do in earthquake:
@SangitaSri: taking shelter in open outdoor under tables or cots suggested. pic.twitter.com/F7D0rJ9ONl”
— Dr. S.Y. Quraishi (@DrSYQuraishi) April 26, 2015 1934 ജനുവരിയില്‍ 8.3 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിരുന്നു. നേപ്പാള്‍ - ബീഹാര്‍ മേഖലയിലാണ് ഈ ഭൂകമ്പം ഉണ്ടായത്. 1950 ആഗസ്തില്‍ അരുണാചല്‍ പ്രദേശ് - ചൈന അതിര്‍ത്തിയിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തി. ഇത് കൂടാതെയും ഈ മേഖലയില്‍ ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍, യൂറേഷ്യന്‍ ഭൂഫലകങ്ങള്‍ സംഗമിക്കുന്ന സ്ഥലമായതിനാലാണ് ഇവിടെ തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications