കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസ്ഒയുടെ സര്‍വേയ്ക്ക് പിന്നാലെ മുദ്ര തൊഴില്‍ സര്‍വേയും പൂഴ്ത്തി കേന്ദ്രസര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ തൊഴില്ലിലായ്മ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിന്റെ വിവാദങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്‍ വലിയ ക്ഷീണമുണ്ടാക്കിയതിന് തൊട്ട് പിറകെ മുദ്ര തൊഴില്‍ സര്‍വേയും പൂഴ്ത്തി വയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേ രാജ്യത്ത് മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്റ് റീ ഫിനാന്‍സ് ഏജന്‍സി ) സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ചതാണ്. എന്നാല്‍ സര്‍വേ വിവരങ്ങള്‍ അനൂകൂലമല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കാലത്ത് പുറത്ത് വിടേണ്ടെന്നാണ് മോദി സര്‍ക്കാറിന്‍റെ നിലപാട്.

<br>ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടി
ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടി

മുദ്ര പദ്ധതിക്ക് കീഴില്‍ എത്ര തൊഴിലവസരങ്ങള്‍ ഉണ്ടായി എന്ന കണക്ക് തിരഞ്ഞെടുപ്പിന്റെ രണ്ട് മാസം കഴിഞ്ഞ് പുറത്ത് വിടാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വ്വേ നടത്തിയതില്‍ ഉള്ള ക്രമക്കേടുമൂലമാണ് ഇത്തരത്തില്‍ തീരുമാനം എന്നും പറയുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച നടന്ന യോഗത്തില്‍ കമ്മിറ്റി ചില തെറ്‌റുകള്‍ തിരുത്താന്‍ ലേബര്‍ ബ്യൂറോയോട് ആവശ്യപ്പെടുകയും കേന്ദ്ര തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ടിന് അനുമതി നല്‍കുകയും ചെയ്യണം.

modi-153606060

എന്‍എസ്എസ്ഒയുടെ തൊഴിലില്ലായ്മ റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത് പോലെ മുദ്ര സര്‍വേയും പൂഴ്ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാറിന് അഹിതമായ കണക്കുകള്‍ ഉള്ളതിനാലാണ് ഇതെന്ന് കരുതുന്നു. ലേബര്‍ ബ്യൂറോയുടെ ആറാമത്തെ വാര്‍ഷിക സര്‍വേയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 3.9 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ്. എന്‍എസ്എസ്ഒ സര്‍വേയില്‍ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കിലായിരുന്നു.


എന്‍എസ്എസ്ഒ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നീതി ആയോഗ് ലേബര്‍ ബ്യൂറോയോട് ഫെബ്രുവരി 27നകം റിപ്പോര്‍ട്ട് സമര്പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇതാണ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് നീട്ടി വച്ചിരിക്കുന്നത്. 2015നും 2019നും ഇടയില്‍ മുദ്ര വായ്പ നേടിയവരെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് സര്‍വേ.

English summary
After NSSO survey central government put labour bureau survey in to sleeping mode , survey is about employment created by Mudra scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X