കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാലയന്‍ ദുരന്തം: അടുത്ത ഭൂകമ്പം ഇന്ത്യയില്‍?

Google Oneindia Malayalam News

ദില്ലി: രണ്ടായിരത്തിലേറെ പേരുടെ ജീവനെടുത്ത നേപ്പാളിലെ ഭൂകമ്പത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ട് കൂടിയില്ല, സമാനമായ ദുരന്തം ഇന്ത്യയിലും ഉണ്ടായേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെ നേപ്പാളില്‍ ഉണ്ടായ ഭൂചനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയില്‍ അടയാളപ്പെടുത്തിയത് 7.9 ആണ്. ഏതാണ്ട് ഇതേ തീവ്രതയിലാകും ഇന്ത്യയിലും ഭൂചലനമുണ്ടാകുക എന്നാണ് മുന്നറിയിപ്പ്.

സമാനമായ ഒരു ഭൂചലനം കൂടി ഉണ്ടാകാം. ഇത് ചിലപ്പോള്‍ ഇന്നായിരിക്കും ഉണ്ടാകുക. ചിലപ്പോള്‍ 50 വര്‍ഷം കഴിഞ്ഞ്. കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളെയാകും ഭൂചലനം ബാധിക്കുക. ഭൂഫലകങ്ങളുടെ ചലനത്തെ തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദ്ദ ഫലമായി ഭൂമിക്കടിയില്‍ വന്‍ ഊര്‍ജസംഭരണം നടക്കുന്നു. സമ്മര്‍ദ്ദമേറുന്നതോടെ 2000 കിലോമീറ്റര്‍ നീളമുള്ള ഹിമാലയന്‍ നിരകളില്‍ ശക്തമായ ഭൂചലനം ഉണ്ടാകാനാണ് സാധ്യത.

nepal

ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മര്‍ദ്ദ ഫലമായി ഭൂമിക്കടിയില്‍ ഊര്‍ജം സംഭരിക്കപ്പെടുന്നത് തുടരുകയാണ്. എന്നാല്‍ എപ്പോഴാണ് അത് ഭൂകമ്പമായി മാറുക എന്ന കാര്യം പ്രവചിക്കാന്‍ പറ്റില്ല. കഴിഞ്ഞ 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ശനിയാഴ്ച നാശം വിതച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രതയാണ് ഈ ഭൂകമ്പം രേഖപ്പെടുത്തിയത്.

1934 ജനുവരിയില്‍ 8.3 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിരുന്നു. നേപ്പാള്‍ - ബീഹാര്‍ മേഖലയിലാണ് ഈ ഭൂകമ്പം ഉണ്ടായത്. 1950 ആഗസ്തില്‍ അരുണാചല്‍ പ്രദേശ് - ചൈന അതിര്‍ത്തിയിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തി. ഇത് കൂടാതെയും ഈ മേഖലയില്‍ ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍, യൂറേഷ്യന്‍ ഭൂഫലകങ്ങള്‍ സംഗമിക്കുന്ന സ്ഥലമായതിനാലാണ് ഇവിടെ തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

English summary
In the wake of the strong 7.9 magnitude earthquake that killed over a 1,500 people in Nepal and left a swathe of devastation in the northern Himalayas on Saturday, experts said a temblor of equal intensity is "overdue" in northern India."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X