കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വധിക്കാന്‍ ശ്രമിക്കുന്നത് ആര്‍ എസ് എസ്സും ഗഡ്ഗരിയും ചേര്‍ന്നെന്ന് ഷഹ്ല റാഷിദ്

  • By Desk
Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധിയെ വധിച്ചത് പോലെ നരേന്ദ്രമോദിയേയും വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധയിട്ടുവെന്ന പൊലീസ് വെളിപ്പെടുത്തല്‍ പുതിയ തലങ്ങളിലേക്ക് കടക്കുന്നു. മവോയിസ്റ്റുകളല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിക്കുന്നത്, ആ നീക്കം നടത്തുന്നതിന് പിന്നില്‍ ബി ജെ പി മുന്‍ ദേശീയ അധ്യക്ഷനും ഇപ്പോള്‍ മോദിമന്ത്രിസഭയില്‍ അംഗവുമായ നിതിന്‍ ഗഡ്കരിയും ആര്‍ എസ് എസ്സുമാണെന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷഹ്ലാ റാഷിദ് ആരോപിച്ചു.

ഭീമാ കൊറാഗാവ് സംഭവുമായി ബന്ധപ്പെട്ട് പൂനൈ പോലീസ് വ്യാഴ്ച്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നുവെന്ന് പറഞ്ഞത്. കേസില്‍ അറസ്റ്റിലായ മലയാളി ഉള്‍പ്പടേയുള്ളവരുടെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് വിവാദമായ കത്ത് കണ്ടെത്തിയെതെന്നായിരുന്നു പോലീസ് വെളിപ്പെടുത്തല്‍. എന്നാല്‍ ജനവികാരം എതിരാകുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രമാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

തന്ത്രം

തന്ത്രം

പൂനൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ മാവോയിസ്റ്റുകളല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡിന്റ് ഷഹല റാഷിദിന്റെ ട്വീറ്റ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് പോലെ നരേന്ദ്ര മോദിയ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നുവെന്ന പോലീസ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഷഹലയുടെ പ്രതികരണം. ആര്‍എസ്എസും നിതിന്‍ ഗഡ്കരിയുമാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം നടത്തുന്നത് എന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

കുറ്റം മാവോയിസ്റ്റുകള്‍ക്കും മുസ്ലിങ്ങള്‍ക്കും

കുറ്റം മാവോയിസ്റ്റുകള്‍ക്കും മുസ്ലിങ്ങള്‍ക്കും

നിതിന്‍ ഗഡ്കരിയും ആര്‍എസ്എസും ചേര്‍ന്ന് മോദിയെ വധിക്കാന്‍ നീക്കം നടത്തുകയും അതിന്റൈ കുറ്റം രാജ്യത്തെ കമ്മ്യൂണിസ്റ്റുകളുടേയും മുസ്ലിങ്ങളുടേയും മേല്‍ ആരോപിക്കാണ് ശ്രമം നടത്തുന്നത് എന്ന് ഷഹല ആരോപിക്കുന്നു. ശേഷം അതിന്റെ പേരില്‍ രാജ്യത്ത് കലാപം സൃഷ്ടിക്കും.

തുടര്‍ന്ന് മുസ്ലിങ്ങളെ ആക്രമിക്കും എന്ന് അവര്‍ പറയുന്നു. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ ശക്തമായി രംഗത്തിറങ്ങുമെന്ന് ഷഹല നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ യുവാക്കള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ് മോദി സര്‍ക്കാര്‍ സംബൂര്‍ണ്ണ പരാജയമാണെന്നും ഷഹല നേരത്തെ ആരോപിച്ചിരുന്നു.

നിയമനടപടി സ്വീകരിക്കും

നിയമനടപടി സ്വീകരിക്കും

പ്രധാന നരേന്ദ്ര മോദിയെ വധിക്കാന്‍ താനും ആര്‍എസ്എസ്സും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന ഷഹലാ റാഷിദിന്റെ ആരോപണം ചര്‍ച്ചയായതോടെ മറുപടിയുമായി നിതിന്‍ ഗഡ്കരി രംഗത്തെത്തി. വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അനാവശ്യ കമ്മന്റുകള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു നിതിന്‍ഗഡ്കരിയുടെ പ്രതികരണം.

ഷഹല റാഷിദ്

ഷഹല റാഷിദ്

ആള്‍ ഇന്ത്യ സ്റ്റുഡന്റ് യൂണിയന്‍ (എഐഎസ്എ) പ്രവര്‍ത്തകയാ ഷഹല 2015-16 വര്‍ഷത്തിലാണ് ജെഎന്‍യും സ്റ്റുഡന്റ്‌റ് യൂണിയന്‍ പ്രസിഡന്റാവുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തി കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഷഹല ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. തന്റെ സ്വദേശമായ കാശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ നിരന്തരം ശ്രമിക്കുന്ന വ്യക്തിയാണ് ഷഹല

സ്ഥിരം തന്ത്രം

സ്ഥിരം തന്ത്രം

മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന സ്ഥിരം തന്ത്രമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. വധഭീഷണിയുണ്ടെന്ന തന്ത്രം മോദി മുഖ്യമന്ത്രി ആയ കാലം തൊട്ടേ പുറത്തെടുക്കുന്ന തന്ത്രമാണ്. ജനവികാരം മോദിക്ക് എതിരാവുമ്പോഴൊക്കെ ഇത്തരം വധശ്രമവാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിലെ സത്യാവസ്ഥ കണ്ടെത്തണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി

മലയാളി ബന്ധം

മലയാളി ബന്ധം

പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടുവെന്നതിന് തെളിവായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കത്ത് പോലീസ് കണ്ടെത്തിയത് മലയാളിയായ റോണാ ജേക്കബിന്റെ വീട്ടില്‍ നിന്നായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ ഓരാളായിരുന്നു റോണാ ജേക്കബ്. എട്ട്‌കോടിയുടെ ആയുധം വാങ്ങാനും മോദിയുഗം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്നും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
After Gadkari Threatens to Sue, Shehla Rashid Labels Tweet on PM Modi Assassination Plot as 'Sarcastic'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X