Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും പിഎന്‍ബി മോഡല്‍ തട്ടിപ്പ്... ഇത്തവണ ഡല്‍ഹിയില്‍... ജ്വല്ലറി വെട്ടിച്ചത് 390 കോടി

ദില്ലി: പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ വീണ്ടും ബാങ്ക് തട്ടിപ്പ്. ഇത്തവണ ഡല്‍ഹി ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്നാണ് കോടികള്‍ ബയേഴ്സ് ക്രഡിറ്റ് സംവിധാനം വഴി തട്ടിയത്. സംഭവത്തില്‍ 389.95 കോടി തട്ടിയ ദ്വാരക ദാസ് സേത് ഇന്‍റര്‍നാഷ്മല്‍ എന്ന ജ്വല്ലറി ഗ്രൂപ്പിനെതിരെ സിബിഐ കേസെടുത്തു. ആറ് മാസം മുവരാണ് ബാങ്ക് സംഭവത്തില്‍ പരാതി നല്‍കിയത്.

orientalbankofcommerce

ആഭരണ നിര്‍മ്മാണംസ സ്വര്‍ണം, വജ്രം, വെള്ളി എന്നിവയുടെ കയറ്റുമതി തുടങ്ങിയ ബിസിനസ്സുള്ള ജ്വല്ലറി ഗ്രൂപ്പിനെതിരെ ഓറിയന്‍റല്‍ ബാങ്ക് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്രമ പരാതി നല്‍കുകയായിരുന്നു. 2007-12 കാലഘട്ടത്തിലാണ് ജ്വല്ലറി ഗ്രൂപ്പ് ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. ആഭരണ ഇടപാടുകള്‍ നടത്തുന്നിതിനായി ഇവരുടെ കമ്പനി ബാങ്കിന്റെ കത്തുകളും വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചെന്ന് പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ജ്വല്ലറി ഡയറക്ടര്‍മാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാര്‍ സിങ്, രവി സിങ് എന്നിവര്‍ക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്.

ബയേഴ്സ് ക്രെഡിറ്റ് വഴി വജ്ര വ്യാപാരി നീരവ് മോദി 11,400 കോടി പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് തട്ടിയതിന് പിന്നാലെയാണ് ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍റിങ് വഴി ബാങ്കുകളില്‍ നിന്ന് വ്യാപാരികള്‍ പണം തട്ടിയെടുത്ത സംഭവങ്ങള്‍ പുറത്തുവന്നത്. പിഎന്‍ബി തട്ടിപ്പിന് ശേഷം രാജ്യം വിട്ട നീരവ് മോദിയുടെ സ്ഥാപനങ്ങളും സ്വത്തുക്കളും സിബിഐ കണ്ടുകെട്ടിയിരുന്നു. കൂടാതെ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ബാങ്ക് വായ്പയുടെ പേരില്‍ 3695 കോടിയുടെ തട്ടിപ്പ് നടത്തിയ റോട്ടോമാക് പേന കമ്പനി ഉടമ ഡോ. വിക്രം കോത്താരിയേയും മകന്‍ രാഹുല്‍ കോത്താരിയേയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+