കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ബിജെപി സർക്കാർ, പ്രഖ്യാപനവുമായി നേതാവ്

Google Oneindia Malayalam News

കൊല്ലം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കൊല്ലത്ത് സുഷമ സ്വരാജ് അനുസ്മരണവും ബിജെപി സജീവാംഗങ്ങളുടെ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചൗഹാന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരും.

കേരളത്തില്‍ ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ട്. സീറ്റുകളൊന്നും നേടാന്‍ സാധിച്ചിട്ടില്ല എങ്കിലും വോട്ട് വിഹിതത്തില്‍ 16 ശതമാനം വര്‍ധനവുണ്ടായി എന്നത് നേട്ടമാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

bjp

കേരളത്തെ എല്‍ഡിഎഫും യുഡിഎഫും മാറി മാറി കൊളളയടിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സമ്പത്ത് ഇരുകൂട്ടരും ചേര്‍ന്ന് തിന്ന് തീര്‍ത്തുവെന്നും പൃഥ്വിരാജ് ചൗഹാന്‍ ആരോപിച്ചു. സിപിഎമ്മിന്റെ കൈ മുതല്‍ കൊലപാതക രാഷ്ട്രീയം മാത്രമാണ്. ബംഗാളിലും ത്രിപുരയിലും സിപിഎം ഇല്ലാതായിക്കഴിഞ്ഞു. നായകന്‍ ഉപേക്ഷിച്ച മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസ്.

ഇരുമുന്നണികളേയും കേരളത്തില്‍ നിന്ന് തുടച്ച് നീക്കും. ശബരിമലയിലെ ആചാരം തകര്‍ക്കാന്‍ ശ്രമിച്ച പിണറായി വിജയന് മാപ്പില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുകയാണ് എന്നും ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

English summary
After next assembly election BJP will form government in Kerala, claims Shivraj Singh Chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X